Widgets Magazine
26
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എസ്എഫഐ കെ എസ് യു ഏറ്റുമുട്ടൽ..തെരുവിലിറങ്ങി നിയന്ത്രിച്ച് എ എ റഹിം..എസ്എഫഐ പ്രവര്‍ത്തകര്‍ക്കെതിരെ രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്..ചെന്നിത്തലയുടെ പോലീസിന്റെ നടപടി..


അടി കിട്ടിയയാൾ എംഎൽഎ... ​ഗൺമാൻമാർ യൂത്ത് കോൺ​ഗ്രസുകാരെ മർദിച്ച സംഭവം; സുരക്ഷ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യും


വയനാട് മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു... ഭർത്താവിന് പരുക്ക്


ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ലെ സ്ത്രീ ​സു​ര​ക്ഷ​യും ചൂ​ഷ​ണ​ങ്ങ​ളും സം​ബ​ന്ധി​ച്ച ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ൽ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ പ​രി​ശോ​ധി​ക്കു​മെ​ന്ന്​ സാം​സ്കാ​രി​ക-​സി​നി​മ മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ്


മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ മുദ്രാവാക്യം വിളിച്ച കേസ് ...പോലീസ് കുറ്റപത്രം സമർപ്പിച്ചു, വ്യോമയാന വകുപ്പ് കുറവ് ചെയ്താണ് കുറ്റപത്രം കേന്ദ്ര സർക്കാർ പ്രോസിക്യൂഷൻ അനുമതി ലഭിച്ചില്ലെന്ന് കാട്ടിയാണ് റിപ്പോർട്ട്

എസ്എഫഐ കെ എസ് യു ഏറ്റുമുട്ടൽ..തെരുവിലിറങ്ങി നിയന്ത്രിച്ച് എ എ റഹിം..എസ്എഫഐ പ്രവര്‍ത്തകര്‍ക്കെതിരെ രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്..ചെന്നിത്തലയുടെ പോലീസിന്റെ നടപടി..

26 MAY 2026 12:04 PM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമല യുവതീ പ്രവേശനത്തിനെതിരെ പ്രതിഷേധിച്ചവർക്കെതിരെ മുൻ സർക്കാരിന്റെ കാലത്തെടുത്ത കേസുകൾ പിൻവലിക്കുന്നത് പരിഗണനയിലെന്ന് മന്ത്രി കെ.മുരളീധരൻ

ആ​ഭ്യ​ന്ത​ര​മ​ന്ത്രി മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള വി​ജി​ല​ൻ​സ് ഉ​ന്ന​ത​ത​ല​യോ​ഗം വി​ജി​ല​ൻ​സ് ആ​സ്ഥാ​ന​ത്ത് ....

ആരതിയുടെയും വിവേകിന്റെയും വിവാഹം മുടങ്ങി; വൈരാഗ്യത്തിൽ കൂട്ടുക്കാരിയുമായി ആരതി വിവേകിന്റെ വീട്ടിലെത്തി ബൈക്ക് കത്തിച്ചു; കെ എസ് യുക്കാർ കത്തിച്ചതെന്ന് വരുത്തി തീർക്കാൻ വ്യാജക്കത്ത്; രണ്ടിനെയും കുടുക്കിയത് ഓട്ടോയും ജി പേയും ; കസ്റ്റഡിയിൽ ഒരാൾ എലി വിഷം കഴിച്ചു

ഈ നായ്ക്കൊപ്പം കുരച്ചോണ്ട് ഇരുന്നവന്റെയും അവന്റെ കൂടെ ശുഹൈബിനെ വേട്ടയാടാൻ പോയ തില്ലങ്കേരിയിലെ സകല എണ്ണത്തിന്റെയും ജാമ്യം റദാക്കിയിട്ടുണ്ട്; വീടാതെ വിടില്ല ഒരു കണക്കും; ആഞ്ഞടിച്ച് പാലക്കാട് മുൻ എം എൽ എയും പീഡന കേസിൽ പ്രതിയായി പാർട്ടിയിൽ നിന്ന് പുറത്തായതുമായ രാഹുൽ മാങ്കൂട്ടത്തിൽ

