Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

ജനല്‍ചില്ല് തകര്‍ത്ത് മുറിയ്ക്കുള്ളില്‍ എത്തിയ വെടിയുണ്ട കിടപ്പുമുറിയില്‍ കണ്ടെത്തി

20 NOVEMBER 2018 02:38 PM IST
മലയാളി വാര്‍ത്ത

വിളവൂര്‍ക്കല്‍ പൊറ്റയില്‍ കാവടിവിള ശിവോദയം വീട്ടില്‍ അടച്ചിട്ടിരുന്ന കിടപ്പുമുറിയുടെ ജനല്‍ചില്ലുകള്‍ പൊട്ടിയനിലയില്‍ കണ്ടതിനെ തുടര്‍ന്നു നടത്തിയ പരിശോധനയില്‍ മുറിക്കുള്ളില്‍ നിന്നും കിട്ടിയതു വെടിയുണ്ട. ശിവോദയത്തില്‍ അജിത്തിന്റെ വീട്ടിനുള്ളിലേക്കാണു വെടിയുണ്ട തുളച്ചു കയറിയത്. കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ അജിത്തും ഭാര്യ നീതുവും കുഞ്ഞിന്റെ അസുഖത്തെ തുടര്‍ന്നു സ്വകാര്യ ആശുപത്രിയിലായിരുന്നു.

അജിത്തിന്റെ അച്ഛനും അമ്മയും മാത്രമാണു ഈ ദിവസങ്ങളില്‍ വീട്ടിലുണ്ടായിരുന്നത്. ഇവര്‍ താഴത്തെ നിലയിലാണു താമസം. എന്നാല്‍ ഇന്നലെ രാവിലെ 11-ന് ആശുപത്രിയില്‍ നിന്നും അജിത്തും ഭാര്യയും എത്തിയപ്പോഴാണു വീടിന്റെ മുകളിലത്തെ നിലയില്‍ അടച്ചിട്ടിരുന്ന കിടപ്പുമുറിയിലെ രണ്ടു ജനല്‍ പാളികളില്‍ ഒന്നിന്റെ ചില്ല് തകര്‍ന്നതു ശ്രദ്ധയില്‍പെട്ടത്.

തുടര്‍ന്നു മുറി വൃത്തിയാക്കിയപ്പോഴാണു വെടിയുണ്ട ലഭിച്ചത്. നെടുമങ്ങാട് ഡിവൈഎസ്പിയുടെ ചുമതലയുള്ള അശോക് കുമാര്‍, മലയിന്‍കീഴ് എസ്‌ഐ: എന്‍.സുരേഷ്‌കുമാര്‍ എന്നിവര്‍ സ്ഥലത്ത് എത്തി. വെടിയുണ്ട കൊണ്ടാണു ചില്ലു തകര്‍ന്നതെന്നു പൊലീസ് സ്ഥിരീകരിച്ചു. ബാലിസ്റ്റിക് സ്‌ക്വാഡും ഫൊറന്‍സിക് വിഭാഗവും ഇന്നു പരിശോധന നടത്തും. മുറി പൂട്ടി പൊലീസ് സീല്‍ ചെയ്തിരിക്കുകയാണ്.

വ്യോമസേനയുടെ ഉടമസ്ഥയിലുള്ള മൂക്കുന്നിമലയിലെ ഫയറിങ് സ്‌റ്റേഷനില്‍ നിന്നാവും വെടിയുണ്ട വന്നതെന്നു പൊലീസ്. ശനിയാഴ്ച ഇവിടെ വിവിധ സേനാവിഭാഗങ്ങളുടെ പരിശീലനം നടന്നതായി അന്വേഷണ സംഘം പറഞ്ഞു. രണ്ടുവര്‍ഷം മുന്‍പ് വിളവൂര്‍ക്കല്‍ സിന്ധുഭവനില്‍ രാമസ്വാമിയുടെ വീട്ടില്‍ വെടിയുണ്ട തുളച്ചു കയറിയിരുന്നു.

അന്നു വീട്ടിനുള്ളില്‍ കുട്ടികളടക്കം ഒട്ടേറെ പേരുണ്ടായിരുന്നെങ്കിലും തലനാരിഴയ്ക്കാണു പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. കൂടാതെ നാലു വര്‍ഷം മുന്‍പ് മലയം ശിവക്ഷേത്രത്തിനു സമീപം വീട്ടുമുറ്റത്തു നില്‍ക്കുകയായിരുന്ന സ്ത്രീയുടെ വയറ്റില്‍ ബുള്ളറ്റ് പതിച്ചു സാരമായ പരുക്കേറ്റു.

മൂക്കുന്നിമലയിലെ ഫയറിങ് സ്‌റ്റേഷനില്‍ നിന്നാണ് ഇവിടങ്ങളില്‍ ബുള്ളറ്റ് എത്തിയതെന്നു പൊലീസ് തറപ്പിച്ചു പറയുമ്പോഴും ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ വ്യോമസേനയിലെ ഉദ്യോഗസ്ഥര്‍ തയാറായില്ല. മൂക്കുന്നിമലയില്‍ നിന്നും കിലോമീറ്റര്‍ അകലെയുള്ള ഈ പ്രദേശങ്ങളില്‍ വെടിയുണ്ട വരാന്‍ സാധ്യത കുറവാണെന്നാണു സൈന്യത്തിന്റെ വിശദീകരണം. എന്നാല്‍ ഫയറിങ് സ്‌റ്റേഷനില്‍ പരിശീലനം നടക്കുമ്പോഴാണ് ഇതു സംഭവിക്കുന്നതെന്നു നാട്ടുകാര്‍ ആരോപിക്കുന്നു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (22 minutes ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (32 minutes ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (50 minutes ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (1 hour ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (1 hour ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (1 hour ago)

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം; ഹോര്‍മുസിലൂടെ ഇറാന്‍ കപ്പലുകള്‍ കടത്തിവിടാന്‍ തുടങ്ങി  (2 hours ago)

വീണയുടെ അറസ്റ്റ് അടുത്തയാഴ്ചയുണ്ടാകും.  (2 hours ago)

തൊണ്ണൂറു ദിവസങ്ങളോളം പൂർത്തിയാക്കി അതി മനോഹരം; തൊടുപുഴയിൽ പുരോഗമിക്കുന്നു!!  (2 hours ago)

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്  (2 hours ago)

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (5 hours ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (6 hours ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (6 hours ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (6 hours ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (7 hours ago)

Malayali Vartha Recommends