ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?

കോഴിക്കോട് പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിലെത്തി യുവാവ് ആത്മഹത്യ ചെയ്തു. ബാലുശ്ശേരി സ്വദേശി ഷവാദ് അൻവർ എന്ന 26കാരനാണ് മരിച്ചത്. പെരുമണ്ണയുള്ള പെൺകുട്ടിയുടെ വാടകവീട്ടിലാണ് സംഭവം. വെള്ളിയാഴ്ച രാവിലെ 11.45നായിരുന്നു ആത്മഹത്യ. പെൺകുട്ടി വിവരം അറിയിച്ചതിനെ തുടർന്ന് സമീപവാസികളടക്കമെത്തി പൊലീസിൽ വിവരമറിയിച്ചു.
ഒരു നിലയുള്ള ഓടിട്ട വീടിന്റെ ഇടനാഴിയിലെ ഉത്തരത്തിൽ ഷാളിൽ കഴുത്തിന് കുരുക്കിട്ട് തൂങ്ങിയ നിലയിലായിരുന്നു ഷവാദ് അൻവറിന്റെ മൃതദേഹം. അടിവസ്ത്രം മാത്രമായിരുന്നു മൃതദേഹത്തിൽ ഉണ്ടായിരുന്നത്.
17 വയസുള്ള പെൺകുട്ടിയും ഉമ്മയും സഹോദരനും മാത്രമാണ് വാടകവീട്ടിലുണ്ടായിരുന്നത്. സംഭവസമയത്ത് പെൺകുട്ടി മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. പെൺകുട്ടിയുമായി പെട്ടെന്നുണ്ടായ പിണക്കമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമികമായ വിവരം.
https://www.facebook.com/Malayalivartha


























