Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോടതി ഉത്തരവിന്റെ മറവില്‍ വര്‍ഗീയ ധ്രുവീകരണം നടത്തി കേരളത്തെ കലാപഭൂമിയാക്കാന്‍ ചില സാമൂഹികവിരുദ്ധ ശക്തികള്‍ ശ്രമിച്ചു; ശബരിമലയിൽ വത്സൻ തില്ലങ്കേരിയെ ക്രമസമാധാന ചുമതല ഏൽപ്പിക്കുകയും മെഗാഫോൺ നൽകിയതും പൊലീസിന്റെ വീഴ്ചയല്ല; സന്നിധാനത്ത് വത്സൻ തില്ലങ്കേരിയെ വിളിച്ചത് സ്ഥിതി ശാന്തമാക്കാൻ; മുഖ്യമന്ത്രി പിണറായി വിജയൻ

28 NOVEMBER 2018 02:19 PM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ ചിത്തിരആട്ടത്തിന് നടതുറന്നപ്പോള്‍ സന്നിധാനത്ത് പ്രതിഷേധം സംഘർഷാവസ്ഥയിലേക്ക് കടന്നപ്പോൾ, കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ അനുയായികൾക്ക് നിർദ്ദേശം നൽകാനാണ് വത്സൻ തില്ലങ്കേരിയോട് പൊലീസ് ആവശ്യപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിഷേധക്കാരെ ശാന്തമാക്കാനും വത്സൽ തില്ലങ്കേരിയോട് ആവശ്യപ്പെട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയിൽ ആർ.എസ്.എസ് നേതാവിനെ ക്രമസമാധാന ചുമതല ഏൽപ്പിക്കുകയും മെഗാഫോൺ നൽകിയത് പൊലീസിന്റെ വീഴ്ചയല്ലേയെന്ന് നിയമസഭയിലെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറയുകയായിരുന്നു.

ശബരിമലയില്‍ ക്രമസമാധാന ചുമതല എല്ലാ ഘട്ടത്തിലും പോലീസിന്റെ നിയന്ത്രണത്തിലായിരുന്നു. ചിത്തിരആട്ടത്തിരുനാളിന് എത്തിയ 52 വയസ്സുകാരിയെ യുവതി എന്നാരോപിച്ച്‌ സന്നിധാനത്ത് നടപ്പന്തലില്‍ ഉണ്ടായിരുന്നവര്‍ പെട്ടെന്നു പ്രതിഷേധിക്കുകയും അന്യായമായി തടഞ്ഞ് ദേഹോപദ്രവം ഏല്‍പ്പിക്കുകയുമായിരുന്നു.

തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ തടഞ്ഞതിനും മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചതിനും സന്നിധാനം, പമ്ബ, നിലയ്ക്കല്‍ സ്‌റ്റേഷനുകളിലായി 58 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിലെല്ലാം കൂടി 320 പ്രതികളെ അറസ്റ്റു ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു.

കോടതി ഉത്തരവിന്റെ മറവില്‍ വര്‍ഗീയ ധ്രുവീകരണം നടത്തി കേരളത്തെ കലാപഭൂമിയാക്കാന്‍ ചില സാമൂഹികവിരുദ്ധ ശക്തികള്‍ ശ്രമിച്ചു. പ്രതികളാക്കപ്പെട്ടവര്‍ ബിജെപി, ആര്‍എസ്‌എസ് പ്രവര്‍ത്തകരാണ്. സംഘടനകള്‍ ശബരിമല വിഷയത്തില്‍ അണിനിരക്കുന്നത് രാഷ്ട്രീയ നേട്ടത്തിനാണ്. വിശ്വാസികളെ പ്രകോപിപ്പിക്കുന്ന ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ആചാര സംരക്ഷണമെന്ന വ്യാജേന ചിലര്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്കു കാരണമായതെന്നും മുഖ്യമന്ത്രി അറിയിച്ചു..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (2 minutes ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (17 minutes ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (25 minutes ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (40 minutes ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (54 minutes ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (1 hour ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (16 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (16 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (16 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (16 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (18 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (18 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (19 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (19 hours ago)

Malayali Vartha Recommends