Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമലയുടേയും നമ്മുടെ ഡാമുകളുടേയും അവസ്ഥ ഉടന്‍ അറിയാം, കേരളത്തിന്റെ പ്രതീക്ഷകള്‍ക്ക്‌മേല്‍ കരിനിഴല്‍ പരത്തിക്കൊണ്ട്‌ ദേശീയ ഹരിത ട്രൈബ്യൂണല്‍

25 APRIL 2013 11:59 AM IST
മലയാളി വാര്‍ത്ത.

പശ്ചിമഘട്ട സംരക്ഷണത്തിനായി ഏത്‌ റിപ്പോര്‍ട്ടാണ്‌ നടപ്പാക്കുകയെന്ന്‌ ഉടന്‍ തീരുമാനിക്കണമെന്നാണ്‌ ദേശീയ ഹരിത ട്രൈബ്യൂണല്‍ കേന്ദ്ര സര്‍ക്കാരിനോട്‌ ആവശ്യപ്പെടുന്നത്‌. നിലവില്‍ ഗാഡ്‌ഗില്‍ കമ്മിറ്റിയുടേയും കസ്‌തൂരി രംഗന്റേയും റിപ്പോര്‍ട്ടുകളാണ്‌ സര്‍ക്കാരിന്റെ പക്കലുള്ളത്‌. ഈ രണ്ട്‌ റിപ്പോര്‍ട്ടുകളും കേരളത്തിന്റെ ആവശ്യങ്ങളൊന്നും അംഗീകരിക്കുന്നതല്ല. റിപ്പോര്‍ട്ട്‌ നടപ്പാക്കാന്‍ 3 മൂന്നുമാസത്തെ സാവകാശം കൂടി സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും മേയ്‌ മുപ്പതിനകം തീരുമാനമെടുക്കാനാണ്‌ ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചത്‌.

പശ്ചിമഘട്ടത്തിലെ ജൈവസമ്പത്ത് സംരക്ഷിക്കുന്നതിനായി മാധവ് ഗാഡ്ഗില്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഗോവ ഫൗണ്ടേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ട്രൈബ്യൂണലിന്റെ വിധി. പശ്ചിമ ഘട്ടത്തിലെ ജൈവ സമ്പത്ത് സംരക്ഷിക്കേണ്ടതാണെന്നും ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുത്ത് വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു.

വ്യാപകമായ പരാതികളാണ്‌ ഗാഡ്‌ഗിലിനെതിരേയും കസ്‌തൂരി രംഗനെതിരേയും ഉയരുന്നത്. ഇന്ത്യയിലെ തന്നെ പുണ്യ തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയേയും ഗാഡ്‌ഗില്‍ നോട്ടമിട്ടിരുന്നു. ലക്ഷോപലക്ഷം ജനങ്ങളുടെ വിശ്വാസ കേന്ദ്രമായ ഈ ശബരിമല സ്ഥിതിചെയ്യുന്നത്‌ കൊടും വനത്തിലും. പറയാതെ പറയുന്ന ഈ ശബരിമലയെപ്പറ്റിയുള്ള ആശങ്കകള്‍ നിരവധിയാണ്‌. ഒപ്പം കേരളത്തിലെ ഡാമുകള്‍ പലതും പൊളിച്ചു കളയേണ്ടിയും വരും. അങ്ങനെ നമ്മള്‍ കൂരിരുട്ടിലുമാകും. 

ഗാഡ്‌ഗില്‍ ഉന്നയിച്ച പ്രധാന പ്രശ്‌നങ്ങളെല്ലാം അതേപടി അംഗീകരിക്കുകയാണ്‌ കസ്‌തൂരി രംഗന്‍ ചെയ്‌തത്‌. കര്‍ഷകരെ മുഖവിലക്കെടുക്കാതെയുള്ള റിപ്പോര്‍ട്ടാണ്‌ കസ്‌തൂരി രംഗനും പരിസ്ഥിതി മന്ത്രാലയത്തിന്‌ സമര്‍പ്പിച്ചത്‌.

മാധവ്‌ ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കുന്നതിനെക്കുറിച്ചുള്ള പരാതികള്‍ വ്യാപകമായിരുന്നു. കേരളം പോലെയുള്ള ചെറിയ സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിലങ്ങു തടിയായ്‌പോലും ഈ റിപ്പോര്‍ട്ടിനെ പലരും കണ്ടിരുന്നു. ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോഴാണ്‌ ഈ റിപ്പോര്‍ട്ട്‌ നടപ്പാക്കുന്നതിനെ കുറിച്ച്‌ പഠിക്കാനുള്ള വിദഗ്‌ദ്ധ സമിതിയെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചത്‌. അങ്ങനെയാണ്‌ കസ്‌തൂരി രംഗന്റെ നേതൃത്വത്തിലുള്ള ആ സമിതി കേരളം സന്ദര്‍ശിക്കുന്നത്‌. എന്നാല്‍ വിദഗ്‌ദ്ധസംഘം ഇടുക്കി സന്ദര്‍ശിക്കാതെ വയനാട്ടിലേക്ക്‌ പോയത്‌ ഏറെ പ്രതിഷേധത്തിനിടയാക്കി. പിന്നീടുണ്ടായ രാഷ്‌ട്രീയ ഇടപെടല്‍ കൊണ്ടുമാത്രമാണ്‌ കസ്‌തൂരി രംഗന്‍ ഇടുക്കി സന്ദര്‍ശിച്ചത്‌.

പരിസ്ഥിതിയോടോ കര്‍ഷകരോടോ യാതൊരു ബന്ധവുമില്ലാത്തവരാണ്‌ രണ്ടു കമ്മറ്റികളിലും ഉണ്ടായിരുന്നവരെന്നാണ്‌ പറയപ്പെടുന്നത്‌. എ.സി. റൂമിലിരുന്ന്‌ എങ്ങനെ പരിസ്ഥിതിക്ക്‌ വേണ്ടി വാദിക്കുമെന്നാണ്‌ പലരും ചോദിക്കുന്നത്‌. 
റിപ്പോര്‍ട്ടില്‍ പറയുന്ന പല വിഷയത്തെപ്പറ്റിയും വ്യക്തമായ ധാരണയും അവര്‍ക്കില്ലെന്ന്‌ പല പ്രാവശ്യം വെളിവായതുമാണ്‌. 
വന നശീകരണമാണ്‌ കൊടും ചൂടിന്‌ നിതാനമായി അവര്‍ പറയുന്നത്‌. എന്നാല്‍ വര്‍ഷങ്ങളായി ഇവിടെ ആരും കാട്‌ വെട്ടിപ്പിടിക്കുന്നുമില്ല. സാറ്റലൈറ്റ്‌ സര്‍വ്വേ മാനദണ്‌ഡമാക്കിയാണ്‌ പശ്ചിമ ഘട്ടത്തിന്റെ അതിര്‌ തിരിച്ചത്‌. എന്നാല്‍ നമ്മുടെ നെല്ലും, കുരുമുളകും, റബ്ബറുമെല്ലാം വരുന്ന പച്ചപ്പുകളെല്ലാം ഇതില്‍ വന്നതാണ്‌ ഏറെ വിരോധാഭാസം. അത്‌ കൊണ്ട്‌ തന്നെയാണ്‌ ഇതൊരു ശാസ്‌ത്രീയമായ പഠനമല്ലെന്ന്‌ വാദിക്കുന്നത്‌. 
ഇതിനിടെ അശോക ഫൗണ്ടേഷനുമായുള്ള ഗാഡ്‌ഗിലിന്റെ സാമ്പത്തിക ഇടപാടുകളും സംശയം വിര്‍ധിപ്പിക്കുന്നു. ഗോവ,മഹാരാഷ്‌ട്ര തുടങ്ങിയ ഖനികളുടെ രഹസ്യ അജണ്ടയും ഇതിന്‌ പിന്നിലുണ്ടെന്ന്‌ പറയപ്പെടുന്നു. എന്തായാലും കേരളത്തിലെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഒന്നിച്ച്‌ നീങ്ങിയാല്‍ മാത്രമേ ഇതിനൊരു പരിഹാരം കാണാന്‍ കഴിയുകയുള്ളൂ എന്നാണ്‌ കര്‍ഷകര്‍ വിസ്വസിക്കുന്നത്‌. 

