ശബരിമലയില്‍ യുവതികള്‍ കയറി ആചാര ലംഘനമുണ്ടായാല്‍ നട അടച്ച് ശുദ്ധികലശം നടത്തുമെന്ന് മേല്‍ശാന്തി ഉറച്ച നിലപാടെടുത്തതോടെ ഐജി മേല്‍ശാന്തിയെ കണ്ടു

ശബരിമല വിവാദം വീണ്ടും മാറിമറിയുന്നു. ശബരിമലയില്‍ യുവതികള്‍ കയറി ആചാര ലംഘനമുണ്ടായാല്‍ നട അടച്ച് ശുദ്ധികലശം നടത്തുമെന്ന് മേല്‍ശാന്തി ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി. ഐ.ജി.അജിത്ത് കുമാര്‍ സന്നിധാനത്തെത്തി മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ സന്ദര്‍ശിച്ചിരുന്നു. ഈ അവസരത്തിലാണ് മേല്‍ശാന്തി ഇക്കാര്യം വ്യക്തമാക്കിയത്.
യുവതികള്‍ വീണ്ടുമെത്തിയാല്‍ ഈ പ്രക്രിയ ആവര്‍ത്തിക്കുമെന്നും മേല്‍ശാന്തി വ്യക്തമാക്കി. തിങ്കളാഴ്ച ഉച്ചയോടെ തന്ത്രി കണ്ഠരര് രാജീവര് എത്തുമെന്നും അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം കാര്യങ്ങള്‍ നടപ്പാക്കുമെന്നും മേല്‍ശാന്തി പറഞ്ഞു. ചിത്തിര ആട്ട വിശേഷത്തിന് ഇന്ന് വൈകിട്ട് അഞ്ചിനാണ് നട തുറക്കുന്നത്.
അതേസമയം വന്‍ പോലീസ് വലയത്തിലാണ് ശബരിമലയും പരിസര പ്രദേശവും.യുവതികളെ പൊലീസിന്റെ പത്മവ്യൂഹത്തിലാക്കി സന്നിധാനത്തെത്തിക്കാന്‍ സര്‍ക്കാര്‍ ഒരുമ്പോട്ടാല്‍ തടയാനുള്ള നീക്കം ബിജെപി നടത്തുമെന്നു സൂചന. ബിജെപിയുടെ സമുന്നതരായ നേതാക്കളായ കെ സുരേന്ദ്രനും വി വി രാജേഷും ശബരിമലയിലുള്ളതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ത്രീ പ്രവേശന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസ് ശബരിമലയുടേയും പരിസര പ്രദേശത്തിന്റേയും സുരക്ഷ ഏറ്റെടുത്തു കഴിഞ്ഞു.
ശബരിമലയില്‍ യുവതീപ്രവേശം തടയാന്‍ അന്‍പത് വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീകളെ അണിനിരത്തി പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് പൊലീസ് രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ 50 വയസ്സിനു മുകളിലുള്ള വനിതാ പോലീസിനെ സന്നിധാനത്ത് നിയോഗിച്ചു കഴിഞ്ഞു.യുവതികള്‍ ദര്‍ശനത്തിനുവന്നാല്‍ തടസ്സമുണ്ടാക്കാന്‍ അനുവദിക്കില്ല, എന്നാല്‍, വിശ്വാസത്തെ വ്രണപ്പെടുത്തുന്നതിന് ബോധപൂര്‍വമെത്തുന്ന യുവതികളെ കടത്തിവിടില്ലെന്നും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha



























