Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

വയോധികന്റെ മൃതശരീരം സംസ്‌കരിക്കാന്‍ മുന്‍ ഹൈക്കോടതി ജഡ്ജി അനുവദിച്ചില്ലെന്ന് ബന്ധുക്കളുടെ പരാതി; മൃതദേഹം പള്ളിയില്‍ തന്നെ സംസ്‌കരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് ഇറക്കിയെങ്കിലും അതെല്ലാം കാറ്റില്‍ പറത്തി

11 NOVEMBER 2018 04:26 PM IST
മലയാളി വാര്‍ത്ത

More Stories...

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍

പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..

കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..

ഒരാഴ്ച മുമ്പ് മരിച്ച വയോധികന്റെ മൃതശരീരം സംസ്‌കരിക്കാന്‍ മുന്‍ ഹൈക്കോടതി ജഡ്ജി അനുവദിച്ചില്ലെന്ന് ബന്ധുക്കളുടെ പരാതി. പള്ളി തര്‍ക്കത്തിന്റെ പേരില്‍ മൃതദേഹം പള്ളിയില്‍ സംസ്‌കരിക്കരുതെന്ന വാശിയിലാണ് ഓര്‍ത്തഡോക്‌സ് സഭയുമായി ബന്ധം പുലര്‍ത്തുന്ന മുന്‍ ന്യായാധിപന്‍. അദ്ദേഹം ജില്ലാ ഭരണകൂടത്തെ സ്വാധീനിച്ച് തന്റെ ഇംഗിതം നടപ്പിലാക്കിയിട്ടും സര്‍ക്കാര്‍ അറിഞ്ഞ മട്ടില്ല. ഉമ്മന്‍ ചാണ്ടിയുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന മുന്‍ ന്യായാധിപന്‍ കോണ്‍ഗ്രസിന്റെ വിശ്വസ്തനാണ്. 

മൃതദേഹം പള്ളിയില്‍ തന്നെ സംസ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ വെള്ളിയാഴ്ച വൈകിട്ട് ഉത്തരവ് ഇറക്കിയെങ്കിലും മുന്‍ ന്യായാധിപന്റെ സ്വാധീനത്തില്‍ ഉത്തരവ് തിരുത്തി. ആദ്യ ഉത്തരവ് ഇറങ്ങി അര മണിക്കൂറിനുള്ളില്‍ ആദ്യ ഉത്തരവ് നടപ്പിലാക്കേണ്ടെന്ന് പറഞ്ഞ് രണ്ടാമത്തെ ഉത്തരവും ഇറങ്ങി. ആലപ്പുഴ കളക്ടറേറ്റിലെ കോണ്‍ഗ്രസ് നേതാവായ നിയമവിഭാഗം ഉദ്യോഗസ്ഥനാണ് പള്ളിക്കാരെ സഹായിക്കാന്‍ രംഗത്തുള്ളത്. മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് ന്യായാധിപനെ ഉപയോഗിച്ച് തങ്ങള്‍ തിരുത്തിയെന്ന ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വത്തിന്റെ വോയ്‌സ് മെസേജ് ആലപ്പുഴ ജില്ലയില്‍ വൈറലാകുന്നു. 

മാവേലിക്കര കട്ടച്ചിറ പള്ളിക്കലേത്ത് വര്‍ഗീസ് മാത്യുവിന്റെ മൃതദേഹം കട്ടച്ചിറ സെന്റ് മേരീസ് പള്ളിയില്‍ സംസ്‌കരിക്കാനാണ് ശ്രമിച്ചത്. രണ്ടു തവണ മൃതദേഹവുമായി പള്ളിയിലെത്തിയെങ്കിലും സമ്മതിച്ചില്ല. ജില്ലാ കളക്ടര്‍ 144 പ്രഖ്യാപിച്ചു. മൃതദേഹം ദഹിപ്പിക്കാതിരിക്കാന്‍ സുപ്രീം കോടതി ഉത്തരവുണ്ടെന്നാണ് പറയുന്നത്. എന്നാല്‍ സുപ്രീം കോടതി ഉത്തരവ് പള്ളിതര്‍ക്കത്തെ കുറിച്ചാണ്. അതില്‍ മൃതദേഹം സംസ്‌കരിക്കുന്നതിനെ കുറിച്ച് പറയുന്നില്ല. 

നവംബര്‍3 നാണ് വര്‍ഗീസ് മാത്യു മരിച്ചത്. മൃതദേഹം മോര്‍ച്ചറിയിലാണ്. നവംബര്‍ 6ന് മൃതദേഹം സംസ്‌കരിക്കാന്‍ പള്ളിയിലെത്തിച്ചെങ്കിലും പള്ളി ഭരണം സംബന്ധിച്ച തര്‍ക്കം കോടതിയിലായതിനാല്‍ അനുവദിച്ചില്ല. ക്രമസമാധാനം നിലനിര്‍ത്താന്‍ ജില്ലാ ഭരണകൂടം സ്ഥലത്ത് 144 പ്രഖ്യാപിച്ചു. തുടര്‍ന്ന് മൃതദേഹം സംസ്‌കരിക്കുന്നതിന് ബന്ധുക്കള്‍ ജില്ലാ ഭരണകൂടത്തെ സമീപിച്ചെങ്കിലും അനുവദിച്ചില്ല. 

