ഈ പോസ്റ്റും കണ്ട് വര്‍ഗീയ വാദി എന്ന് വിളിക്കാന്‍ വന്നാല്‍ ഉണ്ടല്ലോ, തിരിച്ചും നല്ലത് കേള്‍ക്കും..പണ്ട് ഇടതിനെ സ്‌നേഹിച്ച ഒരു അയ്യപ്പ വിശ്വാസി

ചിത്തിര ആട്ടവിശേഷത്തിന് ഇന്ന് നട തുറക്കുമ്പോൾ ശബരിമലയും പരിസരവും കനത്ത പൊലീസ്
ജാഗ്രതയിലാണ്.യുദ്ധസമാന അന്തരീക്ഷം സൃഷ്ടിച്ച് മാധ്യമങ്ങളുടെയും തന്ത്രിയുടെയും വാ അടപ്പിച്ചു. മൊബൈൽ ജാമറുകൾ വെച്ച് ആശയവിനിമയ സാധ്യത ഇല്ലാതാക്കി. ഈ അവസരത്തിലാണ് അയ്യപ്പവിശ്വാസിയായ ഒരു സഖാവിന്റെ ഓര്‍മ്മപ്പെടുത്തല്‍ ...മുഖ്യമന്ത്രീ കേരളത്തിനെ മറ്റൊരു ത്രിപുരയാക്കി മാറ്റരുത് . വിനോദ് പണിക്കര്‍ എന്ന കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനാണ് മുഖ്യമന്ത്രിയുടെ ചെയ്തികളെ രൂക്ഷമായി വിമര്‍ശിച്ച് കൊണ്ട് ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നത്.
പ്രളയത്തിന് ശേഷം കേരള പുനര്‍നിര്‍മ്മാണത്തിന് ചിലവഴിക്കേണ്ട ലക്ഷങ്ങള്‍ അല്ലേ ശബരിമലയില്‍ നിങ്ങള്‍ ഒറ്റ ആളുടെ വാശിക്ക് വേണ്ടി പൊടിച്ച് തീര്‍ക്കുന്നതെന്ന് ഇദ്ദേഹം ചോദിക്കുന്നു.സാലറി ചാലഞ്ച എന്നപേരിൽ കേരളത്തിലെ പട്ടിണി പാവങ്ങളുടെ കയ്യിൽ നിന്ന് പിടിച്ചു പറിച്ച പണമല്ലേ ശബരിമലയിൽ ഒഴുക്കുന്നത്?
ഈ പണം കൊണ്ട് പത്ത് പേര്‍ക്ക് വീട് വച്ച് കൊടുത്തിരുന്നെങ്കിൽ നിങ്ങളിലെ കമ്മ്യൂണിസ്റ്റ് മരിച്ചിട്ടില്ലെന്ന് പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ വിശ്വസിച്ചേനെയെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു. മതേതരം എന്ന് പറയുമെങ്കിലും സമൂഹത്തിലെ ജനങ്ങളെ അവര്‍ണ്ണര്‍ സവര്‍ണ്ണര്‍ എന്ന് പറഞ്ഞു പല തട്ടിലാക്കുവാനാണ് നിങ്ങള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. താങ്കള്‍ നാടിന്റെ മുഖ്യമന്ത്രിയാണ്. നാട്ടില്‍ ക്രമസമാധാന പ്രശ്‌നമുണ്ട്, വിധി നടപ്പാക്കാന്‍ സാവകാശം വേണം എന്ന് കോടതിയോട് പറയാമായിരുന്നില്ലേ? അതല്ലേ ഒരു മുഖ്യമന്ത്രി എന്ന നിലയിൽ അങ്ങ് ചെയ്യേണ്ടിയിരുന്നത്?
വിനോദ് പണിക്കരുടെ പോസ്റ്റിലേക്ക്,
ഈ പോസ്റ്റും കണ്ട് വര്‍ഗീയ വാദി എന്ന് വിളിക്കാന്‍ വന്നാല്‍ ഉണ്ടല്ലോ, തിരിച്ചും നല്ലത് കേള്‍ക്കും.