നെന്മാറ ഇരട്ടക്കൊലപാതക കേസിൽ നിർണ്ണായക ഘട്ടം പൂർത്തിയായി.... ചെന്താമരയുടെ വിചാരണ ഈ മാസം 29-ന്

കലാലയ രാഷ്ട്രീയം ഒടുവിൽ തെരുവിൽ തമ്മിൽ തല്ലുന്ന അവസ്ഥയിൽ എത്തി . കേരള സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പിന് പിന്നാലെ തിരുവനന്തപുരം പാളയത്ത് ഉണ്ടായ സംഘര്‍ഷങ്ങളില്‍ കേസെടുത്തു. എസ്എഫഐ പ്രവര്‍ത്തകര്‍ക്കെതിരെ രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കണ്ടോണ്‍മെന്റ് പോലീസാണ് രണ്ട് എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി വിവരമില്ല. കെ.എസ്.യു പ്രവര്‍ത്തകനെ മര്‍ദ്ദിച്ചതിനും, വിജയാഹ്ലാദ പ്രകടനത്തിനിടെ പോലീസിനെ ആക്രമിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്ത സംഭവങ്ങളിലുമാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്.

ഇന്നലെ രാവിലെ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയ കെ.എസ്.യു പ്രവര്‍ത്തകനായ അഭിജിത്ത് സജിയോട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഐഡി കാര്‍ഡ് ആവശ്യപ്പെടുകയും അത് നല്‍കാത്തതിനെ തുടര്‍ന്ന് മര്‍ദ്ദിക്കുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. അഭിജിത്തിനെ അസഭ്യം വിളിക്കുകയും മതിലിനോട് ചേര്‍ത്തുനിര്‍ത്തി മുഖത്തും തലയിലും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് എഫ്‌ഐആറില്‍ ആരോപിക്കുന്നത്. സംഭവത്തില്‍ ആഷിഖ്, അര്‍ജുന്‍, വൈഭവ് ചാക്കോ, ഹരികൃഷ്ണന്‍ എന്നീ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും കണ്ടാലറിയാവുന്ന മറ്റ് മൂന്ന് പേര്‍ക്കുമെതിരെയാണ് പോലീസ് കേസെടുത്തത്.

 

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ രാത്രി 10 മണിയോടെ
എസ്.എഫ്.ഐ നടത്തിയ വിജയാഹ്ലാദ പ്രകടനത്തിനിടെയാണ് രണ്ടാമത്തെ സംഘര്‍ഷമുണ്ടായത്.പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം വച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകരും കെ.എസ്.യു പ്രവര്‍ത്തകരും ഏറ്റുമുട്ടി. പരസ്പരം കല്ലെറിഞ്ഞ ശേഷം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സംഘര്‍ഷം തടയാന്‍ ശ്രമിച്ച പോലീസുകാരെ ആക്രമിച്ചുവെന്നുമാണ് ആരോപണം. ആക്രമണത്തില്‍ മ്യൂസിയം എസ്.എച്ച്.ഒ അനൂപിന്റെ ഇടത് കൈയിലെ എല്ലൊടിഞ്ഞെന്നും മറ്റ് പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നും എഫ്‌ഐആറിലുണ്ട്.

എസ്എഫ്‌ഐ നടത്തിയ ആഹ്ലാദ പ്രകടനത്തിടെയുണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് ഇന്ന് സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്‌ഐ മാര്‍ച്ച് നടത്തും. ഇന്നലെ ലാത്തിവീശിയിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയിരുന്നില്ല. കോണ്‍ഗ്രസ് അനുകൂല ഫ്‌ളക്‌സ് ബോര്‍ഡുകള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വ്യാപകമായി നശിപ്പിച്ചു. സിപിഎം നേതാക്കളായ എം വി ജയരാജനും എ എ റഹീമും സ്ഥലത്തെത്തിയാണ് പ്രവര്‍ത്തകരെ സ്ഥലത്തുനിന്ന് മാറ്റിയത്. പോലീസ് ഏകപക്ഷീയമായി പെരുമാറിയെന്നും കെഎസ്യു പ്രവര്‍ത്തകരുടെ അക്രമം പൊലീസ് നോക്കിനിന്നെന്നും എ എ റഹീം ആരോപിച്ചു. കോണ്‍ഗ്രസ് സൈബര്‍ ടീമിന്റെ പോസ്റ്റ്..

