Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

ശബരിമല സന്ദർശനത്തിനായി എത്തിയ യു.ഡി.എഫ് നേതാക്കളെ പൊലീസ് നിലയ്ക്കലിൽ തടഞ്ഞു; അനാവശ്യ നിയന്ത്രണമാണ് ശബരിമലയിൽ പൊലീസ് ഒരുക്കിയിരിക്കുന്നതെന്നും അക്രമകാരികളുണ്ടെങ്കിൽ അവരെ അറസ്റ്റ് ചെയ്യട്ടെയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

20 NOVEMBER 2018 12:22 PM IST
മലയാളി വാര്‍ത്ത

ശബരിമല സന്ദർശനത്തിനായി എത്തിയ യു.ഡി.എഫ് നേതാക്കളെ പൊലീസ് നിലയ്ക്കലിൽ തടഞ്ഞു. എം.എൽ.എമാരെ മാത്രം സന്നിധാനത്തേക്ക് വിടാമെന്ന് പൊലീസ് അറിയിച്ചു. അനാവശ്യ നിയന്ത്രണമാണ് ശബരിമലയിൽ പൊലീസ് ഒരുക്കിയിരിക്കുന്നതെന്നും അക്രമകാരികളുണ്ടെങ്കിൽ അവരെ അറസ്റ്റ് ചെയ്യട്ടെയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

എംഎൽഎ മാത്രം കടത്തി വിടാമെന്ന് പോലീസ് പറഞ്ഞു ഏന്നാൽ നിരോധനാജ്ഞ ലംഘിക്കുമെന്നാണ് യുഡിഎഫ് നേതാക്കളുടെ നിലപാട്. ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കുന്ന സാഹചര്യത്തിലാണ് പോലീസ് ഇടപെടൽ. ഒൻപത് പേര് അടങ്ങിയ യുഡിഎഫ് സംഘമാണ് നിലക്കലിൽ എത്തിയത്. ശബരിമലയിലെ 144 പിൻവലിക്കുക, ശബരിമലയിലെ പോലീസ് രാജ് പിൻവലിക്കുക എന്നതാണ് യുഡിഎഫിന്റെ ആവശ്യം.

144 പിന്‍വലിക്കണം. മൂന്നോ നാലോ എം.എല്‍.എമാരെ മാത്രം കടത്തിവിടാമെന്നാണ് പറയുന്നത്. നിരോധനാഞ്ജ എന്തിനാണ്. അയ്യപ്പഭക്തന്‍മാരെ എന്തിന് തടയുന്നു. കലാപം ഉണ്ടാക്കുന്നവരുണ്ടെങ്കില്‍ അവരെ അറസ്റ്റു ചെയ്യണം. സംഘപരിവാര്‍ ആര്‍.എസ്.എസ് നേതാക്കളെ അറസ്റ്റ് ചെയ്യുന്നതില്‍ ആര്‍ക്കാണ് പരാതി. ഒരു കാലത്തും ഒരു ആരാധനാലയത്തിലും ഇല്ലാത്ത നിയന്ത്രണങ്ങളാണ് ഇവിടെ. ശബരിമല തീര്‍ത്ഥാടനത്തെ സര്‍ക്കാര്‍ അട്ടിമറിക്കുന്നു. പ്രളയാനന്തരം ഒരുക്കേണ്ട സൗകര്യം ഇവിടെ ഒരുക്കിയില്ല. ഇവിടെ എല്ലാം താറുമാറായി കിടക്കുന്നു. ഭക്തജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.

ആര്‍.എസ്.എസുകാരാണോ നാമം ജപിക്കുന്നവര്‍ മുഴുവന്‍. ഇരുമുടിക്കെട്ടുമായി വരുന്നവരെ സംരക്ഷിക്കാനുള്ള ബാധ്യത ഗവര്‍മെന്റിനില്ലേ. ശബരിമലയില്‍ മുഖ്യമന്ത്രി പൂര്‍ണമായും പരാജയപ്പെട്ടു. അദ്ദേഹത്തിനെ കൊണ്ട് ഇതു നടക്കില്ല. ഞങ്ങള്‍ 144 ലംഘിക്കുന്നു. ശബരിമലയുടെ പരിപാവനത കാത്തുരക്ഷിക്കാന്‍ അത് തടസ്സമാണ്.

ഞങ്ങളെ കടത്തിവിടില്ലെന്ന് പൊലീസ് പറയുന്നു. യു.ഡി.എഫിന്റെ അവകാശത്തെ അവര്‍ ഇല്ലാതാക്കാന്‍ വരുന്നു. ഞങ്ങള്‍ 144 ലംഘിക്കും. ഞങ്ങളെ അറസ്റ്റു ചെയ്യണമെങ്കില്‍ അറസ്റ്റ് ചെയ്യട്ടേ.. ഞങ്ങള്‍ മുന്നോട്ട് തന്നെ പോകും എന്നും ചെന്നിത്തല പറഞ്ഞു.

അരമണിക്കൂർ മുൻപാണ് യുഡിഎഫ് സംഘം പതനം തിട്ടയിൽ നിന്നും നിലക്കലിൽ എത്തിയത്. നിലക്കലിന് അപ്പുറത്തേക്ക് സ്വകാര്യ വാഹനങ്ങൾക്ക് പ്രവേശദാനം ഇല്ല. ഒൻപത് പേര് അടങ്ങിയ യുഡിഎഫ് സംഘത്തിന് എന്തുകൊണ്ട് പ്രവേശനം ഇല്ല എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദ്യം ചെയ്തു. നേതാക്കന്മാർ ഒഴികയുള്ളവക്ക് കെഎസ്ആർടിസിയിൽ എത്താമെന്നാണ് എസ്പിയുടെ നിർദ്ദേശം.

 

" frameborder="0" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (1 hour ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (1 hour ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (2 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (3 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (3 hours ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (3 hours ago)

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം; ഹോര്‍മുസിലൂടെ ഇറാന്‍ കപ്പലുകള്‍ കടത്തിവിടാന്‍ തുടങ്ങി  (3 hours ago)

വീണയുടെ അറസ്റ്റ് അടുത്തയാഴ്ചയുണ്ടാകും.  (3 hours ago)

തൊണ്ണൂറു ദിവസങ്ങളോളം പൂർത്തിയാക്കി അതി മനോഹരം; തൊടുപുഴയിൽ പുരോഗമിക്കുന്നു!!  (3 hours ago)

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്  (3 hours ago)

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (6 hours ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (7 hours ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (7 hours ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (8 hours ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (8 hours ago)

Malayali Vartha Recommends