ശബരിമലയില്‍ പോലീസ് ആര്.എസ്.എസിന്റെ ബി ടീമായാണ് പ്രവർത്തിക്കുന്നതെന്ന് രമേശ് ചെന്നിത്തല

ആര്‍എസ്എസിന്റെ ബി ടീമായിട്ടാണ് ശബരിമലയില്‍ പോലീസ് പ്രവര്‍ത്തിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സേനയുടെ മെഗാഫോണ്‍ ഉപയോഗിച്ച് സംഘപരിവാര്‍ നേതാക്കള്‍ പ്രസംഗിച്ചതോടെ സംഘപരിവാറും സിപിഎമ്മും തമ്മിലുള്ള ഒത്തുകളി വ്യക്തമായെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
എല്ലാസുരക്ഷാ സംവിധാനവും ഒരുക്കിയിട്ടും പോലീസിനെ നോക്കുകുത്തിയാക്കി ആര്‍എസ്എസ് ശബരിമലയില്‍ നിയന്ത്രണം ഏറ്റെടുത്തു. ആര്‍എസ്എസിന്റെ ബി ടീമായാണു പോലീസ് ശബരിമലയില്‍ പ്രവര്‍ത്തിക്കുന്നത്. സേനയുടെ മെഗാഫോണ്‍ ഉപയോഗിച്ചാണു സംഘപരിവാര്‍ നേതാക്കള്‍ അഭിസംബോധന ചെയ്യുന്നത്. സംഘപരിവാറും സിപിഎമ്മും തമ്മിലുള്ള ഒത്തുകളി വ്യക്തമായി. 50 വയസ് കഴിഞ്ഞ ഭക്തകള്‍ക്കു നേരേ ആക്രമണം ഉണ്ടായപ്പോള്‍ ഇടപെടാതെ കൈയും കെട്ടി മാറിനില്‍ക്കുകയാണ് പോലീസ് ചെയ്തത്. ചരിത്രത്തില്‍ ആദ്യമായിട്ടാണ് മാധ്യമ പ്രവര്‍ത്തകര്‍ ശബരിമലയില്‍ ആക്രമിക്കപ്പെടുന്നത്. 144 പ്രഖ്യാപിച്ചതിനാല്‍ തന്ത്രിയെ കാണാന്‍ പോലും ആരെയും അനുവദിക്കാത്ത സാഹചര്യത്തിലാണ് സംഘപരിവാര്‍ നേതാക്കളെ ശബരിമലയില്‍ തങ്ങാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നത്- ചെന്നിത്തല പറഞ്ഞു.
പോലീസിനെ സംഘപരിവാറിന്റെ റിമോട്ട് കണ്ട്രോളര് ആക്കരുത്. തന്നില്‍നിന്നു നിയമോപദേശം തേടി എന്ന ശ്രീധരന് പിള്ളയുടെ അവകാശവാദം തന്ത്രി രാജീവര് കണ്ഠരര് തള്ളിക്കളഞ്ഞിട്ടും വീണ്ടും അദ്ദേഹത്തില്‍നിന്നു വിശദീകരണം ആവശ്യപ്പെട്ട ദേവസ്വം ബോര്‍ഡ് നടപടി അനുചിതമാണ്. പ്രതിഷ്ഠയുടെ പിതൃസ്ഥാനമുള്ള തന്ത്രിയെ അപമാനിക്കുന്നത് അവസാനിപ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha


























