കാണിക്കയിടാതെ ദേവസ്വം ബോര്‍ഡിനെ മുട്ട് കുത്തിക്കണം... യുവതീ പ്രവേശനത്തില്‍ ഭക്തര്‍ക്ക് എതിരായ നിലപാടെടുത്ത ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ കാണിക്കയിടരുതെന്ന അഭ്യര്‍ത്ഥന നിലനില്‍ക്കേ വരുമാനത്തില്‍ വന്‍ വര്‍ധന

ഭക്തരുടെ വലിയ ആവേശമാണ് കാണിക്ക. പലരീതിയിലാണ് കാണിക്കയിടുന്നത്. മലയാളികള്‍ കാണിക്കയിടാന്‍ പിശുക്കരാണെങ്കിലും അന്യനാട്ടുകാര്‍ കൈയ്യഴിച്ചാണ് കാണിക്ക ഇടുന്നത്. ശബരിമലയിലെ മുഖ്യ വരുമാനമാണ് കാണിക്ക. ചില ഭക്തര്‍ വീട്ടില്‍ കാണിക്ക വഞ്ചി സ്ഥാപിച്ച് അതില്‍ അന്നന്ന് നിശ്ചിത തുക നിക്ഷേപിച്ച് അവസാനം അമ്പലത്തിലെത്തിക്കാറുമുണ്ട്. കോടിക്കണക്കിന് രൂപയാണ് കാണിക്കയായി ശബരിമലയില്‍ മാത്രം കിട്ടുന്നത്. ഇതാണ് ദേവസ്വം ബോര്‍ഡിന്റെ നിലനില്‍പ്പ് തന്നെ. യുവതീ പ്രവേശനം വന്നപ്പോള്‍ ഒരു കൂട്ടര്‍ ആഹ്വാനം ചെയ്തതാണ് കാണിക്കയിടരുതെന്ന്. ആദ്യമൊക്കെ ചില ഭക്തര്‍ അതനുസരിച്ചപ്പോള്‍ വരുമാനത്തില്‍ നന്നേ കുറവു വന്നു. എന്നാല്‍ മൊത്തം കണക്ക് നോക്കിയപ്പോള്‍ പലരും ഇത് തള്ളിക്കളഞ്ഞ് കാണിക്കയില്‍ ഉറച്ച് നിന്നതായാണ് അറിയുന്നത്.
യുവതീപ്രവേശ വിധിയുടെ പശ്ചാത്തലത്തില്‍ റെക്കോര്‍ഡ് തിര്‍ഥാടകര്‍ മലകയറിയ ചിത്തിര ആട്ടത്തിരുനാളില്‍ ശബരിമലയില്‍ 28 ലക്ഷം രൂപ നടവരവുണ്ടായെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം തുലാമാസ പൂജയോടു ചേര്‍ന്ന് ചിത്തിര ആട്ടത്തിരുനാള്‍ വന്നതിനാല്‍ അന്നത്തെ നടവരവ് പ്രത്യേകമായി രേഖപ്പെടുത്തിയിട്ടില്ല. അതേസമയം, കഴിഞ്ഞ വര്‍ഷം നാലായിരത്തില്‍ താഴെ ആളുകളാണ് ദര്‍ശനത്തിന് എത്തിയതെന്ന കണക്കുണ്ട്. ഇത്തവണ 13,675 പേര്‍ എത്തി എന്നാണ് ദേവസ്വം ബോര്‍ഡിന്റെ കണക്ക്. 3,054 പേര്‍ നെയ്യഭിഷേകം നടത്തി.
ശബരിമലയില്‍ കാണിക്ക ഇടുന്നതിനെതിരെ ഹൈന്ദവ സംഘടനകളുടെ വ്യാപക പ്രചാരണം ഉണ്ടായിരുന്നെങ്കിലും അത് നടവരവിനെ ബാധിച്ചില്ലെന്നാണ് വിലയിരുത്തല്‍. സ്വാമി ശരണം എന്നെഴുതിയ നൂറു കണക്കിനു കടലാസുകള്‍ കാണിക്ക വഞ്ചിയില്‍ നിന്ന് ലഭിച്ചിരുന്നു. അതേസമയം ദേവസ്വം ബോര്‍ഡിന് കീഴിലുള്ള മറ്റ് ക്ഷേത്രങ്ങളിലെ വരുമാനത്തില്‍ ഇടിവുണ്ട്. പ്രളയമാണ് ഇവിടങ്ങളില്‍ പ്രശ്‌നമായെന്നാണ് പൊതുവിലയിരുത്തല്‍.
1236 ക്ഷേത്രങ്ങളാണ് ബോര്‍ഡിന്റെ കീഴിലുള്ളത്. ഇതില്‍ ചെറുതും വലുതുമായ 127 ക്ഷേത്രങ്ങളാണ് സ്വയംപര്യാപ്തമായവ. ജീവനക്കാരുടെ ശമ്ബളം, പെന്‍ഷന്‍, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയ്ക്ക് പുറമേ വരുമാനമില്ലാത്ത മറ്റ് ക്ഷേത്രങ്ങളുടെ നിത്യനിദാന ചെലവുകള്‍ക്കും പണം കണ്ടെത്തുന്നത് ശബരിമലയില്‍ നിന്നുള്ള വരുമാനത്തില്‍ നിന്നാണ്.
https://www.facebook.com/Malayalivartha























