സർക്കാരിനെ വിശ്വസിക്കുന്നു; കോടതിയെ സമീപിക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് സനലിന്റെ ഭാര്യ

സര്‍ക്കാറില്‍ വിശ്വസിക്കുന്നുവെന്ന് കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജി. എന്നാല്‍ ഹൈക്കോടതിയെ സമീപിപ്പിക്കുവാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്നു തന്നെയാണ് വിജി പറയുന്നത്. നെയ്യാറ്റിന്‍കരയില്‍ സനല്‍ എന്ന യുവാവ് കൊല്ലപ്പെട്ട കേസ് ക്രൈംബ്രാഞ്ച് ഐ.ജി നേരിട്ട് അന്വേഷിക്കാന്‍ ഒരുങ്ങുകയാണ്. ഐ.ജി എസ്.ശ്രീജിത്തിനാണ് അന്വേഷണ ചുമതലയുള്ളത്. ഐ.ജി തലത്തിലുള്ള അന്വേഷണം സനലിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു.
അതേസമയം, ഡിവൈഎസ്പി ഹരികുമാറിനെ രക്ഷപ്പെടാന്‍ സഹായിച്ചയാള്‍ പിടിയിലായിട്ടുണ്ട്. തൃപ്പരപ്പിലെ ലോഡ്ജ് മാനേജര്‍ സന്തോഷാണ് പിടിയിലായിരിക്കുന്നത്. ഡിവൈഎസ്പിയ്ക്ക് സന്തോഷ് രണ്ട് സിം കാര്‍ഡുകളും കൈമാറിയിരുന്നു. എന്നാല്‍ രണ്ട് സിം കാര്‍ഡുകളും ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ക്രൈംബ്രാഞ്ചാണ് ഇയാളെ പിടികൂടിയത്.
https://www.facebook.com/Malayalivartha























