ഡിവൈഎസ് പി ഹരികുമാറിനെ രക്ഷപ്പെടാന്‍ സഹായിച്ച ലോഡ്ജ് മാനേജർ പോലീസ് പിടിയിൽ; സംഭവ ശേഷം ലോഡ്ജിൽ തങ്ങിയ ഡിവൈഎസ് പിയ്ക്ക് അഭിഭാഷകരെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും ബന്ധപ്പെടാൻ കൈമാറിയത് രണ്ട് സിമ്മുകൾ

നെയ്യാറ്റിന്‍കര കൊലപാതകക്കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാറിനെ രക്ഷപ്പെടാന്‍ സഹായിച്ചയാള്‍ പിടിയില്‍. തൃപ്പരപ്പിലെ ലോഡ്ജ് മാനേജര്‍ സതീഷാണ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. സംഭവശേഷം ഡിവൈഎസ്പി ഈ ലോഡ്ജില്‍ എത്തിയിരുന്നു. ഡിവൈഎസ്പിക്ക് സതീഷ് രണ്ട് സിം കാര്‍ഡുകള്‍ കൈമാറിയിരുന്നു. ഇപ്പോൾ ഈ രണ്ട് സിമ്മുകളും പ്രവർത്തന രഹിതമാണ്.
നെയ്യാറ്റിൻകരയിലെ സംഭവ ശേഷം രക്ഷപ്പെട്ട ഹരികുമാറും സുഹൃത്ത് ബിനുവും ആദ്യം രഹസ്യ കേന്ദ്രത്തിലേക്ക് മാറിയിരുന്നു. പിന്നീട് സനലിന്റെ മരണം ഉറപ്പിച്ച ശേഷം തമിഴ്നാട്ടിലെ തൃപ്പരപ്പിലേക്ക് നീക്കി. ഇവിടെ വച്ച് സതീഷ് ഹരികുമാറിന് രണ്ട് സിം കാർഡുകൾ തരപ്പെടുത്തി നൽകി. ഈ സിം കാർഡുകൾ ഉപയോഗിച്ചാണ് ഹരികുമാർ അഭിഭാഷകരെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ടത്.എന്നാൽ സിം കാർഡുകൾ ഈ മാസം ഏഴിന് ശേഷം പ്രവർത്തിക്കുന്നില്ലെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഈ സിമ്മിൽ നിന്നും വിളിച്ചവരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.
സതീഷിന്റെ ലോഡ്‌ജിൽ നിന്നും ഹരികുമാർ മധുരയിലേക്ക് രക്ഷപ്പെട്ടതാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
https://www.facebook.com/Malayalivartha
























