ചിത്തിര ആട്ട വിശേഷം കഴിഞ്ഞപ്പോൾ രണ്ടുചെങ്കല്ല ഒരു ചങ്ക് പോലുമില്ലാത്ത വെറുമൊരു ഓട്ട ചങ്കാണ് മുഖ്യമന്ത്രി പിണറായി വിജയൻ ; കെ സുരേന്ദ്രൻ

ചിത്തിര ആട്ട വിശേഷം കഴിഞ്ഞപ്പോൾ രണ്ടുചെങ്കല്ല ഒരു ചങ്ക് പോലുമില്ലാത്ത വെറുമൊരു ഓട്ട ചങ്കാണ് മുഖ്യമന്ത്രി പിണറായി വിജയൻ എന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. ചേളാരിയിൽ രഥയാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കേരളത്തിലെ പതിനായിരക്കണക്കിന് അയ്യപ്പ ഭക്തർ പിണറായി വിജയൻറെ നിർദ്ദേശം അംഗീകരിക്കാൻ പോകുന്നില്ല. ആരെങ്കിലും ഇരുമുടികെട്ട് തലയിൽ എടുത്തുകഴിഞ്ഞാൽ പിന്നെ ലക്‌ഷ്യം ശബരിമലയാണ്. അതിനിടയിൽ മറ്റെങ്ങും തിരിഞ്ഞു നോക്കില്ല. ഇരുമുടി കെട്ട് തലയിൽ എടുത്തതിനു ശേഷം പോലീസ് സ്റ്റേഷനിൽ പോയി കപ്പ് വാങ്ങണമെന്ന് പറഞ്ഞാൽ അത് പള്ളിയിൽ പോയി പറഞ്ഞാൽ മതി പിണറായി വിജയാ. ഞങ്ങളെ നിങ്ങൾ നോക്കണ്ട. നിങ്ങളുടെ ഏത് മാർക്കട മുഷ്ടിയെയും ഞങ്ങൾ പരാജയപെടുത്തുക തന്നെ ചെയ്യും. തുലാമാസ പൂജയ്ക്ക് ഞങ്ങളത് കാണിച്ച് കൊടുത്തു. ചിത്തിര ആട്ട വിശേഷത്തിനും ഞങ്ങൾ അത് കാണിച്ചുകൊടുത്തു. പിണറായി വിജയൻ പറയുന്നത് അയാൾക്ക് രണ്ട് ചങ്കാണെന്നാണ്. ചിത്തിര ആട്ട വിശേഷം കഴിഞ്ഞപ്പോൾ അയാൾക്ക് രണ്ടുചെങ്കല്ല ഒരു ചങ്ക് പോലുമില്ല വെറുമൊരു ഓട്ട ചങ്കാണ് പിണറായി വിജയൻ എന്ന് മനസിലായി. അയ്യപ്പ ഭക്തന്മാരെ പേടിപ്പിച്ചാൽ അവർ പിന്മാറുമെന്നാണ് പിണറായി വിജയൻ കരുതുന്നത്. പിണറായി വിജയാ ഇത് മാർക്സിസ്റ്റ് അണികളല്ല കേരളത്തിലെ അയ്യപ്പഭക്തന്മാർ. ജയിക്കാൻ തന്നെ തയാറായാണ് ഈ യുദ്ധത്തിന് ഇറങ്ങിയിരിക്കുന്നത്.' എന്ന് അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha























