Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

ശബരിമലയില്‍ സംഘ്പരിവാര്‍ നേതാക്കള്‍ ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറി ആചാരം ലംഘിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

07 NOVEMBER 2018 07:51 AM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ ആചാരത്തെ ബഹുമാനിക്കുന്നുവെന്ന് പറയുന്ന സംഘ്പരിവാര്‍ നേതാക്കള്‍ ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറി ആചാരം ലംഘിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ സംഘ്പരിവാര്‍ നേതാക്കള്‍ നടപടിക്രമങ്ങള്‍ പാലിക്കാതെ പടിയില്‍ കയറിയപ്പോള്‍ ആചാരം എവിടെ പോയെന്നും മുഖ്യമന്ത്രി ചോദിച്ചു. എല്‍.ഡി.എഫ് മുതലക്കുളം മൈതാനിയില്‍ സംഘടിപ്പിച്ച റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വലിയതോതില്‍ സംഘര്‍ഷമുണ്ടാക്കാനാണ് ഇന്നലെയും സംഘ്പരിവാര്‍ ശ്രമിച്ചത്. പേരക്കുട്ടിയുടെ ചോറൂണിന് വന്ന 52 കാരിയെ വരെ ആക്രമിച്ചു. നിറഞ്ഞ പൊലീസ് സാന്നിധ്യമുള്ളതിനാല്‍ സംഘര്‍ഷമുണ്ടായില്ല. പൊലീസിന് പരിമിതികളുണ്ട് മുഖ്യമന്ത്രി വ്യക്തമാക്കി
ശബരിമല അടച്ചിടുകയെന്നത് സംഘ്പരിവാറിന്റെ ആവശ്യമായതിനാലാണ് തന്ത്രിക്ക് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ള 'നിയമോപദേശം'നല്‍കിയത്. ഇമ്മാതിരി ഉപദേശം സ്വീകരിച്ചാല്‍ തന്ത്രിമാര്‍ പാടുപെടും. ആരാധനാലയങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ കരുവായി തന്ത്രി മാറരുത്. ആരാധനാലയത്തിന്റെ നല്ല നടത്തിപ്പിനാണ് തന്ത്രികുടുംബവുമായും പന്തളം രാജാവുമായും ചര്‍ച്ചക്ക് സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍, ചര്‍ച്ചക്ക് വരാതിരുന്നതിന്റെ കാരണം ശ്രീധരന്‍ പിള്ളയുടെ പ്രസംഗത്തോടെ മനസ്സിലായി. ശബരിമല സമരം കഴിയുമ്പോള്‍ ബി.ജെ.പിയും ഭരണകൂടവും ഇടതുപക്ഷവും മാത്രമേ ഉണ്ടാവൂ എന്ന ശ്രീധരന്‍പിള്ളയുടെ പ്രസംഗത്തിന്റെ സാരം കോണ്‍ഗ്രസിന്റെ അണികളെ ഒപ്പം ചേര്‍ക്കുമെന്നാണ്. അത് കേട്ടിട്ടുപോലും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചില്ല. കോണ്‍ഗ്രസ് നേതാക്കള്‍ ആര്‍.എസ്.എസിനെ കടത്തിവെട്ടുകയാണ്.
സുപ്രീംകോടതി വിധിയെ അനുകൂലിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അഭിപ്രായം സ്ത്രീപക്ഷ നിലപാടയിരുന്നു. എന്നാല്‍, അത് വ്യക്തിപരമായ അഭിപ്രായമാണെന്ന സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുടെ തൊലിക്കട്ടി അപാരമാണ്. ജനാധിപത്യത്തെ അംഗീകരിക്കാന്‍ ആര്‍.എസ്.എസ് തയാറല്ലെന്നും കേരളത്തിന്റെ മതനിരപേക്ഷ മനസ്സ് തകര്‍ക്കാന്‍ ഇക്കൂട്ടര്‍ മുമ്പും ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (19 minutes ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (25 minutes ago)

കാസർകോട് കമ്പല്ലൂരിൽ ഒട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (35 minutes ago)

ശബരിമലയിൽ ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ എ.ഐ സംവിധാനം ഏർപ്പെടുത്താൻ ആലോചന...  (1 hour ago)

നീറ്റ് യു.ജി പുനഃപരീക്ഷ ഇന്ന് ഉച്ചകഴിഞ്ഞ് 2 മുതൽ 5.15 വരെ...  (1 hour ago)

ലോകകപ്പ് ഫുട്ബാൾ മത്സരം...സ്വീഡനെതിരെ നെതർലൻഡ്‌സിന് കൂറ്റൻ ജയം..  (1 hour ago)

കണ്ണീരടക്കാനാവാതെ... സൗദി കിഴക്കൻ പ്രവിശ്യയിലെ അബുഹദ്‌രിയ്യ റോഡിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ മലയാളി ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം  (2 hours ago)

പന്ത്രണ്ട് വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ... റിയാദിലെ മുറിക്കുള്ളിൽ യുവാവ് മരിച്ചുകിടന്ന വിവരം പുറത്തുള്ളവർ അറിഞ്ഞത് രണ്ടു ദിവസത്തിനുശേഷം.... ‌  (2 hours ago)

പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് ഇന്ന്... പ്രവേശനം ജൂൺ 22 ന് രാവിലെ 10 മുതൽ 23 ന് വൈകിട്ട് 5 മണി വരെ  (2 hours ago)

ഭാഗ്യാനുഭവങ്ങളും പഴയ സുഹൃത്തുക്കളുടെ ഒത്തുചേരലും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ  (3 hours ago)

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി  (3 hours ago)

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്  (4 hours ago)

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം  (4 hours ago)

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (4 hours ago)

Malayali Vartha Recommends