സനൽ കുമാർ വധം; കേസന്വേഷണത്തിന്റെ ചുമതല ക്രൈംബ്രാഞ്ച്, ഐ.ജി ശ്രീജിത്തിന് കൈമാറി

സനൽ കുമാർ കൊലപാതക കേസന്വേഷണത്തിെൻറ ചുമതല ക്രൈംബ്രാഞ്ച് െഎ.ജി എസ്. ശ്രീജിത്തിന് കൈമാറി. സ് ഇനി െഎ.ജി നേരിട്ടന്വേഷിക്കും. െഎ.ജി തലത്തിലുള്ള അന്വേഷണത്തിന് സനൽ കുമാറിെൻറ കുടുംബം ആവശ്യമുന്നയിച്ചിരുന്നു. ക്രൈംബ്രാഞ്ച് എസ്.പി കെ.എം. ആൻറണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഹരികുമാറിനു വേണ്ടി െതരച്ചില്‍ നടത്തിയിരുന്നത്.
അതേ സമയം സനൽ കുമാറിനെ കാറിന് മുന്നില്‍ തള്ളിയിട്ടുകൊന്ന കേസിൽ പ്രതിയായ ഡിവൈ.എസ്.പി ബി. ഹരികുമാറിനെ രക്ഷപ്പെടാൻ സഹായിച്ചയാൾ ക്രൈം ബ്രാഞ്ചിെൻറ പിടിയിലായി. തൃപ്പരപ്പിലെ ലോഡ്ജ് മാനേജർ സതീഷ് ആണ് പിടിയിലായത്. സംഭവശേഷം ഡിവൈ.എസ്.പി ഇൗ ലോഡ്ജിൽ എത്തിയിരുന്നു. ഡിവൈ.എസ്.പിക്ക് സതീഷ് രണ്ട് സിം കാർഡുകൾ നൽകിയിരുന്നു. എന്നാൽ ഇൗ രണ്ട് സിം കാർഡുകളും ഇപ്പോൾ പ്രവർത്തനരഹിതമാണ്.
ഒളിവിൽ പോയ ഡിവൈ.എസ്.പിയെ പിടികൂടാൻ അന്വേഷണ സംഘത്തിന് ഇതുവരെ സാധിച്ചിട്ടില്ല. ഒളിവില്‍ കഴിയാന്‍ സാധ്യതയുള്ള കേന്ദ്രങ്ങളിലെല്ലാം അന്വേഷണം നടക്കുകയാണെന്നും മധുരയിൽനിന്ന് മാറിയെന്നുമാണ് അന്വേഷണസംഘത്തിെൻറ വിശദീകരണം.
https://www.facebook.com/Malayalivartha























