Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

ശബരിമലയില്‍ തന്ത്രിയെ ഒതുക്കാന്‍ സര്‍ക്കാര്‍ നീക്കം ശക്തമാക്കിയതോടെ മുഖ്യമന്ത്രിയുമായി ഇടഞ്ഞ് നില്‍ക്കുന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിനെ രണ്ട് കയ്യുംനീട്ടി സ്വീകരിക്കാന്‍ ബി.ജെ.പി ഒരുങ്ങി

06 NOVEMBER 2018 06:10 PM IST
മലയാളി വാര്‍ത്ത

ശബരിമല യുവതീ പ്രവേശനത്തില്‍ ബി.ജെ.പി- ആര്‍.എസ്.എസ് നിലപാടിനൊപ്പം നില്‍ക്കുന്ന തന്ത്രിയെ ഒതുക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. ദേവസ്വം ബോര്‍ഡുമായും ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ എം. രാജഗോപാലന്‍ നായരുമായും ചില തന്ത്രിമാരുമായും മറ്റും സര്‍ക്കാര്‍ ഇതിനുള്ള കൂടിയാലോചനകള്‍ നടത്തുന്നുണ്ട്. അതേസമയം പ്രസിഡന്റ് എ. പത്മകുമാറിന് പാര്‍ട്ടിയും സര്‍ക്കാരും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അദ്ദേഹം സന്നിധാനത്ത് എത്തിയിട്ട് മൂന്ന് ദിവസമായി. സര്‍ക്കാര്‍ നീക്കങ്ങള്‍ പലപ്പോഴും അട്ടിമറിക്കാന്‍ പത്മകുമാര്‍ ശ്രമിച്ചതില്‍ പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും കടുത്തഅതൃപ്തിയാണുള്ളത്. 

അതേസമയം പത്മകുമാറിനെ ബി.ജെ.പി പാളയത്തിലെത്തിക്കാനും നീക്കം നടക്കുന്നുണ്ട്. പ്രശ്‌നത്തില്‍ പരമാവധി രാഷ്ട്രീയ ലാഭം ഉണ്ടാക്കുകയാണ് ബി.ജെ.പി. ശബരിമല ക്ഷേത്രം നിലകൊള്ളുന്ന പത്തനംതിട്ട ജില്ലയിലെ കോന്നി മണ്ഡലത്തിലെ മുന്‍. എം.എല്‍.എ ആണ് പത്മകുമാര്‍. പത്തിനും അമ്പതു വയസ്സിനും ഇടയിലുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടു പോകുന്ന ഭരണ കക്ഷിയെ നാണം കെടുത്താനുള്ള നല്ലൊരു ഉപാധി ആകും പദ്മകുമാറെന്നാണ് ബി ജെ പി കേന്ദ്രങ്ങള്‍ പറയുന്നത്. കോണ്‍ഗ്രസ് പാളയത്തില്‍ നിന്ന് ബി.രാമന്‍ നായരെ ബി.ജെ.പിയിലെത്തിച്ചത് നേട്ടമായി പി.എസ് ശ്രീധരന്‍പിളള വിശ്വസിക്കുന്നു.

പത്മകുമാറിനെ എത്തിക്കുന്ന കാര്യത്തില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പച്ചക്കൊടി കാട്ടിയിട്ടുണ്ട്. സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമാണെങ്കിലും എ.പത്മകുമാറിന് ശബരിമലയുമായും എന്‍.എസ്.എസുമായും സംഘപരിവാറുമായും അടുത്തബന്ധമാണുളളത്. ശബരിമല നട അടയ്ക്കുമ്പോള്‍ പാടുന്ന ഹരിവരാസനം പത്മകുമാറിന്റെ കുടുംബത്തിലെ ജാനകിയമ്മയാണ്. അതിനാല്‍ പത്മകുമാറിനെ ബാ.ജെ.പിയിലെത്തിച്ചാല്‍ അത് വലിയ നേട്ടമാകുമെന്ന് ബി.ജെ.പി കേരളഘടകം വിശ്വസിക്കുന്നു. പദ്മകുമാറിനെ പാര്‍ട്ടിയില്‍ എത്തിച്ചു അദ്ദേഹത്തെ അടുത്ത ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥി ആക്കാനാണ് ബി ജെ പി ശ്രമിയ്ക്കുന്നതെന്നു പാര്‍ട്ടിയോട് അടുത്ത കേന്ദ്രങ്ങള്‍ പറഞ്ഞു.

