ശബരിമല വിവാദം; ബിജെപി സംസ്ഥാന വ്യാപകമായി കെഎസ്‌ആര്‍ടിസി ഡിപ്പോകള്‍ ഉപരോധിക്കുന്നു

ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കാനിരിക്കെ എരുമേലിയില്‍ നിന്ന് കെഎസ്‌ആര്‍ടിസി ബസുകള്‍ പമ്പയിലേക്ക് കടത്തി വിടാന്‍ വൈകിയതില്‍ പ്രതിഷേധവുമായി ബിജെപി. ബസുകള്‍ കടത്തി വിടുന്നില്ലെന്ന് ആരോപിച്ച് സംസ്ഥാനത്തെ മുഴുവന്‍ കെഎസ്‌ആര്‍ടിസി ഡിപ്പോകളും ബിജെപി ഉപരോധിക്കുന്നു.
രാവിലെ, ബസുകള്‍ സര്‍വീസ് നടത്താന്‍ വൈകിയതിനേത്തുടര്‍ന്ന് എരുമേലി ഡിപ്പോയില്‍ തീര്‍ഥാടകര്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. ഇവിടെ നിന്ന് പുറപ്പെട്ട രണ്ട് ബസുകള്‍ പോലീസ് തടഞ്ഞതിനേത്തുടര്‍ന്നാണ് കൂടുതല്‍ ബസുകള്‍ സര്‍വീസ് നടത്തണമെങ്കില്‍ പോലീസിന്‍റെ അനുവാദം വേണമെന്ന് അധികൃതര്‍ വ്യക്തമാക്കിയത്.
ഇതിനു പിന്നാലെ ബസുകള്‍ സര്‍വീസ് നടത്താന്‍ അനുവദിക്കണമെന്ന് കെഎസ്‌ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി ഉന്നത പോലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് ബസുകള്‍ക്ക് പോലീസ് യാത്രാനുമതി നല്‍കിയത്. 22 ബസുകളാണ് ശബരിമലയിലേക്ക് സര്‍വീസ് നടത്തുന്നതെന്നാണ് വിവരം.
നിലയ്ക്കല്‍ വരെയാകും വാഹങ്ങള്‍ കടത്തി വിടുന്നത്. എരുമേലി, പത്തനംതിട്ട, വടശ്ശേരിക്കര, നിലയ്ക്കല്‍ എന്നിവിടങ്ങളിലാണ് തീര്‍ഥാടകരെ തടഞ്ഞിരുന്നത്.
പോലീസിന്റെ നിര്‍ദേശം അനുസരിച്ച് കെഎസ്ആര്‍ടിസിയുടെ യാത്ര മുടക്കിയതില്‍ വന്‍ പ്രതിഷേമുയരുകയാണ്. എരുമേലിയിലും ഇത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. സുരക്ഷയുടെ പേരില്‍ തീര്‍ഥാടകരെ പോലീസ് പമ്പയിലേക്ക് കടത്തി വിടാത്തതിലാണ് പ്രതിഷേധം. ശരണം വളിച്ചാണ് ഇവര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ആയിരത്തി അഞ്ഞൂറിലധികം ഭക്തരാണ് എരുമേലിയില്‍ ഉള്ളത്. ഇതില്‍ വികലാംഗരുള്‍പ്പെടെയുള്ളവര്‍ ഉണ്ട്.
https://www.facebook.com/Malayalivartha


























