കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു

കണ്ണൂര്‍ സര്‍വകലാശാലയിലെ ഗസ്റ്റ് അധ്യാപിക അത്മഹത്യ ചെയ്തു. അധ്യാപികയായ ആദിത്യ അനില്‍കുമാര്‍ (28) വീട്ടില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ആദിത്യ. കഴിഞ്ഞ ഞായറാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് വൈകിട്ട് നാലോടെയാണ് മരിച്ചത്.
പന്ന്യന്നൂര്‍ മനേക്കരയിലെ ആണ്‍സുഹൃത്ത് മര്‍ദിച്ചതിനെ തുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ആണ്‍സുഹൃത്ത് അടിച്ചു പരുക്കേല്‍പിച്ചതായി ആദിത്യയുടെ അമ്മ നല്‍കിയ മൊഴിയില്‍ പാനൂര്‍ പൊലീസ് കേസെടുത്തു. പിതാവ്: അനില്‍കുമാര്‍. സഹോദരന്‍: അദൈ്വത്.
https://www.facebook.com/Malayalivartha


