യാക്കോബായ വിഭാഗത്തിലെ വൈദികരെ തങ്ങളുടെ കൈവശമുള്ള പള്ളിയില്‍ സംസ്‌കാരത്തിന് അനുവദിക്കുന്നില്ലെന്നാണ് പരാതി. മരിച്ച വ്യക്തിയുടെ പൗത്രനായ വൈദികന്‍ ഫാദര്‍ ജോര്‍ജി ജോണിനെ പോലും സംസ്‌കാര ചടങ്ങില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ അനുവദിക്കില്ലെന്ന് ജില്ലാ ഭരണകൂടം നിലപാടെടുത്തതായി മരിച്ച വര്‍ഗീസ് മാത്യുവിന്റെ മകന്‍ മാത്യുവര്‍ഗീസും ഫാദര്‍ ജോര്‍ജി ജോണും പറയുന്നു. എഡിഎം പരാതി പരിഹരിക്കാന്‍ തയ്യാറായില്ല. പകരം വിലാപയാത്ര തടഞ്ഞു. മൃതദേഹവുമായി വഴിയോരത്ത് കാത്തു നില്‍ക്കേണ്ടി വന്നു. പൗത്രനായ വൈദികനോട് ളോഹ ഊരി സംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടു. പിന്നീട് മൃതദേഹവുമായി വീട്ടിലേക്ക് മടങ്ങേണ്ട ദുരവസ്ഥയുണ്ടായി. 

കോടതിയില്‍ നിന്നും സംസ്‌കാരം വിലക്കി കൊണ്ട് ഉത്തരവില്ലെന്നാണ് കമ്മീഷന്‍ ചൂണ്ടികാണിച്ചത് .ജില്ലാ കളക്ടറും ആര്‍.ഡി.ഒയും അടിയന്തിരമായി വിഷയത്തില്‍ ഇടപെടണമെന്നും പറഞ്ഞിരുന്നു. മൃതദേഹം സംസ്‌കരിക്കാന്‍ നടപടിയെടുക്കണം. പള്ളിയില്‍ സംസ്‌കരിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ അത് മനുഷ്യാവകാശ ലംഘനമാണെന്ന് ഉത്തരവില്‍ പറയുന്നു. നടപടി സ്വീകരിച്ച ശേഷം രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും ആദ്യ ഉത്തരവില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുന്‍ ന്യായാധിപന്‍ ഇടപെട്ടതോടെ മരവിപ്പിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പള്ളിതര്‍ക്കങ്ങള്‍ പരിഹരിച്ചിരുന്നത് മുന്‍ ന്യായാധിപനാണ്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (3 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (4 hours ago)

KOZHIKODE ഞെട്ടലോടെ ബന്ധുക്കൾ  (4 hours ago)

Thrippunithura നാടിന്റെ അഭിനന്ദനപ്രവാഹം  (5 hours ago)

Cochin-Shipyard 150 പേരെ നിരീക്ഷണത്തിൽ  (5 hours ago)

VEENA VIJAYAN മകൾക്കൊപ്പം പിണറായിയും കുരുങ്ങുമോ?  (5 hours ago)

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഴ സാധ്യത ; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി  (6 hours ago)

യു.ഡി.എഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടിയിലെ "ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി” നടപ്പിലാക്കുമെന്ന പ്രഖ്യാപനം പാവപ്പെട്ട കുടുംബങ്ങൾക്ക് കൈതാങ്ങാകും; കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ബജറ്റ് കരുത്തേകുമെന  (7 hours ago)

റാഗിംനിയടില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ പേരില്‍ റാഗിംഗ് തടയാനുള്ള നിയമവും ആപ്പും സുവര്‍ണ നടപടി; കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിര്‍ദേശങ്ങളും ആശയങ്ങളും ബജറ്റിലുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി  (7 hours ago)

വയനാട് ജില്ലയുടെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്; അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം കാര്‍ഷിക മേഖല എന്നിവയ്ക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ നല്‍കിയിട്ടുണ്ടെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്  (7 hours ago)

ഒട്ടുമിക്ക ജനവിഭാഗങ്ങളെയും മേഖലകളെയും സ്പര്‍ശിച്ചു പോകാന്‍ ബജറ്റിലൂടെ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്; ഇടതു സര്‍ക്കാര്‍ പത്തുവര്‍ഷം നീതി നിഷേധിച്ചവരെയും തമസ്‌കരിച്ചവരെയും ചേര്‍ത്തുനിര്‍ത്താന്‍ ഈ ബജറ്റിന  (7 hours ago)

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...  (7 hours ago)

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ  (8 hours ago)

Malayali Vartha Recommends