പ്രിയ മുഖ്യമന്ത്രി, ഞാനും ഒരു പഴയ കമ്യുണിസ്‌റ്കാരനാണ്, ചങ്ങനാശ്ശേരി എന്‍ എസ് എസ് കോളജ് എസ് എഫ് ഐ യൂണിറ്റ് പ്രസിഡന്റും, ഏരിയ വൈസ് പ്രസിഡന്റും ആയിരുന്നു, സ്വകാര്യ പൊളിടെക്‌നിക് , പ്രീഡിഗ്രി ബോര്‍ഡ് സമരത്തില്‍ പാര്‍ട്ടിക്ക് വേണ്ടി കുറച്ചു പോലീസ് തല്ലും കൊണ്ടിട്ടുണ്ട്, അവസാനം നാലില്‍പരം പോലീസ് കേസും പഠിത്തം കഴിഞ്ഞും തുടര്‍ന്നു, പിന്നീട് ഡി വൈ എഫ് ഐ പെരുന്ന യുണിറ്റ് സെക്രട്ടറിയും ടൌണ്‍ സൗത്ത് വൈസ് പ്രസിഡണ്ടും പാര്‍ട്ടി മെംബറും ഒക്കെ ആയിരുന്നു, ഇനി ചോദ്യം. താങ്കള്‍ ഇതു എന്തു ഭാവിച്ചാണ്? പ്രളയത്തിന് ശേഷം കേരള പുനര്‍നിര്‍മ്മാണത്തിന് ചിലവഴിക്കേണ്ട ലക്ഷങ്ങള്‍ അല്ലേ ശബരിമലയില്‍ നിങ്ങള്‍ ഒറ്റ ആളുടെ വാശിക്ക് വേണ്ടി പൊടിച്ച് തീര്‍ക്കുന്നത്? പത്തു പെര്‍ക്ക് വീടുവെച്ചു കൊടുക്കുവാന്‍ കഴിയുമായിരുന്നില്ലേ ഈ പൊടിക്കുന്ന പണം കൊണ്ട്? എങ്കില്‍ നിങ്ങളിലെ കമ്മ്യൂണിസ്റ്റ് മരിച്ചിട്ടില്ല എന്നു പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ വിശ്വസിച്ചെനെ. താങ്കള്‍ക്കു ശേഷം പ്രളയം ആണോ? താങ്കളുടെ ഈ കടുംപിടുത്തം കാരണം പാര്‍ട്ടിയിലെ മിക്ക പ്രവര്‍ത്തകരും നേതാക്കളും എന്ത് ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് എന്ന് താങ്കള്‍ അറിയുന്നുണ്ടോ?
അവരെ ഒതുക്കും എന്ന പേടി കാരണം താങ്കളെ അവര്‍ക്ക് പേടിയായിരിക്കാം, താങ്കള്‍ മതേതരം എന്ന് പറയുമെങ്കിലും സമൂഹത്തിലെ ജനങ്ങളെ അവര്‍ണ്ണര്‍ സവര്‍ണ്ണര്‍ എന്ന് പറഞ്ഞു പല തട്ടിലാക്കുവല്ലേ നിങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നത്?
നിങ്ങള്‍ ഒരു നാടിന്റെ മുഖ്യമന്ത്രി അല്ലേ? സുപ്രിം കോടതി വിധി നടപ്പാക്കാന്‍ എന്തേ എത്ര തിടുക്കം? നാട്ടില്‍ ക്രമസമാധാന പ്രശ്‌നമുണ്ട്, വിധി നടപ്പാക്കാന്‍ സാവകാശം വേണം എന്ന് കോടതിയോട് പറയാമായിരുന്നല്ലോ? നിങ്ങളുടെ വാശിക്കുള്ള ചെയ്തികള്‍ കാരണം ഈ പാര്‍ട്ടി അനുഭവിക്കാന്‍ പോകുകയാണ്, കോണ്‍ഗ്രസ്സിനെ ദുര്ബലപ്പെടുത്താനാണ് നിങ്ങള്‍ ഇത് ചെയ്യുന്നത് എങ്കില്‍ കേരളം ഒരു ത്രിപുരയാകാന്‍ വലിയ കാലതാമസം വരില്ല, പോലീസും അധികാരവും ഒക്കെ ഇപ്പോള്‍ കൈയില്‍ ഉണ്ടല്ലോ, അയ്യപ്പന്‍ എന്നാല്‍ ജനങളുടെ വികാരവും വിശ്വാസവുമാണ്, വിശ്വാസികള്‍ നിങ്ങള്‍ക്ക് മുന്‍പില്‍ തോല്‍ക്കുമായിരിക്കാം, എന്നാല്‍ ഒന്നുഓര്‍ത്തോ, കൂടുതല്‍ ജനപിന്തുണ കിട്ടും എന്ന് കരുതിയല്ലേ താങ്കള്‍ ഇതൊക്കെ ചെയ്യുന്നേ? വിശ്വാസികളായ ജനങളുടെ കോടതിയില്‍ നിങ്ങള്‍ പരാജയപ്പെടും, തിരഞ്ഞെടുപ്പ് ഒക്കെ വരുന്നുണ്ടല്ലോ, ഈ വിശ്വാസികളുടെ ശക്തി എന്താണെന്ന് അന്ന് കാണിച്ചു തരും, ഒരു മുഖ്യമന്ത്രി എന്ന നിലയില്‍ നിങ്ങളുടെ ചെയ്തികള്‍ വെറുക്കുന്നു. എത്രയും പെട്ടന്ന് നിങ്ങൾക്ക് സുഖം പ്രാപിക്കട്ടെ.
പണ്ട് ഇടതിനെ സ്‌നേഹിച്ച ഒരു അയ്യപ്പ വിശ്വാസി.
https://www.facebook.com/Malayalivartha


























