പട്ടിയോ കുറുക്കനോ എടുത്തുകൊണ്ടുപോകുമെന്ന് കരുതി ചോരക്കുഞ്ഞിനെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു; ഏറെനേരം കുറ്റിക്കാട്ടില്‍ കിടന്ന് ഉറുമ്പരിച്ച കുഞ്ഞിന് അത്ഭുത രക്ഷപ്പെടൽ; ദമ്പതികൾ അറസ്റ്റില്‍

കയ്പമംഗലത്ത് ചോരക്കുഞ്ഞിനെ ജീവനോടെ കാട്ടില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ദമ്പതികൾ അറസ്റ്റില്‍. ചെന്ത്രാപ്പിന്നി ഈസ്റ്റ് സ്വദേശി ഈഴവന്തറ വീട്ടില്‍ അനില്‍കുമാര്‍ (38), ഭാര്യ സുമിത (32) എന്നിവരാണ് അറസ്റ്റിലാണ്.പ്രസവിച്ച് മണിക്കൂറുകള്‍ക്ക് ഉള്ളിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. ഏറെനേരം കുറ്റിക്കാട്ടില്‍ കിടന്ന് ഉറുമ്ബരിച്ചിട്ടും അത്ഭുതകരമായി രക്ഷപെട്ട കുഞ്ഞ് ഇപ്പോള്‍ മുളങ്കുന്നത്തുകാവിലെ തണല്‍ ശിശുഭവനിലെ സംരക്ഷണത്തിലാണ്.
ഭര്‍ത്താവ് ഗര്‍ഭനിരോധന ശസ്ത്രക്രിയ നടത്തിയതാണെന്നും പ്രസവം പുറത്തറിഞ്ഞാലുള്ള മാനക്കേടു ഭയന്ന് താനും ഭര്‍ത്താവും ചേര്‍ന്ന് കുഞ്ഞിനെ കുറ്റിക്കാട്ടില്‍ ഇടുകയായിരുന്നെന്നും സുമിത പറഞ്ഞു. പുലര്‍ച്ചെ വീടിനോടു ചേര്‍ന്നുള്ള കുളിമുറിയില്‍ പ്രസവിച്ച ഉടനെ ഇരുവരും ചേര്‍ന്ന് കുഞ്ഞിനെ അടുത്തുള്ള കുറ്റിക്കാട്ടില്‍ ഇടുകയായിരുന്നു. പട്ടിയോ കുറുക്കനോ എടുത്തുകൊണ്ടു പോകുമെന്നു കരുതിയാണ് അങ്ങിനെ ചെയ്തതതെന്നു ദന്പതികള്‍ പറഞ്ഞു.കഴിഞ്ഞ മാസം 28ന് ഉച്ചയ്ക്കു രണ്ടോടെ നാട്ടുകാരാണു കുറ്റിക്കാട്ടില്‍ പിഞ്ചുകുഞ്ഞിന്റെ കരച്ചില് കേട്ട് പോലീസില്‍ വിവരമറിയിക്കുന്നത്. കുഞ്ഞിനെ നാട്ടുകാര്‍ ചെന്ത്രാപ്പിന്നിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്കി.
പിന്നീട് പോലീസെത്തി കൊടുങ്ങല്ലൂരിലെ ക്രാഫ്റ്റ് ആശുപത്രിയുമായി ബന്ധപ്പെട്ട് വിദഗ്ധ ചികിത്സയ്ക്കു സൗകര്യമൊരുക്കി. കുഞ്ഞ് ഇപ്പോള്‍ തൃശൂര്‍ മുളങ്കുന്നത്തുകാവിലെ തണല്‍ ശിശുഭവനത്തില്‍ സംരക്ഷണയിലാണ്. 15 വര്‍ഷം മുന്‍പ് വിവാഹിതരായ ഇവര്‍ക്കു പന്ത്രണ്ടും രണ്ടരയും വയസുള്ള പെണ്‍കുട്ടികള്‍ ഉണ്ട്.
https://www.facebook.com/Malayalivartha


























