ഈ സുരക്ഷ ആര്‍ക്കുവേണ്ടി? ഭക്തരെ ഇങ്ങനെ കഷ്ടപ്പെടുത്തണോ? 20 കിലോമീറ്റര്‍ കാല്‍നടയായി പമ്പയിലേക്ക് പൊയ്‌ക്കൊള്ളാന്‍ പോലീസ് , കുട്ടികളും പ്രായമായവരുമുള്‍പ്പെടെ വലിയ ദുരിതത്തില്‍, പ്രതിഷേധം കനക്കുന്നു

ആകെ ആശയക്കുഴപ്പം. ഭക്തരെ എപ്പോള്‍ പമ്പയില്‍ നിന്ന് കടത്തിവിടണം എന്ന കാര്യത്തില്‍ പോലീസിന് ഒരു പിടിയുമില്ല. പത്തനംതിട്ട, വടശ്ശേരിക്കര, എരുമേലി സ്ഥലങ്ങളില്‍ എല്ലാ വാഹനങ്ങളും നിര്‍ത്തി പരിശോധിക്കുന്നു.
ഭക്തരുടെ വലിയ ഒഴുക്കാണിപ്പോള്‍. അധികം ഭക്തരും കാല്‍നടയായാണ് വരുന്നത്. മുമ്പൊരിക്കലുമില്ലാത്ത വിധം ആളുകളാണ് ഇപ്പോള്‍ ചിത്തിര ആട്ടത്തിരുനാളിനായെത്തുന്നത്. സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടുകളെ ശരിവയ്ക്കുന്ന തരത്തില്‍ 20 കിലോമീറ്ററോളം നടന്നാണ് വിശ്വാസികളെത്തിക്കൊണ്ടിരിക്കുന്നത്. ഭക്തരായെത്തുന്നവരില്‍ ഭൂരിപക്ഷവും പ്രതിഷേധക്കാരാണെന്ന് പോലീസും ഉറപ്പിക്കും. ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ പോലീസും, കമാന്‍ഡോ സംഘങ്ങളുമടക്കം അതിശക്തമായ പോലീസ് കാവലിലാണ് ശബരിമല.
ഏതെങ്കിലും തരത്തില്‍ യുവതികള്‍ ദര്‍ശനത്തിനെത്തിയാല്‍ മുമ്പെങ്ങുമില്ലാത്ത വിധം പ്രതിഷേധമുയരുമെന്നുറപ്പാണ്. അക്ഷരാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ വിയര്‍ക്കുകയാണ്, പോലീസും ഏരുമേലിയില്‍ കെഎസ്ആര്‍ടിസി ബസ് പോലീസ് തടഞ്ഞത് പോലീസിന്റെ രാവിലെ തയ്യാറാക്കിയ തിരക്കഥയായിരുന്നു. പക്ഷെ ഭക്തരുടെ എതിര്‍പ്പില്‍ കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ വിയര്‍ക്കുകയാണ്. കൂടുതല്‍ ഭക്തര്‍ ശബരിമലയിലെത്താതിരിക്കാനാണ് ഇത്തരത്തില്‍ വാഹനങ്ങള്‍ തടയുന്നതെന്ന് അറിയുന്നു. പക്ഷേ ഇത് എത്ര കണ്ട് വിജയിക്കുമെന്ന് പോലീസിന് ഉറപ്പില്ല.
https://www.facebook.com/Malayalivartha



























