Widgets Magazine 

16
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജഡായുവിൻറെ നാട്ടിലല്ലേ സേട്ടാ... ജടായുവിനെ കാണാൻ വൻ ജനപ്രവാഹം! ദിവസവും 7000ത്തിലധികം സന്ദർശകർ; ഇതര സംസ്ഥാനങ്ങളിൽനിന്ന് സഞ്ചാരികളുടെ ഒഴുക്ക്, ജടായുപ്പാറയിലെത്തി ഗവർണറും; രാമായണം സിനിമ കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ വീണ്ടും അടയാളപ്പെടുത്തുന്ന ജടായു എർത്ത് സെന്ററിന്റെ പുതിയ വിശേഷങ്ങൾ


എല്ലാം പണ്ടേ എഴുതിവച്ചത്... എന്തുകൊണ്ട് സായി പല്ലവിയെ സീതയാക്കി? സൗന്ദര്യത്തെച്ചൊല്ലി വിമർശനം, അഭിനയത്തെച്ചൊല്ലി പ്രശംസ; രാമായണത്തിലെ സീതയായി മറ്റൊരു നടിയായിരുന്നു കൂടുതൽ ചേരുകയെന്ന് സോഷ്യൽ മീഡിയയിൽ ചർച്ച


ഇമിഗ്രേഷൻ ഉദ്യോഗസ്ഥനെതിരെ പരാതി... ലൈംഗികബന്ധത്തിന് വഴങ്ങിയാൽ ഗ്രീൻ കാർഡ് നൽകാമെന്ന് വാഗ്ദാനം; ഭർത്താവിനെ നാടുകടത്തുമെന്ന് ഭീഷണി, അമേരിക്കൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥനെതിരെ 21കാരിയുടെ ഗുരുതര വെളിപ്പെടുത്തൽ


മനിലയിൽ നടക്കുന്ന ആസിയാൻ-ഇന്ത്യ, ഈസ്റ്റ് ഏഷ്യ ഉച്ചകോടികളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരിക്കും


സംസ്ഥാനത്ത് ജനപ്രതിനിധികൾക്ക് ശമ്പളം ഇനി സ്പാർക്ക് വഴി നൽകാൻ ഉത്തരവിറക്കി ധനവകുപ്പ്

രേണു സുധിക്ക് ക്യാൻസർ അവൾക്ക് അത് തന്നെ വേണമെന്ന് എല്ലാം ഉഡായിപ്പെന്ന്..കൃപാസനത്തിൽ പോകുമോ..മാതാവ് കൈവിടില്ലെന്നും

15 JUNE 2026 01:21 PM IST
മലയാളി വാര്‍ത്ത

കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര ചരിത്രപരമായ തീരുമാനവും പൊതുയുഗ പിറവിയുമാണെന്ന് ഷാഫി പറമ്പിൽ എം.പി. ഒരു ഫ്രീബി മാത്രമായിട്ട് ഇതിനെ കണക്കാക്കരുതെന്നും ശാക്തീകരണമാണെന്നും അദ്ദേഹം പറഞ്ഞു. പ്രിയദർശിനി സർവിസിന്റെ ഉദ്ഘാടനത്തിനായി കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ്‍സ്റ്റാൻഡിലെത്തിയ എംപി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

‘ഇവിടെ നിന്ന് യൂനിവേഴ്സിറ്റി വരെ പോകാൻ ടിക്കറ്റിന് വേണ്ടി വരുന്നത് 28 രൂപയാണ്. തിരിച്ചു വരുമ്പോഴും 28 രൂപ. അതായത് 56 രൂപ വേണം. 25 ദിവസം ജോലിക്ക് പോയാൽ അവർ സേവ് ചെയ്യുന്നത് എത്രയാണ്? ആ തുക ഒരു മാസം അഡീഷണൽ വരുമാനമായി മാറുകയാണ്. സാമൂഹ്യ ക്ഷേമ പെൻഷൻ പോലെ അവർക്ക് ഉറപ്പുള്ള ഒരു തുകയായിട്ട് മാറാൻ പോവുകയാണ്. സാമൂഹ്യ സാമ്പത്തിക വിപ്ലവമാണിത്.

