നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..

നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ മകള്‍ വീണയുടെ കമ്പനിയെക്കുറിച്ച് പച്ചക്കള്ളമായിരുന്നുവെന്ന് അടുത്തയാഴ്ച ഇഡി തെളിയിക്കും.മകള്‍ വീണ കമ്പനി തുടങ്ങിയത് ഭാര്യ കമല പെന്‍ഷന്‍ ആയപ്പോള്‍ ലഭിച്ച തുകകൊണ്ടാണെന്ന് പിണറായി വിജയന്‍ മുന്‍പ് നിയമസഭയില്‍ പറഞ്ഞിരുന്നു. വീണയുടെ തട്ടിപ്പ് കമ്പനി സ്ഥാപിക്കാന്‍ പണം നല്‍കിയതും കരിമണല്‍ കര്‍ത്തായിരുന്നുവെന്ന് ഇഡി തെളിയിക്കും. പിണറായി വിജയന്റെ ഭാര്യ എത്രനാള്‍ അധ്യാപികയായി ജോലി ചെയ്‌തെന്നും എ്ത്ര രൂപ ആനുകൂല്യം കിട്ടിയെന്നും ഇഡിയുടെ പക്കല്‍ തെളിവുണ്ട്.
മാസപ്പടിയും പിണറായിക്കുള്ള വിഹിതവും നല്‍കാന്‍ മകള്‍ വീണയുടെ പേരില്‍ എക്‌സാലോജിക് കമ്പനി കരിമണല്‍ ലോബി സ്ഥാപിച്ചതാണെന്ന് തെളിഞ്ഞാല്‍ ആ നിമിഷം പിണറായി വിജയന്‍ പ്രതിപക്ഷനേതൃസ്ഥാനം രാജിവയ്ക്കും. ഭര്‍ത്താവ് മുഹമ്മദ് റിയാസിനും പിടിച്ചുനില്‍ക്കാനാവില്ല. വീണയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന എക്സാലോജികിനെതിരായ ആര്‍.ഒ.സി. റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷമാണ് മകള്‍ കമ്പനി തുടങ്ങിയത് ഭാര്യയുടെ സംഭാവനകൊണ്ടാണെന്ന് നിയമസഭയില്‍ പറഞ്ഞ് ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ടത്. വീണയുടേത് കടലാസ് കമ്പനി മാത്രമായിരുന്നുവെന്നും കരിമണല്‍ കമ്പനിക്ക് ഒരു സേവനവും വീണയും വീണയുടെ തരികിട കമ്പനിയും ചെയ്തിട്ടെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്.
തന്റെ കൈകള്‍ ശുദ്ധമാണെന്നും മകള്‍ കമ്പനി തുടങ്ങിയത് ഭാര്യ വിരമിച്ചപ്പോള്‍ കിട്ടിയ പണം കൊണ്ടാണെന്നുമാണ് മുഖ്യമന്ത്രിയായിരിക്കെ പിണറായി നിയമസഭയില്‍ പറഞ്ഞിരുന്നു. പിണറായി നിയമസഭയില്‍ ഇങ്ങനെയാണ് വിശദീകരിച്ചത്. എന്റെ ഭാര്യ, അവളുടെ അമ്മ റിട്ടയര്‍ ചെയ്തപ്പോള്‍ കിട്ടിയ കാശ്, ബാങ്കില്‍ നിന്ന് എടുത്ത് കൊടുക്കുകയായിരുന്നു. നീ പോയിട്ട് നിന്റെതായ കമ്പനി തുടങ്ങ്. സ്വന്തമായിട്ട്, ചെറിയ കമ്പനി തുടങ്ങിയാ മതി എന്ന് പറഞ്ഞിട്ട് തുടങ്ങുകയായിരുന്നു. അപ്പൊ അതില്‍നിന്ന് വന്നതുകൊണ്ടുതന്നെ ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍ എനിക്കൊരു മാനസിക കുലുക്കവും ഉണ്ടാകില്ല.
