Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..


കുടയെടുക്കാൻ മറക്കണ്ട.. സംസ്ഥാനത്ത് ഒക്ടോബർ മൂന്ന് വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത..മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശവും..


കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...


'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

കക്ക വാരാൻ ഇറങ്ങിയ പത്ത് പേർ മുങ്ങി മരിച്ചു.. കാണാതായ ഒരാൾക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്.. കക്ക വാരാനായി പരസ്പരം കൈകള്‍ കോര്‍ത്തുപിടിച്ചാണ് ഇവര്‍ നദിയിലേക്ക് ഇറങ്ങിയത്..

25 MAY 2026 02:20 PM IST
മലയാളി വാര്‍ത്ത

More Stories...

പാക്കറ്റ് ഭക്ഷണങ്ങളുടെ ലേബലില്‍ വലിയ മാറ്റത്തിന് എഫ്എസ്എസ്എഐ

ഏഷ്യന്‍ ഗെയിംസില്‍ പത്താം ദിവസം ഇന്ത്യയ്ക്ക് ആദ്യ വ്യക്തിഗത സ്വര്‍ണം

"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...

'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

ഒരുമിച്ച് കൈകോർത്ത് ഇറങ്ങിയത് മരണത്തിലേക്ക് ആണെന്ന് ആ പത്തുപേരും വിചാരിച്ചു കാണില്ല . അതിദാരുണമായ സംഭവമാണ് ആ ഗ്രാമത്തെ നടുക്കി എല്ലാവരും കേട്ടത് . കർണ്ണാടകയിലെ കക്ക വാരാൻ ഇറങ്ങിയ പത്ത് പേർ മുങ്ങി മരിച്ചു. ഉത്തര കന്നഡയിലെ ഭട്കലിൽ വെങ്കടാപുര ആൽവെക്കോടി അഴിമുഖത്തമാണ് അപകടമുണ്ടായത്. മരിച്ച പത്ത് പേരിൽ അഞ്ച് പേർ ഒരേ കുടുംബത്തിൽ നിന്നുള്ളവരാണ്. ഏഴുപേർ സ്ത്രീകളാണ്. കാണാതായ ഒരാൾക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്.

 

രക്ഷപ്പെടുത്തിയ മൂന്ന് പേരെ മണിപ്പാൽ ആശുപത്രിയിലേക്ക് മാറ്റി. പെട്ടന്ന് വെള്ളം ഉയർന്നതാണ് അപകട കാരണമെന്ന് പോലീസ് സൂപ്രണ്ട് ദീപൻ പറഞ്ഞു.ലക്ഷ്മി മാദേവ് നായിക്, ലക്ഷ്മി ശിവറാം നായിക്, മാലതി ജട്ടപ്പ നായിക്, മസ്തമ്മ മഞ്ജുനാഥ് നായിക്, ലക്ഷ്മി അന്നപ്പ നായിക്, ജ്യോതി നായിക്, ഉമേഷ് മഞ്ജുനാഥ് നായിക് എന്നിവരടക്കം 10 പേരാണ് മരിച്ചത്. മരിച്ചവരുടെ കുടുംബത്തിന് കേന്ദ്രസർക്കാർ രണ്ട് ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. കർണ്ണാടക സർക്കാർ അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്നും അറിയിച്ചിട്ടുണ്ട്.

രാവിലെ കക്ക ശേഖരിക്കുന്നതിനായി സംഘം പുഴയിലേക്ക് ഇറങ്ങുമ്പോൾ വലിയ രീതിയിൽ വെള്ളമുണ്ടായിരുന്നില്ല. എന്നാൽ ഇവർ പുഴയിലിറങ്ങിയ സമയത്ത് അപ്രതീക്ഷിതമായി ശക്തമായ വേലിയേറ്റം ഉണ്ടാവുകയും, പുഴയിലെ ജലനിരപ്പ് നിമിഷങ്ങൾക്കുള്ളിൽ അതിവേഗം ഉയരുകയുമായിരുന്നു. കക്ക വാരാനായി പരസ്പരം കൈകള്‍ കോര്‍ത്തുപിടിച്ചാണ് ഇവര്‍ നദിയിലേക്ക് ഇറങ്ങിയത്. എന്നാല്‍ ശക്തമായ മഴയെത്തുടര്‍ന്ന് നദിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ ഇവര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. കടലില്‍ നിന്നുണ്ടായ വേലിയേറ്റവും ഇവര്‍ ഒഴുക്കില്‍പ്പെടാന്‍ കാരമണായിട്ടുണ്ടാകാമെന്നാണ് പൊലീസ് പറയുന്നത്.

