Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

സുരേന്ദ്രനും രാജേഷും വ്രതമെടുത്ത് ഭക്തരായി നേതൃത്വം നല്‍കി സന്നിധാനത്തേക്ക്; ആളെക്കൂട്ടി ഒളിപ്പോരിനൊരുങ്ങി വിശ്വാസികള്‍; അന്യ സംസ്ഥാനങ്ങളില്‍ നിന്നും വിശ്വാസികള്‍ സംഘടിച്ചെത്തുന്നു; എല്ലാ ജില്ലകളില്‍ നിന്നും യുവ മോര്‍ച്ച പ്രവര്‍ത്തകര്‍; വജ്ര, വരുണ്‍ മുതല്‍ ഫേസ് ഡിറ്റക്ഷന്‍ ക്യാമറ വരെ ഒരുക്കി പോലീസ് കാത്തിരിക്കുമ്പോള്‍ 

05 NOVEMBER 2018 10:18 AM IST
മലയാളി വാര്‍ത്ത

More Stories...

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു

കഴിഞ്ഞ വര്‍ഷം വരെ വളരെ ഭക്തിയായി നടന്നിരുന്ന ശബരിമല തീര്‍ത്ഥാടനം ഇപ്പോള്‍ മുള്‍മുനയിലാണ്. ശബരിമലയില്‍ യുദ്ധ സന്നാഹമൊരുക്കി പോലീസ് കാത്തിരിക്കുമ്പോള്‍ അതേ നാണയത്തില്‍ ഒളിപ്പോരിനൊരുങ്ങിയിരിക്കുകയാണ് വിശ്വാസികള്‍. യുവതികളെ പോലീസിന്റെ പത്മവ്യൂഹത്തിലാക്കി സന്നിധാനത്തെത്തിക്കാന്‍ സര്‍ക്കാര്‍ ഒരുമ്പെട്ടാല്‍ തടയാനുള്ള നീക്കത്തില്‍ ബി.ജെ.പി. നേതാക്കന്മാരായ കെ. സുരേന്ദ്രനും വി.വി. രാജേഷും മുന്‍ നിരയിലുണ്ടാകും. പോലീസിന്റെ കണ്ണുവെട്ടിച്ച് ഇവര്‍ കാട്ടുവഴികളിലൂടെ സന്നിധാനത്തെത്തുമെന്നാണ് സൂചന. ഇവര്‍ക്ക് കരുത്തായി എല്ലാ ജില്ലകളില്‍ നിന്നും പ്രവര്‍ത്തകരും എത്തിയിട്ടുണ്ട്. മാത്രമല്ല മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എന്തിന് മുംബൈയില്‍ നിന്നുപോലും വിശ്വാസികളും സംഘടിച്ചെത്തുന്നത് പോലീസിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. വിശ്വാസികളുടെ രൂപത്തില്‍ വരുന്ന ക്രിമിനലുകളേയും തിരിച്ചറിയാന്‍ ശ്രമിക്കുന്നില്ല. 

ഇന്നു വൈകിട്ട് അഞ്ചിനു നടതുറക്കുന്നതു മുതല്‍ നാളെ രാത്രി പത്തിന് അടയ്ക്കുന്നതുവരെ പോലീസിനും വിശ്വാസികള്‍ക്കും അഗ്‌നിപരീക്ഷ.
മാധ്യമപ്രവര്‍ത്തകരെപ്പോലും നിലയ്ക്കലില്‍ തടഞ്ഞാണ് പോലീസ് സന്നിധാനം വരെ കോട്ട കെട്ടിയത്. അട്ടത്തോട് കോളനി വഴി വനപാതയിലൂടെ സന്നിധാനത്ത് എത്താന്‍ ശ്രമിച്ച ടിവി ചാനല്‍ പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. 'മാധ്യമവിലക്ക്' വിവാദമായതോടെ വിശദീകരണവുമായി ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ നേരിട്ടെത്തി. മാധ്യമങ്ങളെ വിലക്കാന്‍ ഉദ്ദേശിക്കുന്നില്ല. മാധ്യമപ്രവര്‍ത്തകരെയും ഉദ്ദേശിച്ചുള്ള സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായാലുടന്‍ പ്രവേശനം അനുവദിക്കുമെന്നുമായിരുന്നു വിശദീകരണം. വൈകുന്നേരം നിലയ്ക്കലില്‍നിന്നു മാധ്യമപ്രവര്‍ത്തകരെ കടത്തിവിട്ടെങ്കിലും പമ്പയിലെത്തിയപ്പോള്‍ വീണ്ടും തടഞ്ഞു.

