പെട്രോൾ, ഡീസൽ വിലവർധനയ്ക്ക് പിന്നാലെ സിഎൻജിയ്ക്കും വില വർദ്ധനവ്

പെട്രോൾ, ഡീസൽ വിലവർധനയ്ക്ക് പിന്നാലെ സിഎൻജിയ്ക്കും വില വർദ്ധിച്ചു. കിലോഗ്രാമിന് 2 രൂപയാണ് വർദ്ധിപ്പിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ സിഎൻജി വിലയിൽ വരുത്തുന്ന നാലാമത്തെ വർദ്ധനവാണിത്.
ഇതോടെ ഡൽഹിയിൽ ഒരു കിലോ സിഎൻജിയുടെ വില 83.09 രൂപയായി ഉയർന്നു. നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിൽ വില 91.70 രൂപയായും സിഎൻജി വില ഉയർന്നു. ശനിയാഴ്ച സിഎൻജി വില ഒരു രൂപ വർദ്ധിച്ചിരുന്നു.
അന്താരാഷ്ട്ര വിപണിയിൽ പ്രകൃതിവാതകത്തിനുണ്ടായ വിലവർധനവും ഇറക്കുമതി ചെലവ് കൂടിയതുമാണ് വില വർദ്ധിക്കാൻ കാരണമെന്നാണ് കമ്പനികൾ പറയുന്നത്. അടിക്കടിയുള്ള വിലവർധന സിഎൻജിയിൽ ഓടുന്ന വാഹനങ്ങൾ ഉപയോഗിക്കുന്ന യാത്രക്കാരെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
"
https://www.facebook.com/Malayalivartha

























