സി.പി.എം തകർച്ചയിലേക്ക്; പിണറായിയും ഗോവിന്ദനും മാറണമെന്ന് ആവശ്യം....

വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന സിപിഎമ്മില്‍ പിണറായി വിജയനെ പ്രതിപക്ഷസ്ഥാനത്തു നിന്നും എംവി ഗോവിന്ദനെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റി നിറുത്തണമെന്ന് ജില്ലാ കമ്മിറ്റികളിലും ഏരിയ കമ്മിറ്റികളിലും ആവശ്യം ശക്തമായി. എന്നാല്‍ പാര്‍ട്ടിയിലെ സര്‍വാധിപത്യം നഷ്ടമാകാതിരിക്കാന്‍ പിണറായി വിജയന്‍ പ്രതിപക്ഷസ്ഥാനത്തു തുടരാനുള്ള ഉറച്ച നിലപാടിലാണ്. പിണറായി വിജയനും ഗോവിന്ദനും മാറാതെ കേരളത്തില്‍ ഇനി സിപിഎമ്മിനെ അണികളും പൊതുസമൂഹവും അംഗീകരിക്കില്ലെന്ന് വ്യക്തമാണ്.
കേരളത്തില്‍ സിപിഎമ്മിലെ ഏറ്റവും പരാജയപ്പെട്ടതും അണികളെയും പൊതുസമൂഹത്തെയും വെറുപ്പിച്ചതുമായ സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നാണ് ജില്ലാ കമ്മിറ്റികളില്‍ ഉയര്‍ന്ന വിമര്‍ശനം. അതേ സമയം കേന്ദ്രകമ്മിറ്റിയിലും പോളിറ്റ് ബ്യ്ൂറോയിലും പിണറായിക്കും ഗോവിന്ദനും എതിരെ പ്രതികരിക്കാന്‍ ആളില്ലാത്ത സാഹചര്യത്തില്‍ കേരളത്തില്‍ സിപിഎം ഇല്ലാതാകും വരെ ഇരുവരും സ്ഥാനങ്ങളില്‍ തുടരുമെന്ന് തീര്‍ച്ചയാണ്. കേരളത്തില്‍ പിണറാ വിരുദ്ധ ഗ്രൂപ്പ് വളര്‍ന്നുവരാനുള്ള സാധ്യതയും നിലവിലില്ലെന്നാണ് പാര്‍ട്ടി നേരിടുന്ന ഏറ്റവും വലിയ ഗതികേട്.
കേരളത്തില്‍ ഇടതുപക്ഷത്തിനേറ്റ തിരിച്ചടി പാര്‍ട്ടിയെ അണികള്‍ തിരുത്തിയതുപോലെയാണെന്ന് സി.പി.എം. കേന്ദ്രകമ്മിറ്റി യോഗത്തില്‍ വിമര്‍ശനമുണ്ടായി. എന്നാല്‍ തിരിച്ചടിക്ക് കാരണം ഭരണവിരുദ്ധ വികാരമല്ലെന്നാണ് സി.പി.എം. സംസ്ഥാനനേതൃത്വം വിശദീകരണം നല്‍കിയത്. അതായത് പിണറായിക്കു വേണ്ടി രക്ഷാപ്രവര്‍ത്തനം നടത്തുംവിധമുള്ള റിപ്പോര്‍ട്ടാണ് എംവി ഗോവിന്ദന്‍ കേന്ദ്ര കമ്മിറ്റിക്കു നല്‍കിയിരിക്കുന്നത്.
കുഞ്ഞികൃഷ്ന്‍, ടികെ ഗോവിന്‍, സുധാകരന്‍ ഉള്‍പ്പെടെ വിമതരുടെ അട്ടിമറി വിജയം പാര്‍ട്ടിക്ക് വലിയ ഗുണപാഠമാണെന്ന് തിരിച്ചറിവ് കേന്ദ്രകമ്മിറ്റിക്ക് ഇപ്പോഴും വ്യക്തമായിട്ടില്ല. മടക്കം സൂചിപ്പിച്ചായിരുന്നു വിമര്‍ശനമെങ്കിലും വിമതരായി മത്സരിച്ച് വിജയിച്ചവര്‍ക്കെതിരായ സംസ്ഥാനഘടകത്തിന്റെ നിരീക്ഷണം ജനറല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിലുണ്ട്. പാര്‍ട്ടി വിമതരായി വിജയിച്ചവര്‍ പിന്നില്‍നിന്ന് കുത്തിയെന്നും വിമതര്‍ നടത്തിയത് ആസൂത്രിതനീക്കമാണെന്നും പറയുന്നു.മുതിര്‍ന്ന പി.ബി. അംഗം പിണറായി വിജയനെയും സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദനെയും വ്യക്തിപരമായി ആക്രമിച്ചുള്ള വിമര്‍ശനം സംസ്ഥാനത്ത് ജില്ലാ കമ്മിറ്റികളിലുള്‍പ്പെടെ ഉയരുമ്പോള്‍ അതിനെ കേന്ദ്രകമ്മിറ്റിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട് തള്ളി. വ്യക്തികളുടെ പിഴവല്ല, മറിച്ച് കൂട്ടായ ഉത്തരവാദിത്വമാണ് പാര്‍ട്ടിയുടേതെന്നാണ് വിലയിരുത്തല്‍.