മണ്ഡലമകരവിളക്ക് കാലത്ത് ശബരിമലനട തുറക്കുമ്പോള്‍ ക്ഷേത്രം സന്ദര്‍ശിക്കാനാണ് അമിത് ഷാ ഉദ്ദേശിയ്ക്കുന്നത്. അടുത്ത ലോക്‌സഭാ തെരെഞ്ഞെടുപ്പ് വരെയും ഈ വിഷയം സജീവമാക്കി നിലനിര്‍ത്താനാണ് ബി ജെ പി ആഗ്രഹിയ്ക്കുന്നത്. പാര്‍ട്ടിയുടെ സംസ്ഥാന ഘടകം നവംബറില്‍ സംഘടിപ്പിക്കുന്ന രഥയാത്ര കേരളത്തെ ഇളക്കിമറിക്കുമെന്നും കണക്കാക്കപ്പെടുന്നു.

പത്തനംതിട്ട ഇപ്പോള്‍ കോണ്‍ഗ്രസിന്റെ സീറ്റ് ആണ്. നേരത്തെ സി പി എമ്മിന്റെയും ഗവണ്‍മെന്റിന്റെയും നയങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു നിലപാട് പദ്മകുമാര്‍ സ്വീകരിയ്ക്കുകയും ദേവസ്വം ബോര്‍ഡ് വിധിയ്ക്ക് എതിരായി റിവ്യൂ പെറ്റീഷന്‍ ഫയല്‍ ചെയ്യുമെന്ന് സൂചിപ്പിയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴുള്ള സാഹചര്യങ്ങളെ കുറിച്ച് ഒരു റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാനാണ് ഉദ്ദേശമെന്നാണ് പിന്നീട് പറഞ്ഞത്.സര്‍ക്കാരിന് എതിരായി നിലപാട് എടുത്തുകൊണ്ടു പദ്മകുമാര്‍ തന്റെ രാഷ്ട്രീയ മുന്‍ഗണനകള്‍ ആണ് വെളിപ്പെടുത്തുന്നതെന്നു ഒരു വിഭാഗം സി പി എം നേതാക്കള്‍ അവകാശപ്പെട്ടു.

ബി ജെ പി ആകട്ടെ സംസ്ഥാനത്തു തങ്ങളുടെ നില മെച്ചപ്പെടുത്താനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അടുത്തിടെ അമിത് ഷായുടെ സന്ദര്‍ശനവേളയില്‍ , ഐ എസ് ആര്‍ ഓ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായരും മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മേധാവിയും കോണ്‍ഗ്രസ് നേതാവുമായ ജി രാമന്‍ നായരും മറ്റു ചില പ്രമുഖരോടൊപ്പം പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (20 minutes ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (23 minutes ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (24 minutes ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (58 minutes ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (1 hour ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

കാസർകോട് കമ്പല്ലൂരിൽ ഒട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (1 hour ago)

ശബരിമലയിൽ ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ എ.ഐ സംവിധാനം ഏർപ്പെടുത്താൻ ആലോചന...  (2 hours ago)

നീറ്റ് യു.ജി പുനഃപരീക്ഷ ഇന്ന് ഉച്ചകഴിഞ്ഞ് 2 മുതൽ 5.15 വരെ...  (2 hours ago)

ലോകകപ്പ് ഫുട്ബാൾ മത്സരം...സ്വീഡനെതിരെ നെതർലൻഡ്‌സിന് കൂറ്റൻ ജയം..  (2 hours ago)

കണ്ണീരടക്കാനാവാതെ... സൗദി കിഴക്കൻ പ്രവിശ്യയിലെ അബുഹദ്‌രിയ്യ റോഡിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ മലയാളി ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം  (3 hours ago)

പന്ത്രണ്ട് വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ... റിയാദിലെ മുറിക്കുള്ളിൽ യുവാവ് മരിച്ചുകിടന്ന വിവരം പുറത്തുള്ളവർ അറിഞ്ഞത് രണ്ടു ദിവസത്തിനുശേഷം.... ‌  (3 hours ago)

പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് ഇന്ന്... പ്രവേശനം ജൂൺ 22 ന് രാവിലെ 10 മുതൽ 23 ന് വൈകിട്ട് 5 മണി വരെ  (3 hours ago)

ഭാഗ്യാനുഭവങ്ങളും പഴയ സുഹൃത്തുക്കളുടെ ഒത്തുചേരലും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (4 hours ago)

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ  (4 hours ago)

Malayali Vartha Recommends