ED തലങ്ങും വിലങ്ങും അടിച്ചു പിടിച്ച മീറ്റർ വിടാതെ വീണ..! 3 മണിക്കൂറിലെ 6 ചോദ്യം..തളർത്തി UAE-ലെ അക്കൗണ്ട് തുരന്നെടുക്കാൻ ED..!

കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്ലും എക്സാലോജിക്കും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട മാസപ്പടി കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) അറസ്റ്റ് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ ഒഴിവാക്കാന്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബം അടിയന്തിര നിയമോപദേശം തേടി. സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും പ്രമുഖ അഭിഭാഷകരുമായാണ് കുടുംബം ചര്‍ച്ച നടത്തിയത്. കൊച്ചിയിലെ ഇ.ഡി. ഓഫീസില്‍ എട്ടു മണിക്കൂറിലധികം നീണ്ട കടുത്ത ചോദ്യം ചെയ്യലിന് ഒടുവില്‍ വീണാ വിജയന്‍ താല്കാലികമായി മടങ്ങിയെങ്കിലും വരും ദിവസങ്ങളിലും ചോദ്യം ചെയ്യല്‍ തുടരും. പുറത്തിറങ്ങിയ വീണ മാധ്യമങ്ങളോട് പ്രതികരിച്ചില്ല.
തുടര്‍ച്ചയായ ചോദ്യം ചെയ്യലില്‍ ഇ.ഡി. ഉദ്യോഗസ്ഥര്‍ ഉന്നയിച്ച കൃത്യമായ തെളിവുകള്‍ക്ക് മുന്നില്‍ വീണ ആകെ വിയര്‍ത്തതായാണ് വിവരം. കേന്ദ്ര ഏജന്‍സിയുടെ ചോദ്യശരങ്ങള്‍ക്ക് മുന്നില്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായ വീണയില്‍ നിന്നും ഇ.ഡി.ക്ക് ലഭിച്ചത് വൈരുദ്ധ്യങ്ങള്‍ മാത്രമുള്ള മൊഴികളാണ്. കമ്പനി ഉദ്യോഗസ്ഥരുടെ മൊഴികളും ഡിജിറ്റല്‍ രേഖകളും മുന്‍നിര്‍ത്തി ചോദ്യം ചെയ്തപ്പോള്‍ പലതിനും പരസ്പരബന്ധമില്ലാത്ത മറുപടിയാണ് ലഭിച്ചത്. ഈ രേഖകളും മൊഴികളും വിശദമായി വിശകലനം ചെയ്ത ശേഷമായിരിക്കും ഇ.ഡി.യുടെ അടുത്ത നീക്കം. ഡല്‍ഹിയിലെ ഉന്നത നേതൃത്വത്തേയും കാര്യങ്ങള്‍ ബോധ്യപ്പെടുത്തും. അതിന് ശേഷമാകും വീണയെ അറസ്റ്റു ചെയ്യണോ എന്ന് തീരുമാനിക്കൂ.
കരാറുകളോ സേവനങ്ങളോ നല്‍കാതെ മാസപ്പടിയായി വന്‍ തുക കൈപ്പറ്റിയത് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്ന കുറ്റം തന്നെയെന്ന നിഗമനത്തില്‍ ഇ.ഡി. ഉറച്ചുനില്‍ക്കുകയാണ്. ഇതോടെ വീണ ഇ.ഡി.യുടെ നിയമപരമായ ചക്രവ്യൂഹത്തില്‍ അകപ്പെട്ടതായാണ് സൂചന. ഇന്നലെ രാവിലെ 10:30-ഓടെ ഭര്‍ത്താവും മുന്‍ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് എം.എല്‍.എയ്‌ക്കൊപ്പമാണ് വീണ കൊച്ചിയിലെ ഇ.ഡി. ഓഫീസില്‍ ഹാജരായത്. ഇ.ഡി. ഓഫീസിന് മുന്നില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്.
നേരത്തെ ജൂണ്‍ 12-ന് ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ ഇ.ഡി. വീണയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി അവര്‍ എത്തിയിരുന്നില്ല. കേതുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ രേഖകളും ബാങ്ക് ഇടപാടുകളുടെ വിവരങ്ങളും അഭിഭാഷകര്‍ വഴി ഹാജരാക്കാമെന്ന വീണയുടെ നിര്‍ദ്ദേശം ഇ.ഡി. പൂര്‍ണ്ണമായി തള്ളിക്കളഞ്ഞിരുന്നു. തുടര്‍ന്ന് വ്യക്തിപരമായി തന്നെ ഓഫീസില്‍ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഏജന്‍സി പുതിയ സമന്‍സ് നല്‍കുകയായിരുന്നു.
https://www.facebook.com/Malayalivartha
