മാധവ്‌ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷവും ഭരണപക്ഷവും ഒരുപോലെ രംഗത്തെത്തിയിരുന്നു. റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ അപ്രായോഗികമാണെന്നും അതിരപ്പള്ളി പദ്ധതി വേണമെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. മാധവ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിലെ ഒന്‍പത് നിര്‍ദേശങ്ങളിലുള്ള വിയോജിപ്പ് വ്യക്തമാക്കി ജനുവരി 31 ന് കേന്ദ്രത്തിന് കത്തയച്ചിരുന്നു. കമ്മറ്റിയുടെ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ 1957 ന് മുന്‍പുള്ള പദ്ധതികള്‍ പോലും കേരളത്തിന് നഷ്ടമാകുമെന്ന് ചൂണ്ടിക്കാട്ടി.

ഇടുക്കി ജില്ലയിലെ മിക്കവാറും എല്ലാ പ്രദേശങ്ങളും പരിസ്ഥിതി ദുര്‍ബലപ്രദേശങ്ങളുടെ പട്ടികയില്‍ പെടുത്തിയിരിക്കുകയാണ്. ഇതോടെ ഭാവിയില്‍ ഇവിടെ യാതൊരു വികസന പ്രവര്‍ത്തനവും നടത്താന്‍ കഴിയാതെ വരും. കാസര്‍ഗോഡ് ഹോസ്ദുര്‍ഗ് പ്രദേശം പരിസ്ഥിതി ദുര്‍ബലപ്രദേശം പോലുമല്ല. എന്നിട്ടും റിപ്പോര്‍ട്ടില്‍ ഇത്തരത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ചീമേനി താപവൈദ്യുതി നിലയം അട്ടിമറിക്കാനാണ് ഇതെന്നും ആരോപണം ഉയര്‍ന്നു.

മാധവ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട്

ഇന്ത്യയുടെ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന പശ്ചിമഘട്ട മലനിരകളും അതിനോടനുബന്ധിച്ച പ്രദേശങ്ങളും അടങ്ങുന്ന പാരിസ്ഥിതിക വ്യൂഹം നേരിടുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി ഇന്ത്യാ ഗവര്‍മെന്റിന്റെ വനം -പരിസ്ഥിതി മന്ത്രാലയം രൂപീകരിച്ച വിദഗ്ദ്ധ സമിതിയാണ് പശ്ചിമഘട്ട പരിസ്ഥിതിവിദഗ്ദ്ധ സമിതി (വെസ്റ്റേണ്‍ ഘട്ട് ഇക്കോളജി എക്സ്പര്‍ട്ട് പാനല്‍ - WGEEP). ജൈവ വൈവിദ്ധ്യ - പരിസ്ഥിതി സംരക്ഷണ മേഖലകളിലെ 14 വിദഗ്ദ്ധര്‍ അടങ്ങിയ ഈ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട്, അതിന്റെ അദ്ധ്യക്ഷനായിരുന്ന മാധവ് ഗാഡ്ഗിലിന്റെ പേരില്‍ ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് എന്നാണ് അറിയപ്പെടുന്നത്.

2010 മാര്‍ച്ചില്‍ അന്നത്തെ കേന്ദ്ര വനം - പരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേഷ് ആണ് പശ്ചിമഘട്ട പരിസ്ഥിതി സംബന്ധിച്ച് പഠിക്കുന്നതിനായി ഈ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചത്. ഇന്ത്യയുടെ 40 ശതമാനത്തോളം വരുന്ന ഭൂപ്രദേശങ്ങള്‍പശ്ചിമഘട്ട മലനിരകളോട് ബന്ധപ്പെട്ട പരിസ്ഥിതിവ്യൂഹത്തിന്റെ സ്വാധീന പ്രദേശങ്ങളായി വരുന്നുണ്ട്. ഈ മേഖലയില അനിയന്ത്രിതമായ പൃകൃതി ചൂഷണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനായി പശ്ചിമഘട്ടത്തിന് പ്രത്യേക പരിഗണനകൊടുത്തുകൊണ്ടുള്ള സംരക്ഷണ പ്രക്രിയയ്ക്ക് തുടക്കമിടണമെന്നത് കാലങ്ങളായുള്ള ജനകീയ ആവശ്യമായിരുന്നു. പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് 2010 ഫെബ്രുവരിയില്‍ നീലഗിരി മലകളിലെ കോത്തഗിരിയില്‍ നടന്ന പാരിസ്ഥിതി പ്രവര്‍ത്തകരുടെ സമ്മേളനത്തിലാണ് ഈ സമിതി രൂപീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനം ജയറാം രമേഷ് നടത്തിയത്. 

