നെറികെട്ട ചാനലുകാരുടെ എതെങ്കിലും വാഹങ്ങൾ കൊടുങ്ങല്ലൂരിന്റെ മണ്ണിൽ വന്നാൽ മറക്കേണ്ട!! മാധ്യമ പ്രവർത്തകർ കൊടുങ്ങല്ലൂരിൽ വന്നാൽ കൈകാര്യം ചെയ്യുമെന്നും വാഹനങ്ങൾ തകർക്കുമെന്ന ഭീക്ഷണിയുമായി ആര്‍എസ്എസിന്റെ പരസ്യ വെല്ലുവിളി

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങളാണ് അരങ്ങേറുന്നത്. അതേസമയം ശബരിമല വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമങ്ങള്‍ക്ക് നേരെ വലിയ തോതിലുള്ള അതിക്രമങ്ങളാണ് സംഘപരിവാരം അഴിച്ചുവിട്ടത്. അതിന് പിന്നാലെയാണ് വീണ്ടും മാധ്യമങ്ങൾക്ക് നേരെ പരസ്യഭീക്ഷണിയുമായി ആര്‍എസ്എസിന്റെ വെല്ലുവിളി ഉയർന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസം ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സ്ത്രീകളുടെ പ്രവേശനത്തെ അനുകൂലിച്ച് ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ട കൊടുങ്ങല്ലൂർ സ്വദേശികളെ ആര്‍എസ്എസ് ഗുണ്ടാ നേതാവ് അജേഷ് കക്കറ നേരിട്ടും ഫോണിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ഭീക്ഷണി പെടുത്തിയിരുന്നു. ഈ ഓഡിയോ ക്ലിപ്പും ശബരിമല സന്നിധാനത്ത് പോലീസിനെയും ഭക്തരെയും അജേഷ് കക്കറ വെല്ലുവിളിക്കുന്ന വീഡിയോയും പുറത്ത് വന്നിരുന്നു.
ഇതിന്റെ പ്രതികാരം എന്ന രീതിയിൽ സ്വരൂപ് ശങ്കരാചാര്യൻ എന്ന ആര്‍എസ്എസ് പ്രവർത്തകൻ ആണ് ഫേസ്ബുക്കിലൂടെ പരസ്യ വെല്ലുവിളിയുമായി രംഗത്ത് വന്നിരിക്കുന്നത്.
കൊടുങ്ങല്ലൂർ മേഖലയിൽ ഏതെങ്കിലും മാധ്യമ പ്രവർത്തകർ വന്നാൽ തിരിച്ചു പോകില്ലെന്നും ഇയാൾ വെല്ലുവിളിക്കുന്നു. കൂടാതെ മാധ്യമ പ്രവർത്തകരെ വ്യക്തിപരമായി അധിക്ഷേപിച്ചും ഭീക്ഷണിപെടുത്തിയുമുള്ള നിരവധി പോസ്റ്റുകൾ ഇയാളുടെ ഫേസ്ബുക്കിൽ ഉണ്ട്. എന്തായാലും പരസ്യ വെല്ലുവിളി എറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.
https://www.facebook.com/Malayalivartha























