ഇരുമുടിക്കെട്ടില്ലാതെ പടികയറിയത് ആചാരലംഘനമാണെന്നു ശബരിമല തന്ത്രി കണ്ഠര് രാജീവര്

ഇരുമുടിക്കെട്ടില്ലാതെ പടികയറിയത് ആചാരലംഘനമാണെന്നു ശബരിമല തന്ത്രി കണ്ഠര് രാജീവര്. ആര്‍എസ്എസ് നേതാവ് വത്സന് തില്ലങ്കേരിയും ദേവസ്വം ബോര്‍ഡ് അംഗം കെ.പി ശങ്കര്‍ ദാസും ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറുന്ന ദൃശ്യങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണു തന്ത്രിയുടെ പ്രതികരണം.
ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയത് ആചാര ലംഘനമാണ്. ആചാരപ്രകാരം തന്ത്രിക്കും മേല്‍ശാന്തിക്കും പന്തളം കൊട്ടാര പ്രതിനിധികള്‍ക്കും മാത്രമേ ഇരുമുടിക്കെട്ടില്ലാതെ പടി കയറാനാകൂ. ബാക്കി എല്ലാവരും ഇരുമുടിക്കെട്ടുമായി വേണം പടികയറാന്‍. ആചാര ലംഘനം നടന്നതായി ബോധ്യപ്പെടുകയോ പരാതിവരികയോ ചെയ്താല്‍ പരിഹാരക്രിയകള്‍ ചെയ്യുമെന്നും തന്ത്രി അറിയിച്ചു.
ആര്‍എസ്എസ് നേതാവ് വത്സന് തില്ലങ്കേരിക്കു പിന്നാലെ ദേവസ്വം ബോര്‍ഡ് അംഗം കെ.പി.ശങ്കര്‍ദാസും ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയതിന്റെ ദൃശ്യങ്ങള്‍ ചാനലുകള്‍ പുറത്തുവിട്ടു. ചിത്തിര ആട്ടത്തിരുനാള്‍ വിശേഷപൂജയ്ക്കായി ശബരിമല നട തുറന്നപ്പോഴാണു ശങ്കര്‍ദാസും തില്ലങ്കേരിയും ആചാരലംഘനം നടത്തിയത്.
വത്സന് തില്ലങ്കേരി പതിനെട്ടാംപടിയില്‍ പുറംതിരിഞ്ഞുനിന്നു പ്രസംഗിക്കുകയും ചെയ്തു. ചോറൂണിനെത്തിയ അന്‍പത് വയസ് കഴിഞ്ഞ സ്ത്രീകള്‍ക്കു നേരെ പ്രതിഷേധക്കാര്‍ സംഘടിച്ചപ്പോള്‍ പ്രവര്‍ത്തകരോടു ശാന്തമാകാന്‍ വത്സന് തില്ലങ്കേരി പോലീസിന്റെ മൈക്കിലൂടെ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha


























