പമ്പയിലേക്ക് വേണ്ടത്ര ബസ് ഇല്ല; പ്രതിഷേധമറിയിച്ച് കാല്‍നടയായി നടന്ന് രാഹുല്‍ ഈശ്വര്‍

തീര്‍ഥാടകര്‍ക്ക് പമ്പയില്‍ പോകാന്‍ വേണ്ടത്ര ബസ് ഇല്ല എന്ന് അറിയിച്ച രാഹുല്‍ ഈശ്വര്‍ നിലയ്ക്കല്‍ നിന്നും തീര്‍ഥാടകര്‍ക്കൊപ്പം പമ്പയിലേയ്ക്കു കാല്‍നടയായി നടന്ന് പ്രതിഷേധമറിയിച്ചു.അതേസമയം ശബരിമല തീര്‍ഥാടകരെ പൊലീസ് തടഞ്ഞതില്‍ തിരുവനന്തപുരത്തും കൊല്ലത്തും പ്രതിഷേധം തുടരുകയാണ്. ഇരുസ്ഥലങ്ങളിലും കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞു. പമ്പയിലേക്ക് പോകാന്‍ കെഎസ്ആര്‍ടിസി അനുവദിച്ചില്ലെന്ന് ആരോപിച്ചാണു പ്രതിഷേധം.
എന്നാല്‍ നേരത്തെ നിലയ്ക്കലില്‍ തടഞ്ഞിരുന്ന തീര്‍ഥാടകരുമായി കെഎസ്ആര്‍ടിസി ബസ് പമ്പയിലേക്ക് തിരിച്ചു. രാവിലെ 11.10നാണ് ആദ്യബസ് യാത്ര തിരിച്ചത്. സ്വകാര്യ വാഹനങ്ങളും കടത്തിവിടുന്നുണ്ട്. സന്നിധാനത്ത് വന്‍ പൊലീസ് സന്നാഹമാണ് അണിനിരത്തിയിരിക്കുന്നത്. 20 കമാന്‍ഡോകളടക്കം 2,300 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. ഇതിനിടെ നിലയ്ക്കലില്‍ ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയെ പൊലീസ് തടഞ്ഞു.
https://www.facebook.com/Malayalivartha


