 

ലുട്ടാപ്പിയും ടീമും അടി മേടിക്കൽ തുടങ്ങി..സംഘര്‍ഷത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും പൊലീസിനാണെന്ന് എ എ റഹീം ആരോപിച്ചു. പൊലീസ് ഏകപക്ഷീയമായി പെരുമാറി , അവര്‍ തന്നെ ക്ഷണിച്ച് വരുത്തിയ പ്രശ്‌നമാണിത്. പോയി പഠിക്കിനെടാ പിള്ളേരെ.ഇനി psc ലിസ്റ്റിൽ തള്ളി കയറ്റാൻ ആ പാർട്ടി ബാക്കി കാണില്ല .വെറുതെ അടി കൊണ്ട് നടക്കേണ്ട...,ഭരണത്തിലാണെങ്കിൽ ഇവൻമാരുടെ നേതാക്കളെ കൊണ്ട് നാട് തോറ്റു പ്രതിപക്ഷത്താണെങ്കിൽ ഇവൻ മാരെകൊണ്ടും നാട് തോറ്റു..,എന്റെ പൊന്നു മക്കളെ കിട്ടുന്ന സമയം വല്ലതും പഠിക്കാൻ നോക്ക് ലുട്ടാപ്പി പറയുന്നത് കേട്ട് തെരുവിൽ ഇറങ്ങിയാൽ നിന്റെയൊക്കെ ഭാവി പോകും

 

ഒന്നാമത് നവ കേരളത്തിൽ ഇപ്പോൾ ഒരു കുടുംബത്തിൽ ഒരാൺകുട്ടിയും ഒരു പെൺകുട്ടിയും മാത്രമേ ഉള്ളൂ. നിന്റെയൊക്കെ മാതാപിതാക്കൾ നിന്നെ ആശ്രയിച്ചാണ് ഇരിക്കുന്നത്. പോലീസിന്റെ ഒക്കെ അടി നട്ടെല്ലിന് വാങ്ങിയിട്ട് കാലാകാലം രോഗിയായിരിക്കാതെ നല്ല ഭാവിയെ ഓർത്ത് പഠിച്ച് മിടുക്കന്മാരായിരിക്കുക. നിന്റെയൊക്കെ നേതാക്കന്മാരുടെ മക്കൾ അണ്ടിപ്പരിപ്പും ബദാംപരിപ്പും കഴിച്ചു വിദേശത്ത് സുഖമായി പഠിക്കുന്നുണ്ടായിരിക്കും..എന്നൊക്കെയാണ് കമന്റുകൾ. പൊലീസിന്റെ ബലത്തില്‍ കെഎസ്യുക്കാര്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു.

പോലീസ് ആദ്യം മുതല്‍ അവസാനം വരെ ഏകപക്ഷീയമായി തന്നെയാണ് പെരുമാറിയത് എ എ റഹീം പറഞ്ഞു.കെഎസ്യു പ്രവര്‍ത്തകരെ മാറ്റാന്‍ പോകുന്നതിന് പകരം പൊലീസ് വല്ലാത്ത വി ഡി സതീശന്‍ ഭക്തിയില്‍ ഞങ്ങളുടെ പിള്ളേരുടെ നേരെ വരികയാണ്. ഇവിടെ ഈ സംഘര്‍ഷം മുഴുവന്‍ ക്ഷണിച്ച് വരുത്തിയത് കെഎസ്യു മാത്രമല്ല, പൊലീസും കൂടിയാണ്. പൊലീസ് ഏകപക്ഷീയമായി ലാത്തിചാര്‍ജ് നടത്തി. അങ്ങനെ ചെയ്താല്‍ പിരിഞ്ഞുപോകുന്നവരാണ് എസ്എഫ്ഐക്കാരെന്ന് കരുതിയോ എ എ റഹീം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല യുവതീ പ്രവേശനത്തിനെതിരെ പ്രതിഷേധിച്ചവർക്കെതിരെ മുൻ സർക്കാരിന്റെ കാലത്തെടുത്ത കേസുകൾ പിൻവലിക്കുന്നത് പരിഗണനയിലെന്ന് മന്ത്രി കെ.മുരളീധരൻ  (14 minutes ago)

ആ​ഭ്യ​ന്ത​ര​മ​ന്ത്രി മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള വി​ജി​ല​ൻ​സ് ഉ​ന്ന​ത​ത​ല​യോ​ഗം വി​ജി​ല​ൻ​സ് ആ​സ്ഥാ​ന​ത്ത് ....  (29 minutes ago)

ആരതിയുടെയും വിവേകിന്റെയും വിവാഹം മുടങ്ങി; വൈരാഗ്യത്തിൽ കൂട്ടുക്കാരിയുമായി ആരതി വിവേകിന്റെ വീട്ടിലെത്തി ബൈക്ക് കത്തിച്ചു; കെ എസ് യുക്കാർ കത്തിച്ചതെന്ന് വരുത്തി തീർക്കാൻ വ്യാജക്കത്ത്; രണ്ടിനെയും കുടുക്  (35 minutes ago)

റഹീം സട കുടഞ്ഞ് എഴുന്നേറ്റു.  (49 minutes ago)

ഈ നായ്ക്കൊപ്പം കുരച്ചോണ്ട് ഇരുന്നവന്റെയും അവന്റെ കൂടെ ശുഹൈബിനെ വേട്ടയാടാൻ പോയ തില്ലങ്കേരിയിലെ സകല എണ്ണത്തിന്റെയും ജാമ്യം റദാക്കിയിട്ടുണ്ട്; വീടാതെ വിടില്ല ഒരു കണക്കും; ആഞ്ഞടിച്ച് പാലക്കാട് മുൻ എം എൽ എ  (50 minutes ago)

നെന്മാറ ഇരട്ടക്കൊലപാതക കേസിൽ നിർണ്ണായക ഘട്ടം പൂർത്തിയായി.... ചെന്താമരയുടെ വിചാരണ ഈ മാസം 29-ന്  (54 minutes ago)

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ മഴ മുന്നറിയിപ്പ്; കള്ളക്കടൽ പ്രതിഭാസമുണ്ടാകും; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനമിങ്ങനെ  (57 minutes ago)

സംസ്ഥാനത്ത് അടുത്തമാസം ഒന്നോടെ കാലവർഷം എത്തുമെന്ന് പ്രതീക്ഷ...  (59 minutes ago)

സെൻസെക്‌സ് 37 പോയിന്റ് ഉയർന്ന് 76,526 ലും നിഫ്റ്റി 50 നേരിയ നേട്ടത്തോടെ 24,033 ലും വ്യാപാരം  (1 hour ago)

താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ലോറി ബൈക്ക് യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച് ഓവുചാലിലേക്ക്....  (1 hour ago)

സ്വർണത്തിന് നേരിയ കുറവ്.... പവന് 360രൂപയുടെ കുറവ്  (1 hour ago)

പാൽ കറക്കാനായി വീടിനു പുറത്തേക്കിറങ്ങിയ വീട്ടമ്മയെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്ന് രണ്ടംഗസംഘം... കേസെടുത്ത് അന്വേഷണം തുടങ്ങി പോലീസ്  (2 hours ago)

ഫെഡറേഷൻ കപ്പ്‌ സീനിയർ അത്‌ലറ്റിക്‌സ്... കേരളത്തിന്റെ കെ എ അനാമികയ്‌ക്ക്‌ ഹെപ്‌റ്റാത്തലണിൽ സ്വർണം  (2 hours ago)

ചെറുകിട കർഷകർക്ക് ആശ്വാസം.... തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് സഹകരണ ബാങ്കുകൾ വഴി വായ്പയെടുത്ത ചെറുകിട കർഷകർക്ക് വലിയ ആശ്വാസം നൽകുന്ന ഒരു കാർഷിക കടം എഴുതിത്തള്ളൽ പദ്ധതി പ്രഖ്യാപിച്ചു...  (2 hours ago)

അടി കിട്ടിയയാൾ എംഎൽഎ... ​ഗൺമാൻമാർ യൂത്ത് കോൺ​ഗ്രസുകാരെ മർദിച്ച സംഭവം; സുരക്ഷ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യും  (3 hours ago)

Malayali Vartha Recommends