ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍

ആദ്യ ബഡ്ജറ്റ് സമ്പൂര്‍ണ സ്വകാര്യവത്കരണത്തിനുള്ള ആമുഖപ്രഭാഷണമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സമുദ്രതീരം, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍ തുടങ്ങി ആകാശവും ഭൂമിയും വെള്ളവുമെല്ലാം സ്വകാര്യവത്കരണ പ്രക്രിയയ്ക്ക് വിധേയപ്പെടുത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.
പദ്ധതികള്‍ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഇതൊന്നും ഈ വര്‍ഷം നടപ്പിലാക്കാന്‍ കഴിയുന്നതല്ലെന്നും കടലാസില്‍ മാത്രമാണെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. ചാര്‍ട്ടേഡ് വിമാനത്തില്‍ മംഗലാപുരത്ത് പോയത് എന്തിനായിരുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം ആദ്യം ധവളപത്രത്തിലൂടെയും ഇപ്പോള്‍ ബഡ്ജറ്റ് പ്രസംഗത്തിലൂടെയും കൂടുതല്‍ വ്യക്തമായെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഇതെല്ലാം സ്വകാര്യവത്കരണത്തിലൂടെ അദാനിക്ക് വില്‍ക്കാനുള്ളതാണ്. ബഡ്ജറ്റിന്റെ സൂക്ഷ്മാംശം പരിശോധിക്കുമ്പോള്‍ മനസിലാകുന്നത് അതാണെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha























