തെലുങ്കാനയിലെ മെഡ്ചലിൽ കാറും ട്രക്കും കുട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നു പേർക്ക് ദാരുണാന്ത്യം

കണ്ണീർക്കാഴ്ചയായി... തെലുങ്കാനയിലെ മെഡ്ചലിൽ കാറും ട്രക്കും കുട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നു പേർക്ക് ദാരുണാന്ത്യം. മൽക്കാജ്ഗിരി സ്വദേശികളായ ചന്ദ്രശേഖർ (33), ഭാര്യ രേഖ (30), ബന്ധുവായ നിഹാൽ (രണ്ട്) എന്നിവരാണ് മരിച്ചത്. ചന്ദ്രശേഖരൻറെ മകൻ ലോഹിതിന് അപകടത്തിൽ പരിക്കേറ്റു.
ഗോദാവരിഖനിയിലുള്ള ബന്ധുക്കളെ സന്ദർശിച്ച ശേഷം മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്. ചന്ദ്രശേഖരൻ, രേഖ, ലോഹിത്, നിഹാൽ എന്നിവർ ഒരു കാറിലും രേഖയുടെ സഹോദരൻ രാജശേഖർ, സഹോദരി ജയ, ഇരുവരുടെയും മക്കളായ നിഖിൽ, ലോഹിത എന്നിവർ മറ്റൊരു വാഹനത്തിലുമാണ് യാത്ര ചെയ്തിരുന്നത്. മെഡ്ചലിലെ മുരഹാരിപ്പള്ളിയിൽ എത്തിയപ്പോഴാണ് എതിർ ദിശയിൽ നിന്ന് വന്ന ട്രക്ക് കാറുമായി കൂട്ടിയിടിച്ചത്.
ഡ്രൈവർ ഉറങ്ങിയതാവാം അപകടകാരണമെന്ന് പോലീസ് . ചന്ദ്രശേഖർ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. രേഖയെയും നിഹാലിനെയും ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
രാജശേഖരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരുന്നു.
"
https://www.facebook.com/Malayalivartha

























