Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...


തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...


മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..


കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!


ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..

എസ്.പി യതീഷ് ചന്ദ്രയെ ജനക്കൂട്ടത്തെ കൈകാര്യം ചെയ്യുന്ന ജോലിക്ക് നിയോഗിക്കരുതെന്ന് ആറ് മാസങ്ങൾക്ക് മുമ്പ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ പാസാക്കിയ ഉത്തരവ് സർക്കാർ അവഗണിച്ചു

20 NOVEMBER 2018 10:33 AM IST
മലയാളി വാര്‍ത്ത

More Stories...

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ കൂട്ടത്തിൽ മലയാളി വീട്ടമ്മയും

മുല്ലപെരിയാർ വിഷയം വീണ്ടും..മലയാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു.. അഞ്ചംഗ വിദഗ്‌ധ സംഘം പരിശോധന തുടരുന്നു.. ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും...

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....

നിലയ്ക്കലിൽ ശബരിമലയുടെ സുരക്ഷാ ചുമതലയുള്ള എസ്.പി യതീഷ് ചന്ദ്രയെ ജനക്കൂട്ടത്തെ കൈകാര്യം ചെയ്യുന്ന ജോലിക്ക് നിയോഗിക്കരുതെന്ന് ആറ് മാസങ്ങൾക്ക് മുമ്പ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ പാസാക്കിയ ഉത്തരവ് സർക്കാർ അവഗണിച്ചു.

വല്ലാർപ്പാടം എൽ എൻ. ജി, ടെർമിനൽ സമരത്തിൽ എറണാകുളം റൂറൽ എസ്.പിയായിരുന്ന യതീഷ്ചന്ദ്ര നൂറ് കണക്കിന് സാധാരണക്കാരെയും കുട്ടികളെയും തല്ലിച്ചതച്ചതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിലാണ് അന്നത്തെ കമ്മീഷൻ ആക്റ്റിംഗ് ചെയർമാൻ പി മോഹനദാസ് ഇത്തരത്തിലൊരു ഉത്തരവ് പാസാക്കിയത്.
യതീഷ് ചന്ദ്രക്കെതിരായ കേസ് ഇപ്പോഴും തുടരുകയാണ്. എടുത്തു ചാട്ടത്തിനും പക്വതയില്ലായ്മക്കും പേരു കേട്ട യതീഷ് ചന്ദ്രക്ക് ജനത്തെ നിയന്ത്രിക്കാൻ കഴിയില്ലെന്നാണ് അന്ന് കമ്മീഷൻ കണ്ടെത്തിയത്.

കമ്മീഷൻ എറണാകുളത്ത് നടത്തിയ സിറ്റിംഗുകളിൽ യതീഷ് ചന്ദ്ര ഹാജരായിരുന്നു. സിറ്റിംഗിൽ ഹാജരായ യതീഷ് ചന്ദ്രയെ നോക്കി ഈ മാമനാണ് ഞങ്ങളെ തല്ലിയതെന്ന ഒരു കുഞ്ഞിന്റെ മൊഴി സാമൂഹിക മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു പിള്ള മനസിൽ കള്ളമില്ലല്ലോ എന്ന് കമ്മീഷൻ യതീഷ് ചന്ദ്രയോട് ചോദിക്കുകയും ചെയ്തു യതീഷ് ചന്ദ്ര ആരോപണം നിഷേധിച്ചെങ്കിലും ഫലവത്തായില്ല.

യതീഷ് ചന്ദ്രക്കെതിരെ മുമ്പും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. എറണാകുളം റൂറൽ എസ്പിയായിരിക്കെ സി പി എം നടത്തിയ ഹർത്താലിൽ പാർട്ടി ഓഫീസിൽ കയറി പ്രവർത്തകരെ മർദ്ദിച്ചയാളാണ് അദ്ദേഹം. സിപിഎം അധികാരത്തിലെത്തിയാൽ യതീഷ് ചന്ദ്രയെ നാടു കടത്തുമെന്ന് സി പി എം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഒന്നുമുണ്ടായില്ല. കൂത്തുപറമ്പിൽ വെടി വയ്പ് നടത്തിയ എം.വി. രാഘവന്റെ മകന് സി പി എം സീറ്റ് നൽകിയതു പോലെ യതീഷ് ചന്ദ്രയെ കെട്ടി എഴുന്നള്ളിച്ച് തൃശൂർ എസ്പിയാക്കി. അങ്കമാലിയിൽ പാർട്ടി ഓഫീസിൽ കിടന്നു അടികൊണ്ട പ്രവർത്തകർ ഇപ്പോഴും പിണറായി വിജയൻ സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിച്ച് നടക്കുന്നു.

