മണ്ഡലകാലത്ത് ശബരിമല സന്ദര്‍ശനത്തിനെത്തുമെന്ന് തൃപ്തി ദേശായി

മണ്ഡലകാലത്ത് ശബരിമല സന്ദര്‍ശനത്തിനെത്തുമെന്ന് പ്രമുഖ ആക്ടിവിസ്റ്റ് തൃപ്തി ദേശായി. ദര്‍ശനത്തിന് വേണ്ട സുരക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും എസ് പിക്കും കത്തയക്കുമെന്നും തൃപ്തി ദേശായി അറിയിച്ചിട്ടുണ്ട്.
മണ്ഡലകാല പൂജകള്‍ ഈ മാസം 17നാണ് ആരംഭിക്കുക. ഇതിനു ശേഷം ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കു ശേഷം ശബരിമല സന്ദര്‍ശിക്കാനെത്തുമെന്നാണ് തൃപ്തി ദേശായി വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ ശബരിമല വീണ്ടും പ്രഷുബ്ധമാകുമെന്നാണ് കരുതുന്നത്.
അതേസമയം ശബരിമലയില്‍ തൃശൂര്‍ സ്വദേശിനി ലളിതയെ തടഞ്ഞ സംഭവത്തില്‍ പ്രതിഷേധിച്ച 200 പേര്‍ക്കെതിരെ കേസ്. ലളിതയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. ലളിതക്ക് നേരെ നടപ്പന്തലില്‍വച്ചാണ് പ്രതിഷേധമുയര്‍ന്നത്. മകന്റെ കുട്ടിയുടെ ചോറൂണിനാണ് ലളിത സന്നിധാനത്തെത്തിയത്. ഇരുമുടിക്കെട്ടില്ലാതെ ലളിത വലിയ നടപ്പന്തലിലെത്തിയതോടെ പ്രതിഷേധവുമായി നൂറുകണക്കിന് ഭക്തര്‍ പാഞ്ഞടുക്കുകയായിരുന്നു.
തിരിച്ചറിയില്‍ രേഖ നല്‍കി പ്രായം ബോധ്യപ്പെടുത്താന്‍ ലളിത ശ്രമിച്ചെങ്കിലും നല്‍കിയ രേഖ മാറിപ്പോയി. മകന്റെ ഭാര്യയുടെ തിരിച്ചറിയല്‍ രേഖ നല്‍കിയത് പ്രതിഷേധം കനക്കാന്‍ കാരണമായി. ഇവരെ പിന്തുടര്‍ന്നെത്തിയ ഭക്തര്‍ ഏറെനേരം വന്‍ പ്രതിഷേധവും രോഷവും ഉയര്‍ത്തി.
പൊലീസ് സുരക്ഷയൊരുക്കിയെങ്കിലും ഉന്തുംതള്ളുമുണ്ടായി. ലളിതയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി തിരിച്ചറിയല്‍ രേഖ പരിശോധിച്ച പൊലീസ് പ്രായം അന്‍പത്തിരണ്ടാണെന്ന് പ്രതിഷേധക്കാരെ അറിയിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ലളിതയെ സന്നിധാനം ആശുപത്രിയിലേക്ക് മാറ്റി. പ്രായം ബോധ്യപ്പെട്ടതോടെ പ്രതിഷേധം തണുത്തു. ലളിതയ്ക്ക് ദര്‍ശനത്തിനുള്ള സൗകര്യം ഭക്തര്‍തന്നെ ഒരുക്കി.
https://www.facebook.com/Malayalivartha


