ലഹളകളുണ്ടാകുമ്പോള്‍ കണ്ണീര്‍വാതക ഷെല്ലുകള്‍ തൊടുക്കുന്ന 'വജ്ര', ജലപീരങ്കിയായ 'വരുണ്‍' എന്നിവയടക്കമുള്ള സന്നാഹമാണു പോലീസിന്റേത്. നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതിനു പുറമേ, പ്രത്യേക സുരക്ഷാമേഖലയായി പ്രഖ്യാപിച്ച് നിലയ്ക്കലിലും പമ്പയിലും സന്നിധാനത്തും ഓരോരുത്തരെയും പരിശോധിക്കും. നേരത്തേ സംഘര്‍ഷമുണ്ടാക്കിയതിനു നോട്ടപ്പുള്ളികളാക്കിയവര്‍ക്കു 'ഫെയ്‌സ് ഡിറ്റക്ഷന്‍ ക്യാമറ' ഉപയോഗിച്ച് കെണിയൊരുക്കും. ദക്ഷിണമേഖലാ എ.ഡി.ജി.പി. അനില്‍ കാന്തിന്റെ നേതൃത്വത്തിലാണു 2000 പോലീസ് ഉദ്യോഗസ്ഥരെ നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ വിന്യസിക്കുന്നത്. പമ്പയിലും സന്നിധാനത്തും ഐ.ജിമാര്‍ക്കാണു ചുമതല.
മലചവിട്ടുന്നതിനു സംരക്ഷണം ആവശ്യപ്പെട്ട് ഇതുവരെ യുവതികളാരും സമീപിച്ചിട്ടില്ലെന്നു ജില്ലാ കലക്ടറും ജില്ലാ പോലീസ് മേധാവിയും പറയുന്നതു വിശ്വാസികള്‍ മുഖവിലയ്‌ക്കെടുത്തിട്ടില്ല. യുവതികളെ ദര്‍ശനത്തിനെത്തിച്ചാല്‍ വിശ്വാസികള്‍ പ്രതിഷേധിക്കുമെങ്കിലും നയിക്കാനാളില്ലെങ്കില്‍ ചെറുത്തുനില്‍പ്പ് ഫലപ്രദമാകില്ലെന്നു കണ്ടാണ് സന്നിധാനത്തെത്താന്‍ കെ. സുരേന്ദ്രനും വി.വി. രാജേഷും ശ്രമിക്കുന്നത്. ബി.ജെ.പി. ഇവരെ ഔദ്യോഗികമായി ചുമതലപ്പെടുത്തിയിട്ടില്ല. കാനനപാതയിലും തമ്പടിച്ചിരിക്കുന്ന പോലീസിന്റെ കണ്ണുവെട്ടിക്കാനായി, കാടിന്റെ മുക്കുംമൂലയും അറിയാവുന്ന ചിലരുടെ സഹായം തേടിയിട്ടുണ്ടെന്നാണു വിവരം.

ചെറിയ സംഘങ്ങളായി അഞ്ചു ജില്ലകളില്‍ നിന്നുള്ള ബി.ജെ.പി, യുവമോര്‍ച്ച പ്രവര്‍ത്തകരും സന്നിധാനത്തുണ്ടാകും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ കെട്ടുനിറച്ച് കെ.എസ്.ആര്‍.ടി.സി. ബസിലാകും നിലയ്ക്കലില്‍ എത്തുക. ഇവര്‍ പരിസരപ്രദേശങ്ങളില്‍ എത്തിയെന്നും സൂചനയുണ്ട്. ഇന്ന് ഉച്ചയോടെ തീര്‍ഥാടകരെ പമ്പയില്‍നിന്നു മലചവിട്ടാന്‍ അനുവദിക്കും.

മാധ്യമപ്രവര്‍ത്തകരെപ്പോലും സന്നിധാനത്തേക്കു വിടാതിരിക്കെ, അവിടെനിന്നുള്ള ദൃശ്യങ്ങള്‍ ഒരു ടിവി ചാനല്‍ സംപ്രേഷണം ചെയ്്തതു പോലീസിനെ അമ്പരപ്പിച്ചു. സന്നിധാനത്തുള്ള ആരോ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണു സംപ്രേഷണം ചെയ്തതെന്നു പിന്നീടു വ്യക്തമായി. കാട് നന്നായറിയാവുന്ന ചിലരുടെ സഹായത്തോടെ എത്തിയ ചാനല്‍സംഘത്തെ പോലീസ് ഇടപെട്ട് അട്ടത്തോട് സ്വാമിക്കടയിലേക്കു മാറ്റിയിരുന്നു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (2 hours ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (2 hours ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (3 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (3 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (3 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (3 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (3 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (3 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (4 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (4 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (4 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (5 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (5 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (5 hours ago)

Malayali Vartha Recommends