പൊലീസിനെ കളിപ്പിക്കാൻ 3 പേജുള്ള വ്യാജ ഊമക്കത്തും കരിഓയിൽ പ്രയോഗവും; അന്വേഷണം വഴിതിരിക്കാനുള്ള വൻ ഗൂഢാലോചന പൊളിച്ചത് ഓട്ടോ ഡ്രൈവറുടെ ഒരൊറ്റ ഗൂഗിൾ പേ ഇടപാട്...

കൊല്ലം അഞ്ചലിൽ സിവിൽ പൊലീസ് ഓഫീസറുടെ വീട് കയറി അക്രമം നടത്തുകയും ബൈക്ക് കത്തിച്ചു ചാമ്പലാക്കുകയും ചെയ്ത കേസിൽ സിനിമയെ വെല്ലുന്ന പെൺപകയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. രാഷ്ട്രീയ വൈരാഗ്യമാണെന്ന് വരുത്തിത്തീർക്കാൻ മൂന്ന് പേജുള്ള വ്യാജ ഭീഷണിക്കത്ത് തയാറാക്കി പൊലീസിനെ വരെ കബളിപ്പിക്കാൻ ശ്രമിച്ച രണ്ട് യുവതികളെയാണ് അഞ്ചൽ പൊലീസ് തന്ത്രപൂർവ്വം പൊക്കിയത്. ശൂരനാട് സ്വദേശിനിയും ഇടുക്കി സ്വദേശിനിയും ആണ് പിടിയിലായത്.
https://www.facebook.com/Malayalivartha

























