നെയ്യാറ്റിൻകര കൊലപാതകത്തിലെ പ്രതി ഡി വൈ എസ് പി ഹരികുമാറിന്റെ ഒളിയിടം കണ്ടെത്താനാവാതെ പോലീസ് ഇരുട്ടിൽ തപ്പുന്നു

നെയ്യാറ്റിൻകര കൊലപാതകത്തിലെ പ്രതി ഡിവൈഎസ്പി ഹരികുമാറിന്റെ ഒളിയിടം കണ്ടെത്താനാവാതെ പോലീസ് നട്ടം തിരിയുന്നു. ഹരികുമാറിന്റെ ഫോണും വാഹനവും തിരിച്ചറിഞ്ഞു. എന്നാൽ ഹരികുമാറിന് ഒളിത്താവളം ഒരുക്കാൻ ഒന്നിലേറെ സഹായികൾ ഉണ്ടെന്നാണ് അന്വേഷണസംഘം പറയുന്നത് . ഈ അവസരത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട സനലിന്റെ കുടുംബം ഇന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും.
അറസ്റ്റിലായ സതീഷ്കുമാര്‍ എടുത്ത് നല്‍കിയ രണ്ട് സിം കാര്‍ഡുകളും ഏര്‍പ്പാടാക്കിയ വാഹനവും ഉപയോഗിച്ചാണ് ഡിവൈഎസ്പി ഹരികുമാറും കൂട്ടുപ്രതി ബിനുവും ഒളിവിൽ പോയിരുന്നത്. ഇതിൽ ഒരു ഫോൺ ഇന്നലെ ഉച്ചവരെ പ്രവർത്തിക്കുന്നുണ്ടായിരുന്നു. ആ നമ്പർ പിന്തുടർന്നാണ് ഇവർ തമിഴ് നാട് അതിർത്തിയിലാണെന്നു ക്രൈം ബ്രാഞ്ച സംശയിച്ചിരുന്നു. എന്നാൽ ഇന്നലെ ഉച്ചയോടെ ആ സിമ്മും പ്രവർത്തന രഹിതമായതോടെ ഇപ്പോൾ അക്ഷരാർത്ഥത്തിൽ ഇരുട്ടിൽ തപ്പുകയാണ് പോലീസ്. എന്നാൽ ഹരികുമാറിന് ഒളിത്താവളം നൽകുന്നതും വിവരങ്ങൾ ചോർത്തിക്കൊടുക്കുന്നതും പോലീസിലുള്ളവർ തന്നെയാണെന്ന സംശയവും നിലനിൽക്കുന്നു.
നാളെയാണ് ഡിവൈഎസ്പിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.ജാമ്യാപേക്ഷ പരിഗണിക്കും മുന്‍പ് ഡിവൈഎസ്പിയെ പിടിക്കണമെന്നാണ് പൊലീസിന്റെ തീരുമാനം. ഡിവൈഎസ്പിക്ക് ഒളിയിടം ഒരുക്കാനും പണം എത്തിക്കാനും ശ്രമിക്കുന്നവരെ കണ്ടുപിടിക്കാനും പോലീസ് ശ്രമിക്കുന്നുണ്ട്. അതുപോലെ കൂടുതൽ ഒളിത്താവളങ്ങളിലേക്ക് പി[നോക്കാതെ ഹരികുമാറിനെ സമ്മർദ്ദത്തിലാക്കുക എന്ന തന്ത്രവും പരീക്ഷിക്കുന്നു. ഇതിനായി ഹരികുമാറിന്റെ ബന്ധുക്കളെ ചോദ്യം ചെയ്യുമെന്നും അറിയുന്നു . അന്വേഷണത്തിന്റെ മേല്‍നോട്ടച്ചുമതലയുള്ള ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്ത് ഇന്ന് അന്വേഷണ പുരോഗതി വിലയിരുത്തും . വേണ്ടിവന്നാൽ കൂടുതൽ ഉദ്യോഗസ്ഥരെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തുമെന്നും പറയുന്നു.
സനൽ മരിച്ച് ഏഴുദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാൻ കഴിയാത്ത സാഹചര്യത്തിൽ അന്വേഷണം സി ബി ഐ യെ ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സനലിന്റെ ഭാര്യ വിജി ഇന്ന് ഹൈക്കോടതിയിൽ ഹർജി കൊടുക്കും
https://www.facebook.com/Malayalivartha























