'നായ്ക്കൊപ്പം കുരച്ചവനും വേട്ടയാടാന്‍ പോയവനും ഇനി അഴിക്കുള്ളിലേക്ക്'; യുത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസ് സൈബര്‍ ടീമും ഉണർന്നു..വിമർശനവും പരിഹാസവും നിറച്ച് പോസ്റ്റുകൾ..

യൂത്ത് കോണ്‍ഗ്രസ് നേതാവ് എടയന്നൂര്‍ ഷുഹൈബിനെ ക്രൂരമായി വെട്ടിനൂറുക്കിയ കൊലയാളി സംഘത്തിന് ഒടുവില്‍ നിയമത്തിന്റെ വന്‍ തിരിച്ചടി. കേസിലെ മുഖ്യപ്രതി ആകാശ് തില്ലങ്കേരി ഉള്‍പ്പെടെയുള്ള സകല പ്രതികളുടെയും ജാമ്യം റദ്ദാക്കിയ കോടതി വിധി പുറത്തുവന്നതോടെ വീണ്ടും ചര്‍ച്ചാകേന്ദ്രമാകുന്നു. കൊലപാതകത്തിന് ശേഷം പ്രതികള്‍ക്ക് ഭരണകക്ഷിയുടെ പിന്‍ബലത്തോടെ ലഭിച്ച സ്വീകാര്യതയും, കേസ് അട്ടിമറിക്കാന്‍ മുന്‍സര്‍ക്കാര്‍ നടത്തിയ നീക്കങ്ങളും, ഒടുവില്‍ ജാമ്യം റദ്ദാക്കപ്പെട്ടതു വരെയുള്ള സംഭവവികാസങ്ങളും കോണ്‍ഗ്രസ് നേതൃത്വവും സൈബര്‍ വിംഗും വലിയ വിജയമായിട്ടാണ് ഉയര്‍ത്തിക്കാട്ടുന്നത്.
'നായ്‌ക്കൊപ്പം കുരച്ചവനും വേട്ടയാടാന്‍ പോയവനും ഇനി അഴിക്കുള്ളിലേക്ക്'; ഷുഹൈബ് വധക്കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കിയപ്പോള്‍ഷുഹൈബ് വധക്കേസിലെ മുഴുവന്‍ പ്രതികളുടെയും ജാമ്യം റദ്ദാക്കിയ കോടതി വിധിയെ ആവേശത്തോടെയാണ് യുത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസ് സൈബര്‍ ടീമും വരവേല്‍ക്കുന്നത്.രണ്ടു നായ്ക്കളെയും കൂട്ടിൽ അടക്കപ്പെട്ടു എന്നാണ് ചിത്രത്തിൽ നല്കിയിരിക്കുവന്ന ക്യാപ്ഷൻ ..നായ്ക്കൊപ്പം കുരച്ചോണ്ട് ഇരുന്നവന്റെയും അവന്റെ കൂടെ ശുഹൈബിനെ വേട്ടയാടാൻ പോയ തില്ലങ്കേരിയിലെ സകല എണ്ണത്തിന്റെയും ജാമ്യം റദാക്കിയിട്ടുണ്ട്....
വീടാതെ വിടില്ല ഒരു കണക്കും...ഒരാളെ വെട്ടി നുറുക്കി കൊലപ്പെടുത്തി ഒരാൾ ഹീറോ ആകുന്നത് അത്ഭുതത്തോടെ നോക്കി നിന്ന ഒന്നാണ്.....ശുഐബിനെ കൊന്നശേഷം ആകാശ് തില്ലങ്കേരി എന്ന ഡിവൈഎഫ്ഐ പ്രവർത്തകന് സമൂഹമാധ്യമങ്ങളിലെ സിപിഎം പ്രവർത്തകർക്കിടയിൽ ഉണ്ടായ സ്വീകാര്യത ഞെട്ടിക്കുന്നതാണ്..സമാനതകളില്ലാത്ത വലിയ തോൽവിയിലേക്ക് സിപിഎമ്മിനെ നയിച്ചത് ഇതുപോലുള്ള ക്രിമിനൽ ഗ്യാങ്ങുകൾ പാർട്ടിക്കാരുടെ ഹീറോ കളാകാൻ തുടങ്ങിയതോടെയാണ്..എന്തുകൊണ്ട് തോറ്റു എന്ന് താത്വികമായ ഫേസ്ബുക്കിൽ കുറിക്കുന്ന ഫേസ്ബുക്ക് ബുദ്ധിജീവികൾ ഈ വക പ്രവണതകൾക്ക് നേരെ കണ്ണടക്കുന്നു..
ഇനി കാലം തിരികെ കറങ്ങട്ടെ...ഈ കേസിന്റെ വിചാരണ നീട്ടാൻ പിണറായി സർക്കാർ ചെലവാക്കിയ 'പൊതുപണം'86 ലക്ഷം രൂപയാണ്... എന്നതുകൂടി ഈ സമയത്ത് ഓർക്കണം.നായ്‌ക്കൊപ്പം കുരച്ചോണ്ട് ഇരുന്നവന്റെയും അവന്റെ കൂടെ ശുഹൈബിനെ വേട്ടയാടാന്‍ പോയ തില്ലങ്കേരിയിലെ സകല എണ്ണത്തിന്റെയും ജാമ്യം റദ്ദാക്കിയിട്ടുണ്ട്. വിടാതെ വിടില്ല ഒരു കണക്കും...' എന്നാണ് മുന്‍ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചത്.ഒരാളെ വെട്ടി നുറുക്കി കൊലപ്പെടുത്തിയ ശേഷം സോഷ്യല്‍ മീഡിയയില്‍ കൊലയാളികള്‍ ഹീറോ പരിവേഷം നേടുന്നത് മലയാളി സമൂഹം അത്ഭുതത്തോടെയാണ് നോക്കിനിന്നത്.
https://www.facebook.com/Malayalivartha
























