ഹരിപ്പാട് നടന്ന മിന്നൽ പ്രതിഭാസത്തിൽ ഞെട്ടി നാട്ടുകാർ; മിന്നലിന്‍റെ ആഘാതത്തിൽ തെങ്ങിന്‍റെ മുകൾ ഭാഗം കത്തി രണ്ടായി പിളർന്നു; തെങ്ങിന്റെ പൊട്ടിപ്പൊളിഞ്ഞ അവശിഷ്ടം പതിച്ചത് സമീപത്ത് നിന്ന വീട്ടുടമയുടെ തോളിലും, ഭാര്യയുടെ കണ്ണിലും

കഴിഞ്ഞ ദിവസം ഉണ്ടായ ഇടിമിന്നലില്‍ മുറ്റത്ത് നിന്ന തെങ്ങ് നിന്ന് കത്തി. നെടുകെ രണ്ടായി പിളരുകയും ചെയ്തു. ആലപ്പുഴയിലെ ഹരിപ്പാടിലാണ് അപൂര്‍വ്വ പ്രതിഭാസം. സംഭവത്തില്‍ നിന്നും വീട്ടുടമ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ആറാട്ടുപുഴ പതിനേഴാം വാര്‍ഡില്‍ ചാപ്രയില്‍ കിഴക്കതില്‍ മുജീബിന്റെ വീട്ടു മുറ്റത്ത് നിന്ന തെങ്ങിനാണ് മിന്നല്‍ ഏറ്റത്. വൈകുന്നേരം 4 മണിയോടെയായിരുന്നു സംഭവം.
മിന്നലിന്‍റെ ആഘാതത്തിൽ തെങ്ങിന്‍റെ മുകൾ ഭാഗം കത്തുകയും. തെങ്ങ് മുഴുവനുമായും പൊട്ടിക്കീറുകയും ചെയ്തു. സമീപത്ത് നിന്ന മുജീബ് ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. തീ പടര്‍ന്ന് കത്തിയ തെങ്ങിന്റെ തലഭാഗം ചാര നിറത്തില്‍ ഗോളാകൃതിയില്‍ താഴോട്ട് പതിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പൊട്ടിപൊളിഞ്ഞ തെങ്ങിന്‍െ അവശിഷ്ടം മുജീബിന്റെ ഇടത് തോളിനും. ഭാര്യ സീനയുടെ കണ്ണിലുമാണ് വന്ന് വീണത്. മുജീബിനും സീനയ്ക്കും നിസാര പരിക്കുണ്ട്.
https://www.facebook.com/Malayalivartha