കട്ടോണ്ടു കള്ളം മുന്നോട്ട് എന്ന മട്ടില്‍ പിണറായി പറഞ്ഞത് എംവി ഗോവിന്ദനും ഏറ്റുപാടി. പാര്‍ട്ടിക്കും നേതാക്കള്‍ക്കും തലച്ചോറ് അടിയറവ് വെച്ച പൊട്ടസഖാക്കള്‍ അത് അപ്പാടെ വിശ്വസിച്ചു വിഴുങ്ങുകയും ചെയ്തു. സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നടന്ന അടിയന്തരപ്രമേയ ചര്‍ച്ചയിലായിരുന്നു അന്നു മുഖ്യമന്ത്രിയുടെ മറുപടി. മകള്‍ക്ക് എതിരായ ആരോപണങ്ങളില്‍ ഇതാദ്യമായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. എനിക്കും കുടുംബത്തിനും എതിരെ ഉയരുന്ന ആരോപണങ്ങള്‍ വ്യാജമാണ്. നിങ്ങള്‍ ആരോപണം ഉയര്‍ത്തൂ. ജനങ്ങള്‍ സ്വീകരിക്കുമോയെന്ന് കാണാം. ഒരു ആരോപണവും എന്നെ ഏശില്ല. കൊട്ടാരം പോലുളള വീട് എന്നൊക്കെ പറഞ്ഞത് ഇപ്പോള്‍ കേള്‍ക്കുന്നില്ല.
മുന്‍പു ഭാര്യയെ കുറിച്ചായിരുന്നു ആരോപണങ്ങള്‍. ഇപ്പോള്‍ മകള്‍ക്ക് എതിരെയായി. ബിരിയാണി ചെമ്പടക്കം മുന്‍പു പറഞ്ഞതൊന്നും നമ്മളെ ഏശില്ല എന്നൊക്കെയാണ് പിണറായി വിജയന്‍ പറഞ്ഞൊപ്പിച്ചത്.
വീണയും സിഎംആര്‍എല്ലും തമ്മിലുണ്ടാക്കിയ 2016 ലെ കരാര്‍, എക്‌സാലോജിക്കും സിഎംആര്‍എല്ലും 2017 ല്‍ ഉണ്ടാക്കിയ കരാര്‍, എക്‌സലോജിക് ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റ്, വീണയുടെ ഐടി റിട്ടേണ്‍ വിശദാംശങ്ങള്‍, എംപവര്‍ ഇന്ത്യ കാപ്പിറ്റല്‍ കമ്പനി ലോണ്‍ വിശദാംശങ്ങള്‍, വീണയുടെ ലോണ്‍ തിരിച്ചടവിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ ഇഡിയുടെ കൈവശമുണ്ട്.
കരിമണല്‍ കര്‍ത്തയ്ക്കു പുറമേ നിരവധി പേരുടെ കോടികളുടെ സംഭാവന വീണയുടെ അക്കൗണ്ടില്‍ വന്നിട്ടുണ്ടെന്നും ഇതില്‍ വന്‍കിട കമ്പനികള്‍ ഉള്‍പ്പെടുന്നതായും ഇഡി തെളിവടക്കം കണ്ടെത്തിയിട്ടുണ്ട്. ഇതുകൂടാതെ വീണയ്ക്ക് വന്ന ഇ മെയില്‍ സന്ദേശങ്ങളുടെ പകര്‍പ്പുകളും മറ്റും തട്ടിപ്പുകളുടെ വമ്പന്‍ തെളിവായി മാറും.മകള്‍ ടി വീണയ്ക്ക് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ്. ബുധനാഴ്ച ഹാജരാകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ ഡി നേരത്തെ സമന്‍സ് അയിച്ചിരുന്നെങ്കിലും വീണ ഹാജരായിരുന്നില്ല. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് രണ്ടാഴ്ചത്തെ സാവകാശമാണ് ആവശ്യപ്പെട്ടിരുന്നത്. വീണയ്ക്ക് സമയം അനുവദിക്കാന്‍ തയാറല്ലെന്ന് ഇ ഡി അറിയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ബുധനാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് വീണ്ടും സമന്‍സ് അയച്ചിരിക്കുന്നത്. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത ഉള്‍പ്പെടെ എട്ട് പേരും തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകും. സിഎംആര്‍എല്ലില്‍ നിന്ന് വീണയ്ക്ക് ലഭിച്ച പണം ഉപയോഗിച്ച് സ്വത്തുക്കള്‍ സമ്പാദിച്ചിട്ടുണ്ടെങ്കില്‍ അത് കണ്ടു കെട്ടാനാണ് ഇ ഡി നീക്കം. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത.
https://www.facebook.com/Malayalivartha

