അതേ സമയം കണ്ണൂരിലെ സഖാക്കള്‍ തോല്‍വി സമ്മതിച്ചുകൊടുക്കാന്‍ ഇപ്പോഴും തയാറായിട്ടില്ല. സംഘടനാതലത്തിലും ഭരണതലത്തിലുമുണ്ടായ വീഴ്ചകള്‍ തിരഞ്ഞെടുപ്പ് പരാജയത്തിനു പിന്നിലുണ്ടെന്നു വിമര്‍ശനമുയരുമ്പോള്‍ തോല്‍വിക്കു പുതിയ കാരണങ്ങള്‍ കണ്ടെത്തുകയാണ് കണ്ണൂരില്‍ സിപിഎം നേതൃത്വം. ന്യൂനപക്ഷ വര്‍ഗീയത ആളിക്കത്തിയതാണ് യുഡിഎഫ് ജയിക്കാന്‍ കാരണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് തോല്‍വിയെ ന്യായീകരിച്ചത്. ബിജെപി നല്‍കിയ സ്ട്രാറ്റജിക് വോട്ടിലൂടെയാണ് പയ്യന്നൂരിലും പേരാവൂരിലും യുഡിഎഫ് ജയിച്ചതെന്നും അദ്ദേഹം വിലയിരുത്തി.
എന്നാല്‍ വിമതര്‍ മത്സരിച്ച മണ്ഡലങ്ങളില്‍ സിപിഎമ്മിന്റെ അന്‍പതു ശതമാനം വോട്ട് വിമതരിലേക്ക് ചോര്‍ന്നുപോയി എന്നത് പാര്‍ട്ടി മറച്ചുവയ്ക്കുകയും ചെയ്തു.തോല്‍വിയുടെ യഥാര്‍ഥ കാരണം മറച്ചുവച്ച് താല്‍ക്കാലികമായി രക്ഷപ്പെടാനുള്ള പഴുതുകള്‍ തേടുകയാണു നേതൃത്വമെന്നാണ് അണികളുടെ ആക്ഷേപം. ലോക്‌സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിലെ തോല്‍വി സത്യസന്ധമായി പരിശോധിക്കപ്പെട്ടിട്ടില്ലെന്ന ആക്ഷേപം ഉയരുന്നതിനിടയിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ യഥാര്‍ഥ കാരണങ്ങള്‍ മറച്ചുപിടിക്കാനുള്ള ശ്രമം നടന്നുവരുന്നത്.
സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ ഭാര്യ പി.കെ.ശ്യാമളയെ സ്ഥാനാര്‍ഥിയായി അടിച്ചേല്‍പിച്ചത് തളിപ്പറമ്പിലും രക്തസാക്ഷി ഫണ്ട് വിവാദത്തില്‍ ആരോപണവിധേയനായ ടി.ഐ.മധുസൂദനനെ വീണ്ടും സ്ഥാനാര്‍ഥിയാക്കിയത് പയ്യന്നൂരിലും തോല്‍വിക്കു കാരണമായെന്നാണു പാര്‍ട്ടി പ്രവര്‍ത്തകര്‍ കരുതുന്നു. എന്നാല്‍ സിപിഎം ജില്ലാ നേതാക്കള്‍ ഇപ്പോഴും ഈ തെറ്റ് സമ്മതിക്കുന്നില്ല.
കേന്ദ്രകമ്മിറ്റി അംഗം കെ.കെ.ശൈലജയെ രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് മട്ടന്നൂരില്‍ നിന്നു മാറ്റി പേരാവൂരില്‍ മത്സരിപ്പിച്ചതെന്ന വികാരവും അണികള്‍ക്കിടയില്‍ ശക്തമാണ്. പിണറായി വിജയന് കെകെ ഷൈലജയെ തോല്‍പ്പിച്ച് രാഷ്ടീയമായി ഇല്ലാതാക്കാനുള്ള നീക്കമായിരുന്ന പേരാവൂരിലെ സ്ഥാനാര്‍ഥിത്വമെന്ന് അണികള്‍ കരുതുന്നു. ധര്‍മടം പാര്‍ട്ടിക്കോട്ടയില്‍ പിണറായി വിജയന്റെ ഭൂരിപക്ഷം അര ലക്ഷത്തില്‍ നിന്ന് പത്തൊന്‍പതിനായിരമായി കുറയാന്‍ ഇടയാക്കിയതും പിണറായി വിജയനോടും സര്‍ക്കാരിനോടുമുള്ള വിദ്വേഷത്തിന്റെ പ്രതിഫലനമാണെന്ന് നേതാക്കള്‍ തിരിച്ചറിയുന്നില്ല.
https://www.facebook.com/Malayalivartha

























