ശബരിമലയ്ക്ക് പോകാന്‍ കെ.എസ്.ആര്‍.ടി.സി ബസ് വേണമെങ്കില്‍ എ.കെ.ജി സെന്ററില്‍ പോയി ചോദിക്കേണ്ട ഗതികേടിലാണ് ഭക്തരെന്ന് പി.എസ് ശ്രീധരന്‍പിള്ള

ശബരിമലയിലെ എല്ലാ കാര്യങ്ങളും പൊലീസിനെ ഏല്‍പ്പിച്ച് താക്കോല്‍ കൊടുത്തിരിക്കുകയാണ് സര്‍ക്കാരനെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള ആരോപിച്ചു. അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയാണിത്. ജനങ്ങളുടെ അവകാശത്തിന് മേലുള്ള കടന്ന് കയറ്റമാണിത്. മാധ്യമങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. മലയ്ക്ക് പോകാന്‍ കെ.എസ്.ആര്‍.ടി.സി ബസ് വേണമെങ്കില്‍ എ.കെ.ജി സെന്ററില്‍ പോയി അനുവാദം ചോദിക്കേണ്ട ഗതികേടിലാണ് ഭക്തര്‍. അതിനാല്‍ സമാധാനപരമായി ജീവന്മരണ പോരാട്ടം നടത്തുമെന്നും അദ്ദേഹം പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സഞ്ചാര സ്വാതന്ത്ര്യമുള്ള പൊതു വഴിയിലൂടെ പോകരുതെന്ന് എന്ത് അടിസ്ഥാനത്തിലാണെന്നും ശ്രീധരന്‍പിള്ള ചോദിക്കുന്നു. പ്രതിഷേധങ്ങള്‍ക്ക് ശേഷമാണ് കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിച്ചത്. ചിത്തിര ആട്ട ആഘോഷത്തിന് നട ഇന്ന് തുറക്കാനിരിക്കെ ശബരിമല തീര്‍ത്ഥാടകരെ നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് കടത്തി വിടാന്‍ പൊലീസ് ആദ്യം വിസമ്മതിച്ചിരുന്നു. സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തി വിടാത്തതിനാല്‍ എരുമേലിയില്‍ തീര്‍ത്ഥാടക!ര്‍ പ്രതിഷേധിച്ചിരുന്നു. കെഎസ്ആര്‍ടിസി ബസ് വിട്ടു നല്‍കണമെന്നായിരുന്നു തീര്‍ത്ഥാടകരുടെ ആവശ്യം. തുടര്‍ന്നാണ് പൊലീസ് വഴങ്ങിയത്.
ഒരുമിച്ച് തീര്‍ത്ഥാടകരെ വിടാമെന്നും ഒറ്റയ്ക്ക് ഒറ്റയ്ക്ക് വിടാനാകില്ലെന്ന് പൊലീസ് ആദ്യം പറഞ്ഞിരുന്നു. അതിനാല്‍ ഉച്ചയ്ക്ക് ശേഷമേ തീര്‍ത്ഥാടകരെ പമ്പയിലേക്ക് കടത്തിവിടുകയുളളൂ എന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ബസില്‍ എല്ലാവരെയും പമ്പയിലേക്ക് വിടാമെന്നും പൊലീസ് അറിയിച്ചു. തുടര്‍ന്ന് പോകാന്‍ അനുവദിക്കണമെന്നായിരുന്നു തീര്‍ത്ഥാടകരുടെ ആവശ്യം.
https://www.facebook.com/Malayalivartha


























