ശബരിമല ദര്‍ശനത്തിനായി ചേര്‍ത്തല സ്വദേശിയായ യുവതി പമ്പയിൽ

ശബരിമല ദര്‍ശനത്തിനായി യുവതി പമ്പയിലെത്തി. ചേര്‍ത്തല സ്വദേശിയായ അഞ്ജുവെന്ന 30 കാരിയാണ് പമ്പയിലെത്തിയത്. ഭര്‍ത്താവിനും രണ്ടു കുഞ്ഞുങ്ങള്‍ക്കുമൊപ്പമാണ് അഞ്ജു ദര്‍ശനത്തിനെത്തിയത്. ദര്‍ശനത്തിനായി യുവതി സുരക്ഷ ആവശ്യപ്പെട്ടു. ഉന്നത ഉദ്യോഗസ്ഥരുമായി യുവതി ചർച്ച നടത്തുന്നു എന്നാണ് ലഭ്യമാകുന്ന വിവരം .ഇന്ന് അഞ്ചരയോടെയാണ് യുവതിയും കുടുംബവും പമ്പയിൽ എത്തിയത്. പോലീസ് യുവതിയുടെ പശ്ചാത്തലം അന്വേഷിക്കുകയാണ്.പോലീസ് യുവതിയെ സുരക്ഷാ പ്രശ്നങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിക്കുകയാണ്. എന്നാൽ ഇന്ന് മലകയറാൻ സാധിക്കില്ലെന്ന് പോലീസ് യുവതിയോട് പറഞ്ഞു.
https://www.facebook.com/Malayalivartha


























