സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോപ്പറേഷനിൽ ജനറൽ മാനേജരായി നിയമിക്കപ്പെട്ട മന്ത്രി ബന്ധുവിന്റെ യോഗ്യതയ്ക്ക് സർവകലാശാല അംഗീകാരമില്ല;ശമ്പളം വർധിപ്പിക്കണമെന്ന ആവശ്യവുമായി മന്ത്രിബന്ധു കോർപ്പറേഷനെ സമീപിച്ചത് പുറത്ത്; മന്ത്രി കൂടുതൽ കുരുക്കിലേക്ക്

സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോപ്പറേഷനിൽ ജനറൽ മാനേജരായി നിയമിക്കപ്പെട്ട മന്ത്രി കെ ടി ജലീലിന്റെ ബന്ധുവിന്റെ യോഗ്യതയിലും വിവാദം .മന്ത്രി കെ.ടി. ജലീലിന്റെ ബന്ധു കെ.ടി. അദീബിന്റെ പിജിഡിബിഎയ്ക്ക് കേരളത്തിലെ ഒരു സർവകലാശാലയുടെയും അംഗീകാരമില്ലെന്നാണ് തെളിഞ്ഞിരിക്കുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു; ചുമതലയേറ്റ് ഒരു മാസം കഴിഞ്ഞപ്പോൾ തന്നെ , ശമ്പളം വർധിപ്പിക്കണമെന്ന ആവശ്യവുമായി മന്ത്രിബന്ധു കോർപറേഷന് അപേക്ഷ നൽകിയതിന്റെ വിവരങ്ങളും പുറത്തുവന്നു.ആദ്യമാസത്തെ ശമ്പളം ലഭിച്ചതിനു പിന്നാലെയാണ് ശമ്പള വർധനവ് ആവശ്യപ്പെട്ട് അദീബ് കോർപറേഷന് അപേക്ഷ നൽകിയത്.
അണ്ണാമല സർവകലാശാലയുടെ വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽനിന്നാണ് അദീബ് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദ ഡിപ്ലോമ (പിജിഡിബിഎ)നേടിയിരിക്കുന്നത് . ബിടെക്കിനൊപ്പം പിജിഡിബിഎയും ഉള്ളതുകൊണ്ടാണ് അദീബിനെ ജോലിക്കെടുത്തത്. കാലിക്കറ്റ് സർവകലാശാല ഈ കോഴ്സിന് അംഗീകാരം നൽകിയിട്ടുണ്ടെന്നാണു കോർപറേഷന്റെ വാദം. എന്നാൽ, അണ്ണാമല സർവകലാശാലയുടെ പിജിഡിബിഎയ്ക്കു കാലിക്കറ്റിന്റെയും കേരള, എംജി സർവകലാശാലകളും
ടെയും അംഗീകാരമില്ല. ഇതിനു പുറമെ, കഴിഞ്ഞ ദിവസം അദീബ് ജോലി അപേക്ഷയ്ക്കൊപ്പം പിജിഡിബിഎം കോഴ്സിന്റെ തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെന്നു യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് ആരോപിച്ചിരുന്നു.
അതേസമയം സൗത്ത് ഇന്ത്യൻ ബാങ്കിൽ അദീബിന് 1.10 ലക്ഷം രൂപയായിരുന്നു ശമ്പളമെന്നാണു കോർപറേഷൻ മാനേജിങ് ഡയറക്ടർ വി.കെ. അക്ബർ പറയുന്നത്. എന്നാൽ, കോർപറേഷനിൽ 86,000 രൂപയാണു മാസശമ്പളം നൽകുന്നത്. അലൻവൻസുകളൊന്നുമില്ല. ആദ്യമാസത്തെ ശമ്പളം നൽകിയപ്പോൾ അലവൻസ് കൊടുക്കണമെന്ന് അദീബ് അഭ്യർഥിച്ചതായി എംഡി പറഞ്ഞു.
https://www.facebook.com/Malayalivartha
























