Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ലോകകപ്പ് ഫുട്ബാൾ മത്സരം...സ്വീഡനെതിരെ നെതർലൻഡ്‌സിന് കൂറ്റൻ ജയം..

21 JUNE 2026 08:08 AM IST
മലയാളി വാര്‍ത്ത

More Stories...

ടെക്നോപാര്‍ക്കില്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റിന് തുടക്കമായി...

ഇന്ത്യ-ബ്രസീല്‍ പോരാട്ടം.... കൊല്‍ക്കത്തയില്‍ ബ്രസീല്‍ ഫുട്‌ബോള്‍ ടീം ഇന്ത്യക്കെതിരെ കളിക്കും...

കാൽപ്പന്തിന്റെ പ്രിയ്യപ്പെട്ടവൻ; അര്‍ജന്‍റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസി ദേശീയ ടീമില്‍ നിന്ന് വിരമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

അർജന്റീന പൊരുതി നോക്കിയെങ്കിലും..... ലോകകപ്പ് ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിന് അർജന്റീനയെ തകർത്ത് സ്‌പെയിൻ രണ്ടാം ലോകകിരീടമുയർത്തി... നൂറ്റിയാറാം മിനിറ്റിലാണ് ഫെറാൻ ടോറസിലൂടെ സ്‌പെയിൻ വിജയഗോൾ നേടിയത്

ചരിത്രം കുറിച്ച് എംബാപ്പെ... കളിയാകുമ്പോൾ ജയിക്കും, തോൽക്കും; സമ്മർദത്തെ അതിജീവിച്ച കഥപറഞ്ഞ് മെസ്സിയും ജോക്കോവിച്ചും, മിയാമിയിൽ 'ഗോൾ' ഫെസ്റ്റ്: ഫ്രാൻസിനെ നാലിനെതിരെ ആറ് ഗോളുകൾക്ക് തോൽപ്പിച്ച് ഇംഗ്ലണ്ടിന് മൂന്നാം സ്ഥാനം

ലോകകപ്പ് ഫുട്ബാൾ ഗ്രൂപ്പ് എഫിലെ നിർണായക പോരാട്ടത്തിൽ സ്വീഡനെതിരെ നെതർലൻഡ്‌സിന് കൂറ്റൻ ജയം. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഡച്ച് പട സ്വീഡനെ പരാജയപ്പെടുത്തിയത്. ഇരട്ട ഗോളുകൾ നേടിയ ബ്രയാൻ ബ്രോബി, കോഡി ഗാക്പോ എന്നിവരുടെയും ക്രൈസൻസിയോ സമ്മർവില്ലിന്റെയും ഗോളുകളാണ് നെതർലൻഡ്‌സിന് തകർപ്പൻ ജയം നേടാനായത്.

ആന്റണി എലാങ്കയാണ് സ്വീഡന്റെ ഏക ആശ്വാസ ഗോൾ നേടിയത്. ഈ വിജയത്തോടെ നെതർലൻഡ്‌സ് തങ്ങളുടെ റൗണ്ട് ഓഫ് 32 സാധ്യതകൾ കൂടുതൽ സജീവമാക്കുകയായിരുന്നു.

മത്സരം തുടങ്ങി അഞ്ചാം മിനിറ്റിൽ നെതർലൻഡ്‌സ് തങ്ങളുടെ ആദ്യ ​ഗോളടിച്ചു. ഡച്ച് സൂപ്പർ താരം കോഡി ഗാക്പോ ഇടതുവിങ്ങിൽ നിന്ന് ബോക്സിലേക്ക് നൽകിയ മനോഹരമായ ക്രോസ് ലക്ഷ്യം തെറ്റാതെ ബ്രയാൻ ബ്രോബി വലയിലെത്തിക്കുകയായിരുന്നു. പതിനേഴാം മിനിറ്റിൽ ഡെൻസൽ ഡംഫ്രീസിന്റെ ഊഴമായിരുന്നു. ഡംഫ്രീസ് നൽകിയ കൃത്യതയാർന്ന പാസ് സ്വീകരിച്ച ബ്രോബി ക്ലോസ് റേഞ്ച് ഫിനിഷിങ്ങിലൂടെ പന്ത് വീണ്ടും സ്വീഡിഷ് വലയിലാക്കി (2-0).

രണ്ട് ഗോളുകൾക്ക് പിന്നിലായതോടെ സ്വീഡൻ ഉണർന്നുകളിക്കാൻ ആരംഭിച്ചു. വിക്ടർ ഗ്യോകെറസും അലക്സാണ്ടർ ഇസാക്കും യാസിൻ അയാരിയും ചേർന്ന് ഡച്ച് ഗോൾമുഖത്ത് തുടർച്ചയായ ആക്രമണങ്ങൾ അഴിച്ചുവിട്ടു. നിരവധി തവണ ഇവർ നെതർലൻഡ്‌സ് പ്രതിരോധം ഭേദിച്ചെങ്കിലും ഡച്ച് ഗോൾകീപ്പർ ബാർട്ട് വെർബ്രൂഗൻ വന്മതിലായി നിലകൊണ്ടു. ഗ്യോകെറസിന്റെയും അയാരിയുടെയും അപകടകരമായ ഷോട്ടുകൾ വെർബ്രൂഗൻ തകർപ്പൻ ഡൈവുകളിലൂടെയാണ് തട്ടിയകറ്റിയത്.

രണ്ടാം പകുതി തുടങ്ങി നിമിഷങ്ങൾക്കകം നെതർലൻഡ്‌സ് വീണ്ടും പ്രഹരിച്ചു. 47-ാം മിനിറ്റിൽ ഡംഫ്രീസിന്റെ ക്രോസിൽ നിന്ന് കോഡി ഗാക്പോ ഡച്ച് പടയുടെ മൂന്നാം ഗോൾ നേടി. തുടർന്ന് 54-ാം മിനിറ്റിൽ ഗാക്പോ തന്റെ രണ്ടാം ഗോളും കണ്ടെത്തിയതോടെ സ്വീഡൻ പൂർണ്ണമായും തകർന്നനിലയിലായി. ക്രൈസൻസിയോ സമ്മർവില്ലിന്റെ പാസിൽ നിന്നായിരുന്നു ഗാക്പോയുടെ ഈ ഗോൾ (4-0).

58-ാം മിനിറ്റിൽ അലക്സാണ്ടർ ഇസാക്കിന്റെ പാസിൽ നിന്ന് പകരക്കാരനായി ഇറങ്ങിയ ആന്റണി എലാങ്ക സ്വീഡനായി ഒരു ഗോൾ മടക്കി (4-1). എന്നാൽ 89-ാം മിനിറ്റിൽ മെംഫിസ് ഡിപെയുടെ അസിസ്റ്റിൽ ബോക്സിന് പുറത്തുനിന്നുള്ള മനോഹരമായ ഷോട്ടിലൂടെ ക്രൈസൻസിയോ സമ്മർവില്ലെ നെതർലൻഡ്‌സിന്റെ അഞ്ചാം ഗോളും വലയിലാക്കി പട്ടിക പൂർത്തിയാക്കുകയായിരുന്നു. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (3 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (3 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (4 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (4 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (4 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (5 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (5 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (6 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (6 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (6 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (9 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (9 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (10 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (10 hours ago)

Malayali Vartha Recommends