Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

സന്നിധാനത്ത് സ്ത്രീകളെ മര്‍ദ്ദിച്ചത് കലാപം സൃഷ്ടിക്കാന്‍ നീക്കമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

06 NOVEMBER 2018 08:40 PM IST
മലയാളി വാര്‍ത്ത

ശബരിമല ദര്‍ശനത്തിനെത്തിയ 52 വയസ്സുകഴിഞ്ഞ സ്ത്രീകളെ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ സന്നിധാനത്തുവെച്ച് തടയുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവം ബോധപൂര്‍വ്വം പ്രകോപനം സൃഷ്ടിച്ച് നാട്ടില്‍ കലാപമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.സുപ്രീംകോടതി വിധി വരുന്നതിന് മുമ്പുവരെ 50 വയസ്സ് കഴിഞ്ഞ സ്ത്രീകള്‍ക്ക് യഥേഷ്ടം ശബരിമലയില്‍ പോകാന്‍ കഴിയുമായിരുന്നു.

എന്നാലിപ്പോള്‍ സ്ത്രീകളാരും ശബരിമലയില്‍ വരേണ്ടെന്ന നിലപാടാണ് സ്വീകരിയ്ക്കുന്നത്. വിശ്വാസത്തിന്റെ പേരില്‍ ഏത് സ്ത്രീകളേയും തടയുവാനും കടന്നുപിടിച്ചാക്രമിക്കാനും തയ്യാറാകുന്ന നിലയിലേക്കാണ് ആര്‍എസ്എസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നതെന്നും കോടിയേരി പ്രസ്താവനയില്‍ പറഞ്ഞു.

ഇത് ശരിയാണോയെന്ന് സ്ത്രീ സമൂഹവും, വിശ്വാസ സമൂഹവും, ജനാധിപത്യ വിശ്വാസികളും ചിന്തിയ്ക്കണം. കുട്ടിക്ക് ചോറ് കൊടുക്കുന്നതിന് വേണ്ടിയാണ് തൃശ്ശൂര്‍ സ്വദേശികളായ കുടുംബം ശബരിമലയിലെത്തിയത്. ഈ കുടുംബത്തെയാണ് തടഞ്ഞുവെയ്ക്കുകയും ഭീകരമായി മര്‍ദ്ദിക്കുകയും ചെയ്തത്.

അയ്യപ്പ ദര്‍ശനത്തിന് ആന്ധ്രയില്‍ നിന്നെത്തിയ 50 വയസ്സുകഴിഞ്ഞ സ്ത്രീകളേയും ഇരുമുടിക്കെട്ട് ഇല്ലെന്ന കാരണം പറഞ്ഞ് സംഘപരിവാര്‍ സംഘടനകള്‍ തടയുകയായിരുന്നു. ആര്‍എസ്എസ് നേതാക്കളുടെ നേതൃത്വത്തിലാണ് ഈ നടപടികളുണ്ടായത്. വിശ്വാസികളുടെ പേരില്‍ ശബരിമല സന്നിധാനത്തെ കലാപ ഭൂമിയാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ബിജെപി ലക്ഷ്യംവെയ്ക്കുന്നതെന്ന യാഥാര്‍ത്ഥ്യം ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ വെളിപ്പെടുത്തലിലൂടെ വ്യക്തമായതാണ്.

ഇത് അക്ഷരംപ്രതി ശരിവെയ്ക്കുന്നതാണ് ശബരിമലയില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങള്‍. ആര്‍എസ്എസ്സും ബിജെപിയും ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന അജണ്ടയനുസരിച്ചാണ് അക്രമിസംഘം ശബരിമലയില്‍ പ്രവര്‍ത്തിച്ചത്. പ്രകോപനം സൃഷ്ടിച്ച് കലാപം സംഘടിപ്പിക്കാനുള്ള ശ്രമങ്ങളെ തിരിച്ചറിഞ്ഞ് ആത്മസംയമനത്തോടെ നേരിടാന്‍ പോലീസിനും സര്‍ക്കാരിനും കഴിഞ്ഞുവെന്നത് അഭിനന്ദനാര്‍ഹമായ കാര്യമാണ്.

തുടര്‍ന്നും ഇത്തരം ശ്രമങ്ങളുണ്ടാകുമെന്ന് മനസ്സിലാക്കി ഇടപെടാനും ജാഗ്രത പാലിക്കാനും കേരളത്തിലെ മതനിരപേക്ഷ സമൂഹമാകെ തയ്യാറാകണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (20 minutes ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (26 minutes ago)

കാസർകോട് കമ്പല്ലൂരിൽ ഒട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (36 minutes ago)

ശബരിമലയിൽ ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ എ.ഐ സംവിധാനം ഏർപ്പെടുത്താൻ ആലോചന...  (1 hour ago)

നീറ്റ് യു.ജി പുനഃപരീക്ഷ ഇന്ന് ഉച്ചകഴിഞ്ഞ് 2 മുതൽ 5.15 വരെ...  (1 hour ago)

ലോകകപ്പ് ഫുട്ബാൾ മത്സരം...സ്വീഡനെതിരെ നെതർലൻഡ്‌സിന് കൂറ്റൻ ജയം..  (1 hour ago)

കണ്ണീരടക്കാനാവാതെ... സൗദി കിഴക്കൻ പ്രവിശ്യയിലെ അബുഹദ്‌രിയ്യ റോഡിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ മലയാളി ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം  (2 hours ago)

പന്ത്രണ്ട് വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ... റിയാദിലെ മുറിക്കുള്ളിൽ യുവാവ് മരിച്ചുകിടന്ന വിവരം പുറത്തുള്ളവർ അറിഞ്ഞത് രണ്ടു ദിവസത്തിനുശേഷം.... ‌  (2 hours ago)

പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് ഇന്ന്... പ്രവേശനം ജൂൺ 22 ന് രാവിലെ 10 മുതൽ 23 ന് വൈകിട്ട് 5 മണി വരെ  (2 hours ago)

ഭാഗ്യാനുഭവങ്ങളും പഴയ സുഹൃത്തുക്കളുടെ ഒത്തുചേരലും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ  (3 hours ago)

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി  (3 hours ago)

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്  (4 hours ago)

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം  (4 hours ago)

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (4 hours ago)

Malayali Vartha Recommends