കെഎസ്ആര്‍ടിസി ബസ് പമ്പയിലേക്ക് വിടുന്നില്ല... എരുമേലിയില്‍ തീര്‍ഥാടകരുടെ വന്‍ പ്രതിഷേധം; കടുത്താല്‍ ഒരു ബസും കടത്തി വിടില്ല

ചിത്തിര ആട്ട വിശേഷത്തിനായി ശബരിമല നട ഇന്ന് തുറക്കാനിരിക്കെ എരുമേലിയില്‍ തീര്‍ഥാടകരുടെ പ്രതിഷേധം. സുരക്ഷയുടെ പേരില്‍ തീര്‍ഥാടകരെ പോലീസ് പമ്പയിലേക്ക് കടത്തി വിടാത്തതിലാണ് പ്രതിഷേധം. രാവിലെ ഒന്ന് രണ്ട് ബസുകള്‍ പമ്പയിലേക്ക് തിരിച്ചെങ്കിലും പോലീസ് തടഞ്ഞെന്ന് പറഞ്ഞ് യാത്ര പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നത്. അത് കൊണ്ടാണ് വീണ്ടും ബസുകള്‍ അയയ്ക്കാത്തതെന്നാണ് അവരുടെ വാദം.
എന്നാല്‍ ഭക്തരെ തണുപ്പിക്കാന്‍ ഇവര്‍ക്കാകുന്നില്ല. ശരണം വളിച്ചാണ് ഇവര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ഉടന്‍ ബസുകള്‍ വിട്ടില്ലെങ്കില്‍ കെഎസ്ആര്‍ടിസി സ്റ്റേഷന്‍ ഉപരോധിക്കുമെന്നാണ് അറിയിച്ചത്. ഒരൊറ്റ കെഎസ്ആര്‍ടിസി ബസും പോകാന്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കി.
അതേസമയം നിലയ്ക്കലില്‍ നിന്നും പമ്പയിലേക്കും ബസ് അയയ്ക്കുന്നില്ല. ഭക്തര്‍ക്ക് വേണമെങ്കില്‍ നടന്ന് പോകുമെന്നാണ് പറയുന്നത്. പമ്പയിലും എരുമേലിയിലും പ്രതിഷേധം കനക്കാനാണ് സാധ്യത.
"
https://www.facebook.com/Malayalivartha



