യതീഷ്ചന്ദ്രയെ ശബരിമലയിലെത്തിച്ചത് ഡിജിപി ലോക് നാഥ് ബഹ്റയാണ്. അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ട ഉദ്യോഗസ്ഥനാണ് യതീഷ്. യതീഷിനെ ശബരിമലയിലേക്ക് അയക്കാൻ തീരുമാനിച്ചപ്പോൾ ചില ഉയർന്ന ഉദ്യോഗസ്ഥർ ഇക്കാര്യം ചൂണ്ടി കാണിച്ചെങ്കിലും യതീഷിനെ തന്നെ അയക്കാൻ ബഹ്റ തീരുമാനിക്കുകയായിരുന്നു. ഒടുവിൽ നിലയ്ക്കലിൽ ഒതുക്കാൻ ബഹ്റ തയ്യാറായെങ്കിലും പ്രതിസന്ധി ക്രീയാത്മകമായി നേരിടാൻ യതീഷിന് കഴിയുമെന്ന് ബഹ്റ കരുതി. ശബരിമലയിൽ യതീഷിനെ ഡ്യൂട്ടിക്ക് നിയോഗിച്ചു കൂടെന്നില്ല. യതീഷ് ചന്ദ്ര നിലയ്ക്കലിൽ ഇപ്പോൾ കാര്യങ്ങൾ ഭംഗിയായി കൈകാര്യം ചെയ്യുന്നു എന്നാണ് സർക്കാർ വിലയിരുത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ബി.ജെ.പി ഉന്നത നേതാക്കളെ കൈകാര്യം ചെയ്‌തെന്ന രീതി ജനങ്ങൾക്കിടയിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉളവാക്കുന്നത്.

ശബരിമലയിലേക്ക് മലയാളികളില്ലാത്ത ഉദ്യോഗസ്ഥരെ ബഹ്റ നിയോഗിച്ചത് വിശ്വസ്തതക്ക് വേണ്ടിയാണ്. മലയാളികളായ ഉയർന്ന ഉദ്യോഗസ്ഥർക്കെതിരെ ആരോപണങ്ങൾ ഉയർന്നത് കാരണമാണ് ഇത്തരമൊരു മാറ്റത്തിന് തയ്യാറായതെന്ന് ബഹ്റ വാദിക്കുന്നു. പ്രതീഷ് കുമാറിനെ പോലുള്ള ഉദ്യോഗസ്ഥരെ അഴിഞ്ഞാടാൻ അനുവദിച്ചതും ഇതു കൊണ്ടാണ്.

ഹിന്ദുക്കളെ ഒതുക്കുക എന്ന സർക്കാർ നയത്തിന് അനുസ്യതമായാണ് ബഹ്റയും അദ്ദേഹത്തിന് പ്രിയപ്പെട്ട ഉദ്യോഗസ്ഥരും ചരിക്കുന്നതെന്നതെന്ന് ബി.ജെ.പി സംസഥാന പ്രസിഡന്റ് പി.എസ്‌ ശ്രീധരൻപിള്ള മലയാളിവാർത്തയോട് പറഞ്ഞു. ശശികല ടീച്ചറിനെ പോലൊരു നേതാവിനെ അധിക്ഷേപിക്കാൻ യതീഷ്ചന്ദ്രക്ക് ധൈര്യം ലഭിച്ചതും ഇതു കൊണ്ടാണ്. ശശികല ടീച്ചറെ പൊതുജനമധ്യത്തിൽ അധിക്ഷേപിക്കണമെന്ന വ്യക്തമായ സന്ദേശം യതീഷ് ചന്ദ്രക്ക് ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം പ്രവർത്തിച്ചതെന്നും ബി.ജെ.പി നേതാവ് പറഞ്ഞു .

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...  (1 minute ago)

തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...  (4 minutes ago)

മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..  (14 minutes ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!  (19 minutes ago)

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്  (32 minutes ago)

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (39 minutes ago)

PINARAYI VIJAYAN നിയമസഭയിലെ നാടകം അടപടലം പൊളിഞ്ഞു  (42 minutes ago)

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ  (46 minutes ago)

മുല്ലപ്പെരിയാറില്‍ വീണ്ടും ആശങ്ക  (48 minutes ago)

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....  (1 hour ago)

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി  (1 hour ago)

വനിതാ സംരംഭകർ സങ്കടക്കടലിൽ.... ഓ​ണ​ത്തി​നൊ​രു​ക്കി​യ ചെ​ണ്ടു​മ​ല്ലി കൃ​ഷി ന​ഷ്ട​ത്തിൽ  (1 hour ago)

ദീർഘകാല ഖത്തർ പ്രവാസി ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി  (1 hour ago)

രാജ്യത്തെ ഏറ്റവും അത്യാധുനികമായ മെട്രോയാണ് തിരുവനന്തപുരത്തിനായി വിഭാവനം ചെയ്യുന്നതെന്ന് കെഎംആർഎൽ...  (1 hour ago)

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...  (2 hours ago)

Malayali Vartha Recommends