Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..


കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!


ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..


മുല്ലപെരിയാർ വിഷയം വീണ്ടും..മലയാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു.. അഞ്ചംഗ വിദഗ്‌ധ സംഘം പരിശോധന തുടരുന്നു.. ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും...


പാലാരിവട്ടത്ത് ഒരുക്കിയ അത്തപ്പൂക്കളം നശിപ്പിച്ച സംഭവം..ഒടുവിൽ മാപ്പുമായി പെൺകുട്ടി... ഹിന്ദു സമൂഹത്തോടും എല്ലാവരോടും മാപ്പ് ചോദിക്കുന്നു...എന്റെ ഫ്രസ്‌ട്രേഷന്‍ കൊണ്ട് എനിക്ക് അറിയാണ്ട് പറ്റിപ്പോയത്..

ആചാര സംരക്ഷണം പറയുന്നവര്‍ തന്നെ പതിനെട്ടാം പടിയിലെ ആചാരം ലംഘിച്ചത് എല്ലാവരും കണ്ടു;രാഷ്ട്രീയ പോരാട്ടമെങ്കിൽ അത് നേരിട്ടാകാം; ഭക്തരെ ബലിയാടാക്കേണ്ട; ആർ എസ് എസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

20 NOVEMBER 2018 12:19 PM IST
മലയാളി വാര്‍ത്ത

More Stories...

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ കൂട്ടത്തിൽ മലയാളി വീട്ടമ്മയും

മുല്ലപെരിയാർ വിഷയം വീണ്ടും..മലയാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു.. അഞ്ചംഗ വിദഗ്‌ധ സംഘം പരിശോധന തുടരുന്നു.. ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും...

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....

പോരാട്ടമെങ്കിൽ രണ്ടു കല്പിച്ചു പിണറായി വിജയൻ. ആർ എസ് എസിനെയും ബിജെപിയെയും നേർക്കുനേർ പോരിന് വിളിച്ച് ഭക്തരുടെ രക്ഷാ വേഷം കെട്ടേണ്ടെന്ന് ഉഗ്രതാകീതും.
ആഞ്ഞടിച്ചും , എതിരാളികളുടെ മർമ്മത്തു കൊടുത്തുമുള്ള പിണറായിയുടെ മുഖ്മായി പറഞ്ഞ കാര്യങ്ങൾ :

 ശബരിമലയിൽ പ്രതിഷേധക്കാരുടെ സമരം എന്തിനുള്ള ഉദ്ദേശമെന്ന് മനസിലായി കഴിഞ്ഞുവെന്ന് പിണറായി.ശബരിമലയില്‍ ഭക്തരെ ബലിയാടാക്കി ആര്‍എസ്എസ് രാഷ്ട്രീയ ലക്ഷ്യത്തിന് ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.വിഷയത്തിൽ ആർ എസ് എസിനൊപ്പമാണ് കോൺഗ്രസ്സ്.ശബരിമലയിൽ തുലാമാസപൂജ സമയത്ത് പ്രതിഷേധം തടഞ്ഞില്ലെന്ന് മുഖ്യമന്ത്രി.

12 വര്‍ഷത്തെ നിയമ യുദ്ധമാണ് സുപ്രീം കോടതിയില്‍ നടന്നത്. സ്ത്രീകളുടെ ഭരണഘടനാപരമായ തുല്യത ഉറപ്പുവരുത്തേണ്ടതാണെന്ന് സുപ്രീംകോടതിതന്നെ വ്യക്തമാക്കിയ ഈ വിധി രാജ്യവ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടതാണ്. കോടതിയില്‍ കേസുള്ളപ്പോഴും വിധി വന്നതിന് ശേഷവും ചര്‍ച്ച നടന്നതാണ്. ഇതില്‍ എല്ലാവരും സ്ത്രീകള്‍ക്ക് ഭരണഘടന പ്രകാരമുള്ള തുല്യത അനുവദിക്കണമെന്നതിന് അനുകൂല നിലപാടും വിധി വന്നപ്പോള്‍ വിധിയെ സ്വാഗതം ചെയ്യുന്ന നിലപാടുമാണ് സ്വീകരിച്ചിരുന്നത്.