പരിസ്ഥിതി സംഘടനകളും ശാസ്ത്ര-സാങ്കേതിക സമൂഹവുമൊക്കെയായി നടത്തിയ വിശദമായ സംവാദങ്ങള്‍ക്കും സാങ്കേതിക ചര്‍ച്ചകള്‍ക്കും അഭിപ്രായ രൂപീകരണവും നടത്തിയതിനുശേഷം 2011 ഓഗസ്റ്റ് 31 നാണ് ഗാഡ്ഗില്‍ സമിതി തങ്ങളുടെ 522പേജുള്ള റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചത്.

പരിസ്ഥിതിലോലമെന്ന വിഭാഗത്തില്‍ പെടുത്തേണ്ട പശ്ചിമഘട്ടത്തിന്റെ അതിരുകള്‍ ഏതെന്നതാണ് സമിതി പ്രധാനമായും നിര്‍ണ്ണയിച്ച ഒരു കാര്യം.  മഹാരാഷ്ട്രയിലെ താപി നദിയുടെ തീരത്തുനിന്നും ആരംഭിച്ച് തെക്കോട്ട് കന്യാകുമാരി വരെ വ്യാപിച്ചു കിടക്കുന്ന അതീവ പരിസ്ഥിതി പ്രാധാന്യമുള്ള (ESZ 1)ല്‍ വനമേഖലയുടെ പരിധിയില്‍ വരുന്നതിനാല്‍ നിര്‍ദ്ദിഷ്ട അതിരപ്പിള്ളി പദ്ധതിക്ക് അനുമതി നല്‍കരുതെന്ന് പശ്ചിമഘട്ടം സംബന്ധിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട മാധവ് ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കി. ചാലക്കുടി പുഴയിലെ മത്സ്യവൈവിദ്ധ്യം കണക്കിലെടുത്ത് പുഴയെ മത്സ്യവൈവിദ്ധ്യമേഖലയാക്കി പ്രഖ്യാപിക്കണമെന്നും ഉടുമ്പന്‍ചോല താലൂക്കിനെ ജൈവവൈവിദ്ധ്യസമ്പന്നമായ പ്രദേശമായി പ്രഖ്യാപിച്ച് സംരക്ഷിക്കുന്നതുപോലെ ചാലക്കുടി പുഴയേയും സംരക്ഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു. 

പശ്ചിമഘട്ടം വ്യാപിച്ചുകിടക്കുന്ന 142 താലൂക്കുകള്‍ അതീവ പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങളായി (Ecologically Sensitive Zones- ESZ)ആയി പ്രഖ്യാപിക്കുവാന്‍ കമ്മിറ്റി നിര്‍ദ്ദേശിക്കുന്നുണ്ട്.  ഇ. എസ്. സെഡ് (ESZ)-1, 2, 3 എന്നിങ്ങനെ വ്യത്യസ്ത മേഖലകളാക്കി വേര്‍തിരിച്ച് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനാണ് കമ്മിറ്റി ലക്‌ഷ്യമിടുന്നത്. ഇതിന് പുറമെ  ESL- (Ecologically Sensitive Localities) സംബന്ധിച്ചും കമ്മിറ്റി നിര്‍ദ്ദേശിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിലര്‍ക്ക് തൊഴില്‍ നഷ്ടത്തിനും ജയില്‍വാസത്തിനും സാധ്യത .... കന്നിമാസത്തെ പൊതുവായ ഫലം ഇങ്ങനെ....  (9 minutes ago)

പിഴ തീരുവ യുഎസ് ഒഴിവാക്കിയേക്കാം  (18 minutes ago)

ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (19 minutes ago)

തമിഴ് ഹാസ്യ താരം റോബോ ശങ്കര്‍ അന്തരിച്ചു...  (31 minutes ago)

ആഗോള അയ്യപ്പസംഗമം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും..  (48 minutes ago)

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി  (6 hours ago)

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു  (7 hours ago)

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും  (7 hours ago)

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (7 hours ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (8 hours ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (9 hours ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (10 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (11 hours ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (11 hours ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (11 hours ago)

Malayali Vartha Recommends