ജീവിതത്തില്‍ ഒത്തിരി മോഹങ്ങളിൽ അവന്റെ ഏറ്റവും വലിയ മോഹമായിരുന്നു സഹോദരി കൗസല്യയുടെ വിവാഹവും; ഇരുണ്ട ഒറ്റമുറിക്കുള്ളില്‍ ബാക്കിയായ അഭിമന്യൂവിന്റെ സ്വപ്നങ്ങള്‍ ഏറ്റെടുത്ത് കേരളം; കരൾ കത്തുന്ന വേദനയിലും അഭിമന്യുവിന്റെ സഹോദരിക്ക് മംഗല്യം

അഭിമന്യുവിന്റെ സഹോദരി കൗസല്യയുടെ വിവാഹം ഇന്നു വട്ടവടയില്‍ നടന്നു. വട്ടവട ഊര്‍ക്കാട് കെഇ ഹൈസ്‌കൂള്‍ മൈതാനത്ത് തയ്യാറാക്കുന്ന പ്രത്യേക പന്തലില്‍ ഇന്നു 11 നായിരുന്നു മുഹൂര്‍ത്തം. വട്ടവട കീഴ്വീട് പരേതനായ കര്‍ണന്‍കൃഷ്ണവേണി ദമ്ബതികളുടെ മകന്‍ മധുസൂദനന്‍ ആണ് വരന്‍. എന്നാല്‍, വിഐപികളടക്കം ആയിരത്തിലധികം പേര്‍ പങ്കെടുക്കുമെന്നതിനാല്‍ ചടങ്ങും വിരുന്ന് സത്ക്കാരവും വട്ടവട ഊര്‍ക്കാടുള്ള കുര്യാക്കോസ് ഏലിയാസ് ഹൈസ്‌കൂള്‍ മൈതാനത്തായിരുന്നു.
അഭിമന്യു ആഗ്രഹിച്ച പോലെ വിപുലമായാണ് വട്ടവടക്കാര്‍ വിവാഹം നടത്തിയത്. . സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്റെ പേരിലാണ് വിവാഹക്ഷണക്കത്ത് അടിച്ചിരിന്നത്. നേരത്തെ കൊട്ടാക്കമ്ബൂരിലെ റിസോര്‍ട്ടില്‍ വിവാഹം നടത്താനാണ് തീരുമാനിച്ചത്. ജൂലൈ രണ്ടിനാണ് എസ്.എഫ്.ഐ.നേതാവും മഹാരാജാസ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുമായിരുന്ന അഭിമന്യു കോളേജില്‍െവച്ചു കുത്തേറ്റ് കൊല്ലപ്പെട്ടത്. അഭിമന്യുവിന്റെ കുടുംബത്തിന് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സ്ഥലം വാങ്ങി നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ പണികള്‍ പുരോഗമിക്കുകയാണ്. അഭിമന്യുവിന്റെ സ്മരണാര്‍ഥം പഞ്ചായത്ത് സ്ഥാപിക്കുന്ന പുസ്തകശാലയിലേക്കുള്ള ഗ്രന്ഥങ്ങളുടെ ശേഖരണവും നടക്കുന്നു.
അഭിമന്യുവിന്‍റെ വേർപാടിന്‍റെ വേദന ഈ വീടിനെയും വട്ടവട ഗ്രാമത്തെയും വിട്ടൊഴിഞ്ഞിട്ടില്ല. അഭിമന്യു കൊല്ലപ്പെടുന്നതിന് മുമ്പ് നിശ്ചയിച്ചതാണ് കൗസല്യയുടെ വിവാഹം. കോവിലൂർ സ്വദേശി മധുസൂദനനാണ് വരൻ. അഭിമന്യുവിന്‍റെ അഭാവത്തിൽ സഹോദരൻ പരിജിത്താണ് വിവാഹ കാര്യങ്ങളെല്ലാം നോക്കുന്നത്. എന്നാൽ മൂന്നാറിലെ ഇടുക്കി സഹകരണ ബാങ്കിൽ ജോലി ലഭിച്ചതിനാൽ ആഴ്ചയിലൊരിക്കൽ മാത്രമാണ് പരിജിത്തിന് വീട്ടിലെത്താനാകുന്നത്.
https://www.facebook.com/Malayalivartha