ഈ ഘടത്തില്‍ ശബരിമല പ്രധാന ശ്രദ്ധാകേന്ദ്രമായി മാറി. വിദേശ മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ അവിടെ ആഘട്ടത്തില്‍ എത്തി. യുവതികളായ ചിലര്‍ കോടതിവിധി അനുസരിച്ചേും എത്തി. അപ്പോള്‍ പ്രക്ഷോഭകരായ ആളുകള്‍ അവരുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുകയും വാഹനം തടയുകയും ചെയ്തു. ഇത് സംഘ്പരിവാര്‍ തന്നെയാണ് ചെയ്തിരുന്നത്.

 

മാത്രമല്ല, മാധ്യമപ്രവര്‍ത്തകര്‍ അതിഭീകരമായി ആക്രമിക്കപ്പെട്ടു.ഇങ്ങനെ എല്ലാ വിധത്തിലുമുള്ള ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കുന്ന ഘട്ടം വന്നപ്പോഴും പൗരന്മാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയാത്ത സാഹചര്യം വന്നപ്പോളുമാണ് പൊലീസ് ഇടപെട്ടതും പ്രതിഷേധക്കാരെ ഇവരെ പിരിച്ചു വിടാനുള്ള നടപടികൾ സ്വീകരിച്ചതും. അറസ്റ്റ് സ്വാഭാവിക നടപടിയെന്നും ജനാധിപത്യ അവകാശങ്ങൾ ലംഘിക്കുന്ന സാഹചര്യത്തിലാണ് പൊലീസ് ഇടപെടലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തിൽ പോലീസ് പരമാവധി സമന്വയനം പാലിച്ചു മുഖ്യമന്ത്രി വ്യക്തമാക്കി.

റിപ്പോർട്ട് ചെയ്യാനെത്തിയ യുവതികളായ മാധ്യമപ്രവര്‍ത്തര്‍ അനുഭവിച്ച പ്രയാസം വിവരണാതീതമായിരുന്നു.കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ ഒരു ഘട്ടത്തിലും അനുഭവിച്ചിട്ടില്ലാത്ത തരത്തിലുള്ള സംഘടിതമായ കയ്യേറ്റത്തിനാണ് ഇരയായത്. റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് പ്രത്യേകിച്ച് ദൃശ്യ മാധ്യമപ്രവർത്തകരോട് എങ്ങനെ റിപ്പോര്‍ട്ട് ചെയ്യണം, എന്തുപറയണം എന്നുവരെ സംഘ്പരിവാര്‍ വക്താക്കള്‍ നിര്‍ദേശിക്കുന്ന സ്ഥിതിയുണ്ടായി.

ക്ഷേത്ര ദര്‍ശനത്തിന് വരുന്ന സ്ത്രീകളെ സന്നിധാനത്ത് വച്ച് ആക്രമിക്കന്ന സ്ഥിതിയുണ്ടായി. 50 വയസ് കഴിഞ്ഞ സ്ത്രീയാണെന്ന് മനസിലാക്കിക്കൊണ്ട് അവരെ ആക്രമിക്കുന്ന രീതിയായിരുന്നു സംഘപരിവാറിന്‍റേത്. പ്രശ്നമുണ്ടാക്കാന്‍ മറ്റുവഴിയില്ലാതെ വന്നപ്പോള്‍ 50 വയസു കഴിഞ്ഞ സ്ത്രീയെ ആക്രമിക്കുകയായിരന്നു സംഘപരിവാര്‍.

