ബൈക്ക് നിയന്ത്രണംവിട്ട് ക്ഷേത്രത്തിന്റെ കാണിക്കമണ്ഡപത്തില്‍ ഇടിച്ചുകയറി യുവാക്കള്‍ക്ക് ദാരുണാന്ത്യം

കറുകച്ചാലില്‍ ബൈക്ക് നിയന്ത്രണംവിട്ട് ക്ഷേത്രത്തിന്റെ കാണിക്കമണ്ഡപത്തില്‍ ഇടിച്ചുകയറി യുവാക്കള്‍ക്ക് ദാരുണാന്ത്യം. നെടുംകുന്നം ചേലക്കൊമ്പ് പടിഞ്ഞാറേ പുത്തന്‍പറമ്പില്‍ ജോസിന്റെ മകന്‍ പ്രവീണ്‍ ജോസഫ് (28), കറുകച്ചാല്‍ കുറ്റിക്കല്‍ കോളനിയില്‍ പള്ളിക്കല്‍ ഹരിയുടെ മകന്‍ ഹരീഷ് പി. ഹരി (21) എന്നിവരാണു മരിച്ചത്. ഇന്നലെ പുലര്‍ച്ചെ ഒന്നിനും മൂന്നിനും ഇടയില്‍ വാഴൂര്‍ റോഡില്‍ നെത്തല്ലൂര്‍ ദേവീക്ഷേത്രത്തിനു മുമ്പിലായിരുന്നു അപകടമുണ്ടായത്. കറുകച്ചാലില്‍നിന്നു വാഴൂര്‍ ഭാഗത്തേക്കു പോകുന്നതിനിടയില്‍ ഇവര്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് ക്ഷേത്രത്തിനു മുമ്പിലെ കാണിക്കമണ്ഡപത്തില്‍ ഇടിച്ചുകയറുകയായിരുന്നു.
പുലര്‍ച്ചെ മൂന്നിനു പട്രോളിങ് നടത്തിയ കറുകച്ചാല്‍ പോലീസ് കാണിക്കമണ്ഡപത്തിനു സമീപമുള്ള കടയില്‍ സൂക്ഷിച്ചിരിക്കുന്ന ബീറ്റ്ബുക്കില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനു വാഹനം നിര്‍ത്തിയപ്പോഴാണ് ഇരുവരും പരുക്കേറ്റ് റോഡില്‍ കിടക്കുന്നതു കണ്ടത്. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ഹരീഷ് സംഭവസ്ഥലത്തുതന്നെ മരിച്ചു. പ്രവീണിനെ പോലീസ് കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവരും തിരുവനന്തപുരത്തു പോയി മടങ്ങിവരുന്നതിനിടയിലാണ് അപകടം. മൂന്നു ദിവസം മുമ്പാണ് ഇവര്‍ വീട്ടില്‍നിന്നു പോയത്. കറുകച്ചാലില്‍ അക്വാ ക്ലീന്‍ കുടിവെള്ള വിതരണസ്ഥാപനം നടത്തുകയായിരുന്നു പ്രവീണ്‍. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. ഹരീഷിന്റ സംസ്‌കാരം നടത്തി.
https://www.facebook.com/Malayalivartha


