 

 

മെഡിക്കൽ കോളജ്, ഗുരുവായൂർ, മാനന്തവാടി, സുൽത്താൻ ബത്തേരി തുടങ്ങി എവിടെ വേണമെങ്കിലും പോകാം. അത്രയും യാത്രകൾ സൗജന്യമായി വനിതകൾക്ക് നടത്താൻ കഴിയും എന്ന് പറയുമ്പോൾ വെറും ഒരു സൗജന്യ യാത്രയുടെ ഗുണം അല്ല അതിനുണ്ടാവുക. സാമൂഹ്യ സാമ്പത്തിക വിപ്ലവം എന്ന് ഇതിനെ നമുക്ക് വിളിക്കാൻ കഴിയും. ഒരു ഗവൺമെന്റും ഇതുവരെ ചെയ്തിട്ടില്ല. എന്തെങ്കിലും ഏറ്റക്കുറച്ചിലുകളോ മാറ്റങ്ങളോ അല്ല, പുതിയ തുടക്കമാണ്, ചരിത്രപിറവിയാണിത്’ -ഷാഫി പറഞ്ഞു.

കെ.എസ്.ആർ.ടി.സിയുടെ 3,125 ഓർഡിനറി ബസുകളിലാണ് ‘പ്രിയദർശിനി പദ്ധതി’ പ്രകാരം സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുക. തിരുവനന്തപുരം തമ്പാനൂരിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. തമ്പാനൂരിൽനിന്ന് സെക്രട്ടറിയേറ്റിലേക്ക് മുഖ്യമന്ത്രിയും ഗതാഗതമന്ത്രി സി.പി. ജോൺ അടക്കമുള്ള മന്ത്രിമാരും ഉദ്ഘാടന ബസിൽ യാത്ര ചെയ്തു.

ഓർഡിനറി, ഓർഡിനറി ലിമിറ്റഡ് സ്റ്റോപ്പ്, ടൗൺ ടു ടൗൺ അടക്കം ഓർഡിനറി നിരക്കുള്ള കെ.എസ്.ആർ.ടി.സി ബസുകളിലാണ് ആദ്യഘട്ടത്തിൽ സൗജന്യയാത്ര അനുവദിക്കുന്നത്. ഇതിന് പ്രത്യേക കാർഡുകളോ സർട്ടിഫിക്കറ്റുകളോ രജിസ്ട്രേഷനോ ആവശ്യമില്ല. പ്രായപരിധിയോ വരുമാന പരിധിയോ ഇല്ലാതെ, എല്ലാ വിഭാഗം സ്ത്രീകൾക്കും ആനുകൂല്യം ലഭിക്കും.

പ്രതിദിനം രണ്ടുകോടി രൂപയാണ് ഈ ഇനത്തിൽ കെ.എസ്.ആർ.ടി.സിക്ക് ബാധ്യതയാവുക. ഈ തുക പൂർണമായും സർക്കാർ വഹിക്കും. സൗജന്യ യാത്ര അനുവദിക്കുന്ന ബസുകൾക്ക് മുന്നിലും വശങ്ങളിൽ വാതിലിന്റെ ഭാഗത്തും ‘പ്രിയദർശിനി പദ്ധതി’ എന്ന് രേഖപ്പെടുത്തിയ സ്റ്റിക്കർ പതിച്ചിട്ടുണ്ട്.

 

വനിതാ യാത്രക്കാർക്ക് ലഭിക്കുന്നത് സീറോ ടിക്കറ്റാണെങ്കിലും ഫെയർ സ്റ്റേജും സ്ഥലവും ടിക്കറ്റിൽ ചേർക്കുമെന്നതിനാൽ യാത്രയുടെ മൂല്യം കൃത്യമായി മെഷീനിൽ രേഖപ്പെടുത്തും. ഇതിനുള്ള സോഫ്റ്റ്‌വെയർ ക്രമീകരണം ടിക്കറ്റ് മെഷീനിൽ ഏർപ്പെടുത്തി. പ്രിയദർശിനി ഫ്രീ ട്രാവൽ (പി.എ.ഫ്.ടി) എന്ന പേരിലാണ് സൗജന്യ യാത്രക്കുള്ള ഓപ്ഷൻ ഇതിലുള്ളത്.

3,125 ബസുകളുപയോഗിച്ച് 2,900 ഓർഡിനറി ഷെഡ്യൂളുകളാണ് കെ.എസ്.ആർ.ടി.സി പ്രതിദിനം ഓപറേറ്റ് ചെയ്യുന്നത്. 1,268 ഷെഡ്യൂളുകളുള്ള ദക്ഷിണ മേഖലയിലാണ് കൂടുതൽ ബസുകൾ നിരത്തിലുള്ളത്. മധ്യമേഖലയിൽ 831ഉം വടക്കൻ മേഖലയിൽ 828ഉം ഓർഡിനറി ഷെഡ്യൂളുകളുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണമിടപാടുകളിലും യാത്രാവേളകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 minutes ago)

ജഡായുവിൻറെ നാട്ടിലല്ലേ സേട്ടാ... ജടായുവിനെ കാണാൻ വൻ ജനപ്രവാഹം! ദിവസവും 7000ത്തിലധികം സന്ദർശകർ; ഇതര സംസ്ഥാനങ്ങളിൽനിന്ന് സഞ്ചാരികളുടെ ഒഴുക്ക്, ജടായുപ്പാറയിലെത്തി ഗവർണറും; രാമായണം സിനിമ കേരളത്തിന്റെ ടൂറി  (5 minutes ago)