 

പ്രദേശവാസികൾക്ക് പുറമെ ഫയർ ആൻഡ് റെസ്ക്യൂ ടീം, സ്കൂബ ഡൈവർമാർ, പോലീസ് എന്നിവർ സംയുക്തമായാണ് പുഴയിൽ തിരച്ചിൽ നടത്തുന്നത്.നാഗരത്ന, മഹാദേവി എന്നിവര്‍ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇവരെ വിദഗ്ദ്ധ ചികിത്സയ്ക്കായി മണിപ്പാലിലെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കാണാതായവര്‍ക്കുള്ള തിരച്ചില്‍ പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.സംഭവത്തെ അങ്ങേയറ്റം ദൗർഭാഗ്യകരവും ഹൃദയഭേദകവുമാണെന്ന് എസ് സിദ്ധരാമയ്യ വിശേഷിപ്പിച്ചു.

മരണവാർത്ത അറിഞ്ഞപ്പോൾ തനിക്ക് അതിയായ വേദനയുണ്ടെന്നും മരിച്ചവരുടെ ആത്മാക്കൾക്ക് ശാന്തി ലഭിക്കാൻ പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാനുഷിക പരിഗണന നൽകി ദുരിതബാധിത കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ സാമ്പത്തിക സഹായം നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി.സംഭവത്തെ തുടർന്ന് ചിലരെ കാണാതായിട്ടുണ്ടെന്നും തീവ്രമായ തിരച്ചിൽ തുടരുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ രക്ഷാപ്രവർത്തകരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തുടരുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടിൽ ചികിത്സയിലിരിക്കെ വഴക്ക്; ഭാര്യയെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തി ഭർത്താവ്; ശേഷം വിദേശത്തുള്ള മക്കളെ വിളിച്ച് പറഞ്ഞത്; നടുക്കുന്ന സംഭവം  (10 minutes ago)

അങ്ങയുടെ കുടുംബത്തിനു സിനിമയെടുക്കാൻ പാവങ്ങളെ വ്യാജ സർട്ടിഫിക്കറ്റ് കൊടുത്ത് വഴിയാധാരമാക്കി ഉണ്ടാക്കിയ പണം വേണം എന്ന് നിർബന്ധമുണ്ടെങ്കിൽ ഒരു കാര്യം മാത്രം ഓർമ്മിപ്പിക്കുന്നു; ഇങ്ങനെയുള്ള ആവശ്യങ്ങൾക്ക്  (53 minutes ago)

പാക്കറ്റ് ഭക്ഷണങ്ങളുടെ ലേബലില്‍ വലിയ മാറ്റത്തിന് എഫ്എസ്എസ്എഐ  (1 hour ago)

രമ്യാഹരിദാസിന്റെ മണ്ഡലത്തിലെ രണ്ടുസീറ്റും യുഡിഎഫിന് നഷ്ടമായി  (1 hour ago)

കേരള പൊലീസ് സംഘടനാ പുനഃക്രമീകരണം റദ്ദാക്കി ഹൈക്കോടതി  (2 hours ago)

വന്യജീവി ആക്രമണം: ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി  (2 hours ago)

വീട്ടിലെ വെള്ളത്തൊട്ടിയില്‍ വീണ് രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം  (2 hours ago)

ഹൈക്കോടതിയിൽ ഹർജിയെ എതിർത്ത് സർക്കാർ  (2 hours ago)

ഏഷ്യന്‍ ഗെയിംസില്‍ പത്താം ദിവസം ഇന്ത്യയ്ക്ക് ആദ്യ വ്യക്തിഗത സ്വര്‍ണം  (2 hours ago)

Judge അതിജീവിതയ്ക്ക് വികാരനിർഭര കത്തുമായി ജഡ്ജി  (2 hours ago)

മൂവാറ്റുപുഴയില്‍ ലിഫ്റ്റ് തകര്‍ന്ന് വീണ് 19 കാരന് ദാരുണാന്ത്യം  (2 hours ago)

നാളെ മുതൽ മഴ ശക്തമാകും,  (2 hours ago)

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം വേണം  (2 hours ago)

Udhayanidhi-Stalin അറസ്റ് ഉണ്ടാവുമോ..?  (4 hours ago)

Israel ആ കണക്കും തീർത്തു ഇസ്രായേൽ  (4 hours ago)

Malayali Vartha Recommends