കുട്ടിക്ക് ചോറുണിന് വന്ന അമ്മൂമ്മയും മറ്റുമാണ് ആക്രമിക്കപ്പെട്ടത്. പൊലീസിന്‍റെ ശക്തമായ ഇടപെടല്‍ ഉള്ളതുകൊണ്ടാണ് ഇവര്‍ക്ക് ദര്‍ശനമൊരുക്കാന്‍ കഴിഞ്ഞത്. ആചാരസംരക്ഷണമാണ് പ്രശ്നമുണ്ടാക്കുന്നവര്‍ തുടര്‍ച്ചയായി പറയുന്നത്. എന്നാല്‍ ആചാര സംരക്ഷണം പറയുന്നവര്‍ തന്നെ പതിനെട്ടാം പടിയിലെ ആചാരം ലംഘിച്ചത് എല്ലാവരും കണ്ടു.

ശബരിമലയെ ഭക്തിയോടെയാണ് വിശ്വാസികൾ സമീപിക്കുന്നത്. എന്നാല്‍ ആ ശബരിമലയെ രാഷ്ട്രീയ ലക്ഷ്യത്തോടെ കാണുകയാണ് സംഘപരിവാറെന്നും മുഖ്യമന്ത്രി. വർഗീയ ദ്രൂവീകരണത്തിനും കലാപത്തിനുംവരെ നീക്കമുണ്ടായി.രാഷ്ട്രീയ പോരാട്ടമെങ്കിൽ അത് നേരിട്ടാകാം . അതിനു ഭക്തരെ ബലിയാടാക്കരുത്. നയം വ്യക്‌തമാക്കി മുഖ്യമന്ത്രി.ബിജെപി പുറത്തിറക്കിയ സര്‍ക്കുലറില്‍ ശബരിമല പിടിച്ചെടുക്കാനുള്ള കര്‍സേവകരാണ് ഉണ്ടായിരുന്നതെന്നും മുഖ്യമന്ത്രി

ശബരിമലയിൽ മണ്ഡലമകരവിളക്കിന് നട തുറക്കുമ്പകോള്‍ ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും ഉണ്ടായിരുന്നത് ഭക്തര്‍ക്ക് സൗകര്യം ഒരുക്കുകയെന്ന ലക്ഷ്യം മാത്രമാണ്. എന്നാൽ ഹരിവരാസനം പാടി നടച്ചശേഷവും സന്നിധാനത്ത് സംഘര്‍ഷം ഉണ്ടാക്കാന്‍ സംഘ പരിവാർ ശ്രമിച്ചു. ഇത് ബോധപൂര്‍വ്വമാണ്. ശബരിമല സംഘപരിവാറിന്‍റെ കൈ പിടിയിലൊതുക്കാന്‍ എന്ത് കളവും വിളിച്ച് പറയുകയാണ്.

കേരള പുനര്‍നിര്‍മ്മാണത്തില്‍ കേന്ദ്രം കൂടുതല്‍ സഹായം നല്‍കാത്തത് ഗൗരവതരമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..  (3 minutes ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!  (8 minutes ago)

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്  (21 minutes ago)

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (28 minutes ago)

PINARAYI VIJAYAN നിയമസഭയിലെ നാടകം അടപടലം പൊളിഞ്ഞു  (31 minutes ago)

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ  (35 minutes ago)

മുല്ലപ്പെരിയാറില്‍ വീണ്ടും ആശങ്ക  (37 minutes ago)

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....  (1 hour ago)

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി  (1 hour ago)

വനിതാ സംരംഭകർ സങ്കടക്കടലിൽ.... ഓ​ണ​ത്തി​നൊ​രു​ക്കി​യ ചെ​ണ്ടു​മ​ല്ലി കൃ​ഷി ന​ഷ്ട​ത്തിൽ  (1 hour ago)

ദീർഘകാല ഖത്തർ പ്രവാസി ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി  (1 hour ago)

രാജ്യത്തെ ഏറ്റവും അത്യാധുനികമായ മെട്രോയാണ് തിരുവനന്തപുരത്തിനായി വിഭാവനം ചെയ്യുന്നതെന്ന് കെഎംആർഎൽ...  (1 hour ago)

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം... പലയിടങ്ങളിലും വീടുകളിൽ വെള്ളംകയറി, ജനങ്ങൾ ദുരിതത്തിൽ...  (2 hours ago)

വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി  (2 hours ago)

Malayali Vartha Recommends