വാഹനാപകടത്തെ തുടർന്ന് സ്ഥലത്തുണ്ടായിരുന്നവരുടെ മർദനമേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു  (7 minutes ago)

ചാലയിലെ സ്വർണകവർച്ചയിൽ വീണ്ടും വഴിത്തിരിവ്... ക്വട്ടേഷൻ ഉറപ്പിച്ചത് 25 ലക്ഷത്തിനെന്ന് പ്രതികൾ മൊഴി നൽകിയതായി പൊലീസ്, മാളവിക ജ്വല്ലറി ഉടമ ജയറാമിനെ ഇന്ന് കോടതിയിൽ ഹാജരാക്കും  (16 minutes ago)

പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് പിവി കൃഷ്ണന്‍ ഓര്‍മയായി...  (22 minutes ago)

യുവേഫ നേഷൻസ് ലീഗിൽ ലോകചാമ്പ്യന്മാരെ വീഴ്ത്തി ഇംഗ്ലണ്ട്...  (32 minutes ago)

ആശങ്കയോടെ ലോകം... രണ്ട് ദശലക്ഷം ബാരൽ എണ്ണയുമായി സൂപ്പർ ടാങ്കർ കടലിൽ മുങ്ങി, ഹോർമുസിൽ കപ്പലുകൾ മൈനുകളിൽ ഇടിച്ചെന്ന് ഇറാൻ  (35 minutes ago)

ആദ്യ നീക്കം പാളിയിട്ടും പിൻമാറാതെ സംഘം... 25 ലക്ഷം രൂപയുടെ ക്വട്ടേഷൻ, ചാലയിലെ സ്വർണക്കവർച്ചയ്ക്ക് പിന്നിൽ വൻ ഗൂഢാലോചന; തലേദിവസം റിഹേഴ്സൽ നടത്തി  (57 minutes ago)

റാണിയുടെ ഇടിവെട്ട് ഡാൻസ്, കണ്ട് കുരുപൊട്ടി ചിലർ,'ഇത് തന്നെ തൊഴിൽ,'BLACK $ WHITE COUPLE', വിവാഹ വേദിയിൽ പൊട്ടിക്കരഞ്ഞ് റിമി  (1 hour ago)

  തിരൂരങ്ങാടിയിൽ വൈദ്യുത പോസ്റ്റിന്റെ സ്റ്റേ വയറിൽ നിന്നും ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം... പൊതുജനസമക്ഷം മാപ്പുപറഞ്ഞ് കെ.എസ്.ഇ.ബി.  (1 hour ago)

സങ്കടക്കാഴ്ചയായി... സൗദിയിൽ കുതിരയുടെ ആക്രമണത്തിൽ രാജസ്ഥാൻ സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

എല്ലാം പണ്ടേ എഴുതിവച്ചത്... എന്തുകൊണ്ട് സായി പല്ലവിയെ സീതയാക്കി? സൗന്ദര്യത്തെച്ചൊല്ലി വിമർശനം, അഭിനയത്തെച്ചൊല്ലി പ്രശംസ; രാമായണത്തിലെ സീതയായി മറ്റൊരു നടിയായിരുന്നു കൂടുതൽ ചേരുകയെന്ന് സോഷ്യൽ മീഡിയയിൽ ച  (1 hour ago)

നാനാദിക്കുകളിൽ നിന്നും ഉത്സവപ്രേമികൾ കൽപ്പാത്തിയിലേക്ക്.... കൽപ്പാത്തി രഥോത്സവത്തിന്റെ ആവേശം വാനോളം ഉയർത്തി ഇന്ന് ദേവരഥ സംഗമം... എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് പ്രാദേശ  (1 hour ago)

ന്യൂസിലൻഡിൽ പരമ്പര വിജയവുമായി ചരിത്രമെഴുതി ടീം ഇന്ത്യ  (1 hour ago)

ഇമിഗ്രേഷൻ ഉദ്യോഗസ്ഥനെതിരെ പരാതി... ലൈംഗികബന്ധത്തിന് വഴങ്ങിയാൽ ഗ്രീൻ കാർഡ് നൽകാമെന്ന് വാഗ്ദാനം; ഭർത്താവിനെ നാടുകടത്തുമെന്ന് ഭീഷണി, അമേരിക്കൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥനെതിരെ 21കാരിയുടെ ഗുരുതര വെളിപ്പെടുത്തൽ  (1 hour ago)

Malayali Vartha Recommends