Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

ഡിവൈ.എസ്.പി ഹരികുമാർ അഴിമതിയുടെയും അധികാര ദുർവിനിയോഗത്തിന്റെയും ആശാൻ ;നെയ്യാറ്റിൻകരയിൽ യുവാവിനെ ഓടിക്കൊണ്ടിരുന്ന കാറിന് മുന്നിലേക്ക് പിടിച്ചുതള്ളി കൊലപ്പെടുത്തിയ ഡിവൈ.എസ്.പിക്കെതിരെ പരാതികളേറെ

06 NOVEMBER 2018 08:44 PM IST
മലയാളി വാര്‍ത്ത

നെയ്യാറ്റിൻകരയിൽ 32കാരൻ സനലിനെ ഓടിക്കൊണ്ടിരുന്ന കാറിന് മുന്നിലേക്ക് പിടിച്ചുതള്ളി കൊലപ്പെടുത്തിയ ഡിവൈ.എസ്.പി ഹരികുമാർ അഴിമതിയുടെയും അധികാര ദുർവിനിയോഗത്തിന്റെയും ആശാനാണെന്ന് നേരത്തേ പരാതിയുണ്ടായിരുന്നു. പ്രദേശത്തെ മണൽവ്യാപാരി ജോസിൽ നിന്ന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന്റെ വീഡിയോ ക്ളിപ്പിംഗ് അടക്കമുള്ള തെളിവുകൾ സഹിതം ഹരികുമാറിനെതിരേ കെ.കെ.സി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരൻ വിജിലൻസിന് പരാതി നൽകിയിരുന്നു. വിജിലൻസ് ഉഴപ്പിയപ്പോൾ പരാതി ഹൈക്കോടതിയിലെത്തി. ഡിവൈ.എസ്.പിക്കെതിരെ നടപടിയെടുക്കാൻ ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഡിവൈ.എസ്.പി വീണ്ടും കുരുക്കിൽപെട്ടത്.

ഇതടക്കം നിരവധി പരാതികളാണ് ഹരികുമാറിനെതിരേ സർക്കാരിന് ലഭിച്ചിരുന്നത്. ഹരികുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റണമെന്ന് ഇന്റലിജൻസ് വിഭാഗം ശുപാർശ നൽകിയിരുന്നു. പക്ഷേ, സി.പി.എമ്മിന്റെ ജില്ലയിലെ പ്രമുഖനേതാവാണ് ഹരികുമാറിനെതിരായ നടപടികൾ ഒഴിവാക്കി, നെയ്യാറ്റിൻകരയിൽ തുടരാൻ സാഹചര്യമൊരുക്കിയത്. സനൽ കൊലചെയ്യപ്പെട്ട കൊടങ്ങാവിളയിലെ ബിനുവിന്റെ വീട്ടിൽ കഴിഞ്ഞ ‌ഡിവൈ.എസ്.പി ഒരു വർഷമായി നിത്യസന്ദർശകനായിരുന്നു. ബിനുവിന്റെ അയൽവാസിയാണ് ഒരുലക്ഷം കൈക്കൂലി നൽകിയ ജോസ്. പാറശ്ശാല എസ്.ഐ ആയിരുന്നപ്പോൾ ബ്യൂട്ടി പാർലർ ഉടമയായ സ്ത്രീയുമായി ബന്ധമുണ്ടായിരുന്നതായും അവരുടെ വീട്ടിൽ നിത്യസന്ദർശകനായിരുന്നെന്നും ഹരികുമാറിനെതിരേ പരാതിയുണ്ടായിരുന്നു. ഇതേക്കുറിച്ച് സി.ഐ അന്വേഷിച്ച് നടപടിയെടുത്തിരുന്നു. ഫോർട്ട് സി.ഐ ആയിരുന്നപ്പോൾ കുപ്രസിദ്ധ മോഷ്ടാവ് ഉണ്ണിയെ 10 ലക്ഷം രൂപ കൈപ്പറ്റി സെല്ലിൽ നിന്നിറക്കിവിട്ടതിന് ഹരികുമാറിനെ സസ്പെൻഡ് ചെയ്തിരുന്നു.

