കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊയിലാണ്ടിയില്‍ 24 കാരിയെ വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി അരിക്കുളത്താണ് സംഭവം. വാകമോളി പെരുമ്പോക്ക് വയല്‍ ഹൗസില്‍ അപര്‍ണയാണ് (24) മരിച്ചത്. വിജില്‍ ആണ് ഭര്‍ത്താവ്.
ഇന്നുരാവിലെ 11.20ഓടെയായിരുന്നു സംഭവം. അപര്‍ണയെ വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. അച്ഛന്‍: അനീഷ്. അമ്മ: സോണിയ. മക്കള്‍: തന്‍ഷിക, നൈഷിക.
https://www.facebook.com/Malayalivartha