ചൊവ്വാഴ്ച രാത്രി പത്തിന് കൊടങ്ങാവിളയിലെ ബിനുവിന്റെ വീട്ടിൽ സന്ദർശനം നടത്തിയ ശേഷം പുറത്തിറങ്ങവെ സനലിന്റെ ബൈക്ക് ഡിവൈ.എസ്.പിയുടെ കാറിന് മുൻപിലായതിനാൽ കാറെടുത്തു കൊണ്ടു പോകാൻ കഴിഞ്ഞില്ല. ഉടൻ തന്നെ ഡിവൈ.എസ്.പി നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിൽ വിളിച്ച് എസ്.ഐ സന്തോഷ്‌കുമാറിനോട് ഉടൻ കൊടങ്ങാവിളയിലേക്ക് എത്തുവാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് സനലുമായി ഡിവൈ.എസ്.പി വാക്പോര് നടത്തുകയും സനലിന്റെ കൈപിടിച്ച് തിരിക്കുകയും ചവിട്ടുകയും ചെയ്ത ശേഷം എതിരേ വന്ന വാഹനത്തിനു മുന്നിലേക്ക് തള്ളിയിടുകയായിരുന്നു. ഈ സമയം അവിടെ എത്തിയ നെയ്യാറ്റിൻകര എസ്.ഐ സന്തോഷ്‌കുമാർ സനലിനെ കയറ്റിയ ആംബുലൻസുമായി നേരെ നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലേക്ക് പോയി. സ്റ്റേഷനിൽ എത്തിച്ച സനൽ കുഴഞ്ഞു വീണതിനെ തുടർന്നാണ് വീണ്ടും ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയത്. വഴിമദ്ധ്യേയാണ് സനൽ മരിച്ചത്. കാറിനടിയിൽപ്പെട്ട സനലിനെ അപകട സ്ഥലത്തു നിന്നും ഉടൻ തന്നെ മെഡിക്കൾ കോളേജ് ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിൽ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നതായി ബന്ധുക്കൾ പറയുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (20 minutes ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (26 minutes ago)

കാസർകോട് കമ്പല്ലൂരിൽ ഒട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (36 minutes ago)

ശബരിമലയിൽ ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ എ.ഐ സംവിധാനം ഏർപ്പെടുത്താൻ ആലോചന...  (1 hour ago)

നീറ്റ് യു.ജി പുനഃപരീക്ഷ ഇന്ന് ഉച്ചകഴിഞ്ഞ് 2 മുതൽ 5.15 വരെ...  (1 hour ago)

ലോകകപ്പ് ഫുട്ബാൾ മത്സരം...സ്വീഡനെതിരെ നെതർലൻഡ്‌സിന് കൂറ്റൻ ജയം..  (1 hour ago)

കണ്ണീരടക്കാനാവാതെ... സൗദി കിഴക്കൻ പ്രവിശ്യയിലെ അബുഹദ്‌രിയ്യ റോഡിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ മലയാളി ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം  (2 hours ago)

പന്ത്രണ്ട് വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ... റിയാദിലെ മുറിക്കുള്ളിൽ യുവാവ് മരിച്ചുകിടന്ന വിവരം പുറത്തുള്ളവർ അറിഞ്ഞത് രണ്ടു ദിവസത്തിനുശേഷം.... ‌  (2 hours ago)

പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് ഇന്ന്... പ്രവേശനം ജൂൺ 22 ന് രാവിലെ 10 മുതൽ 23 ന് വൈകിട്ട് 5 മണി വരെ  (2 hours ago)

ഭാഗ്യാനുഭവങ്ങളും പഴയ സുഹൃത്തുക്കളുടെ ഒത്തുചേരലും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ  (3 hours ago)

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി  (3 hours ago)

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്  (4 hours ago)

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം  (4 hours ago)

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (4 hours ago)

Malayali Vartha Recommends